2009, ജൂൺ 29, തിങ്കളാഴ്‌ച

വിടവാങ്ങലിന്‌ മുമ്പിൽ ആദരാജ്ഞലികൾ....


മലയാള ചലചിത്രലോകത്തിന്‌ തന്റെ തിരക്കഥാ വിന്യാസത്തിലൂടെയും സംവിധാനത്തിലൂടെയും അനന്യമായ സ്ഥാനം നേടിക്കൊടുത്ത, സിനിമയുടെ സംവേദന ശേഷി തിരിച്ചറിഞ്ഞ ലോഹിതദാസ്‌ ശക്തമായ തന്റെ കഥാപാത്ര ആവിഷ്കാരത്തിലൂടെയായിരുന്നു സ്വന്തം സൃഷ്ടികളെ വേർതിരിച്ചു നിർത്തിയിരുന്നത്‌.
സമൂഹം ശ്രദ്ധിക്കപ്പടാതെ പോകുന്ന ഒറ്റപ്പെട്ട തുരത്തുകളും, വ്യക്തി ദുരന്തങ്ങളും അതിന്റെ വേദന ഭാഷയില്ലാത്ത വികാരം മാത്രമായി തീരുന്ന മുഹൂർത്തങ്ങളെയും സ്വന്തം നെഞ്ചോട്‌ ചേർത്തായിരുന്നു ഈ കലാകാരൻ അഭ്രപാളിയിലേക്ക്‌ സന്നിവേശിപ്പിച്ചിരുന്നത്‌.
വികലമായ സമൂഹ്യ കാഴ്ചപ്പാടുകൾ ചാർത്തിക്കൊടുത്ത കിരീടങ്ങൾ പലപ്പോഴും വ്യക്തിയെ നാടുകടത്തപ്പെടുന്നത്‌ ഒരിക്കലും തിരിച്ചുനടക്കാനാവാത്ത വിലക്കപ്പെട്ടവരുടെ ദീപുകളിലേക്കാണ്‌. ഈ ഒരു യഥർത്ഥ്യത്തെ തന്നെയാണ്‌ തനിയാവർത്തനത്തിലൂടെയും കിരീടത്തിലൂടെയും അതുപോലെത്തന്നെ മറ്റു സൃഷ്ടികളിലൂടെയും അദ്ദേഹം മലയാളിയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നത്‌.
ഒരു ചെറുകഥാകൃത്തായി തന്റെ സർഗ്ഗാത്മകജീവിതത്തിന്‌ തുടക്കമിടുകയും പിന്നീട്‌ നാടകരചനയിലൂടെ സാന്നിദ്ധ്യമറിയിക്കുകയും എന്നാൽ കൂടുതൽ കാര്യക്ഷമമായി തനിക്ക്‌ സമൂഹത്തോട്‌ സംവേദിക്കാനുള്ള മാധ്യമം സിനിമയാണന്ന് തിരിച്ചറിയുന്നതോടു കൂടി സർഗ്ഗസൃഷ്ടികൾക്ക്‌ മുഖ്യ പങ്കും അദ്ദേഹം മാറ്റിവെച്ചത്‌ സിനിമാ പ്രവർത്തനങ്ങൾക്ക്‌ തന്നെയായിരുന്നു.
അതുകൊണ്ട്‌ തന്നെയാണ്‌ ഈ ഒരു വിയോഗം അരവിന്ദനും പത്മരാജനും ഭരതനും ശേഷം നമ്മെ കൂടുതൽ വ്യാകുലപ്പെടുത്തുന്നത്‌.

ഈ വിടവാങ്ങലിന്‌ മുമ്പിൽ ഇടത്തിന്റെ ആദരാജ്ഞലികൾ.

2009, ജൂൺ 21, ഞായറാഴ്‌ച

ചങ്ങാതിക്കൂട്ടം....

കുരുന്നുകളുടെ സർഗ്ഗ ശേഷിയെ ഉണർത്താനും വളർത്താനും ലക്ഷ്യമിട്ടു കൊണ്ട് ഇടം മസ്കറ്റ് സംഘടിപ്പിക്കുന്ന ‘ചങ്ങാതിക്കൂട്ടം‘ എന്ന വേനൽക്കാല ക്യാമ്പ് ജൂലായ് 2 ന് മദീനാ ബന്തറിൽ തുടങ്ങുന്നു. കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഉല്ലാസപ്രദമായ നീന്തലിനു ശേഷം പരസ്പരം അറിയാനുതകും വിധം ഒരുമിച്ചു കൂടലിന്റെ ഒരു ക്യാമ്പ് ഫയറിനും സംഘാടകർ ഇടം ഒരുക്കിയിട്ടുണ്ട്.


ഒരാഴ്ചക്കു ശേഷം ജൂലായ് 9 , 10 തിയ്യതികളിൽ പുനരാരംഭിക്കുന്ന ക്യാമ്പിൽ നാട്ടറിവ് മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ ഏകോപിപ്പിച്ചു കൊണ്ടുള്ള
ഒരു പദ്ധതിക്കു് തുടക്കം കുറിക്കും.

പ്ലേ സ്റ്റേഷൻ പോലെ കൃത്യമായ അതിരുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മുൻ‌കൂർ തയ്യാർ ചെയ്യപ്പട്ട വിനോദോപാധികളിൽ നിന്ന് നമ്മളുടെ കുട്ടികളെ വൈയക്തികമായ പ്രതിഭയുടെ സർഗ്ഗസ്ഥലിയിലേക്ക് തുറന്നു വിടുക എന്ന ദർശനത്തോടെ സംഘടിപ്പിക്കുന്ന ഈ വേനൽക്കാല ക്യാമ്പ് നാടൻ പാട്ടുകളുടെയും കലകളുടെയും കളികളുടെയുമായ ഒരു പുതിയ സാംസ്കാരികാന്തരീക്ഷം കുട്ടികൾക്ക് തുറന്നുകൊടുക്കുന്നു. പുരോഗമനേച്ഛുക്കളുടെ കൂ‍ട്ടായ്മ എന്ന നിലക്ക് തങ്ങളുടെ പുതുതലമുറയ്ക്ക് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമാവുന്ന പാരമ്പര്യജന്യ മൂല്യങ്ങളുടെ താങ്ങും തണലും വീണ്ടെടുത്ത് നൽകണം എന്ന ഇച്ഛയിൽ നിന്നാണ് കുട്ടിക്കൂട്ടം എന്ന ഈ ആശയം തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ ഇതുതന്നെയാവണം സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്ന് ചങ്ങാതിക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്‌.

സമ്മർ ക്യാമ്പിന്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

ജൂലായ് 2 വ്യാഴം

വേദി. മറീനാ ബന്തർ

ഉച്ചക്ക് 2 മുതൽ - നീന്തൽ

വൈകിട്ട് 5 മുതൽ - ക്യാമ്പ് ഫയർ


ജൂലായ് 9 വ്യാഴം -ജൂലായ് 10 വെള്ളി

രാവിലെ 8 മണി മുതൽ വൈകിട്ട് ആറ് മണി വരെ

വേദി. ഡാർസെയ്റ്റ് അനന്തപുരി റസ്റ്റോറന്റ്

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

ബന്ധപ്പെടേണ്ട നമ്പറുകൾ

ഗിരീഷ് - 99713683

മനോഹരൻ - 99382142

2009, ജൂൺ 14, ഞായറാഴ്‌ച

ഇ.എം.എസ്സ് ഉണ്ടായിരുന്നെങ്കില്‍....!!


സാമൂഹ്യവും സംഘടനാപരവുമായ തലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായപ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്‌ ഇടതുരാഷ്ട്രീയം അതിന്റെസ്ഥാപകനേതാക്കളിലൊരാളായ ഇ എം എസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്‌എന്നത്‌ കേവലം യാദൃഛികമാവാം. എങ്കിലും, അത്തരമൊരു വ്യക്തിപ്രഭാവത്തിന്റെഅഭാവം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഇടത്‌ പുരോഗമനപ്രസ്ഥാനങ്ങള്‍നേരിടുന്നുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌. ഇടത്‌ രാഷ്ട്രീയത്തില്‍ ഇ എംഎസ്സിന്റെ പങ്ക്‌ എന്തായിരുന്നു എന്ന ഒരു അന്വേഷണം ഇടത്‌സഹയാത്രികര്‍ക്ക്‌ മുഴുവന്‍ ഒരു ആത്മാന്വേഷണമാവുന്നത്‌ ഈ പ്രത്യേകരാഷ്ട്രീയസ്ഥലിയില്‍ നിന്നാണ്‌.
ജനമധ്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും ബൗദ്ധികമായഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നുവികസിക്കേണ്ട അതിന്റെപ്രത്യയശാസ്ത്രവും പരസ്പരപൂരകങ്ങളായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തംനിലയ്ക്ക്‌ അവ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യയശാസ്ത്രത്തിനുംപ്രായോഗികതയ്ക്കുമിടയില്‍ ഗതാഗതക്ഷമമായ ഒരു പാലം ഉണ്ടാവേണ്ടതിലേക്കാണ്‌ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ആരായിരുന്നു ഇഎം എസ്സ്‌ എന്ന ചോദ്യത്തിനു ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാവുന്നഏറ്റവും സുഗമവും പ്രത്യക്ഷവുമായ ഉത്തരവും ഇതു തന്നെയാവും. ഇ. എം എസ്സ്‌ഒരു പാലമായിരുന്നു. മിനിമം കൂലിക്കും അടിസ്ഥാന അവകാശങ്ങള്‍ക്കുമായിതെരുവില്‍ സംഘടിക്കുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യവും മനശ്ശാസ്ത്രപരവുംസാമ്പത്തികപരവുമായ മാനങ്ങള്‍ ഏകോപിക്കുന്ന അവരുടെ രാഷ്ട്രീയത്തിന്റെപ്രത്യയശാസ്ത്രത്തിനും ഇടയില്‍ വലിച്ചുകെട്ടിയ ഒരു പാലമായിരുന്നു, ഇ എംഎസ്സ്‌. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അതിലൂടുള്ളവരവുപോക്കുകള്‍ സുഗമമായിരുന്നു. വര്‍ത്തമാനരാഷ്ട്രീയസാഹചര്യങ്ങളില്‍തോൽ‌വിക്ക് കാരണം എന്ന നിലയിലാണെങ്കില്‍ പോലും പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുവെന്ന് നേതാക്കന്മാര്‍ നടത്തുന്ന കുറ്റസമ്മതം അത്തരമൊരുഗതാഗതത്തിന്റെ തകര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇടത്‌രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങള്‍സാധാരണമനുഷ്യരുടെ സാമാന്യയുക്തി വരെയെങ്കിലും കൊണ്ടുചെല്ലാന്‍പ്രസ്ഥാനത്തിന്‌ കഴിയുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍നിവൃത്തിയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗത്തിനാവട്ടെ ഇത്തരംബൗദ്ധികദന്തഗോപുരങ്ങളിലേക്ക്‌ നടന്നുകയറാനുള്ള ആവതുമില്ല. ഇതൊക്കെഎന്തിന്റെ സൂചകങ്ങളാണ്‌?
പുരോഗമനവാദികളായ ബുദ്ധിജീവികളുമായുള്ള കൂട്ടായ്മ ഇടതുപക്ഷത്തിന്റെമുഖമുദ്രയായിരുന്നു, അടുത്തകാലംവരെ. വയലാര്‍, വൈലോപ്പിള്ളി, ചെറുകാട്‌,കൃഷ്ണയ്യര്‍ തുടങ്ങിയ ധിഷണാശാലികളുടെയും സര്‍ഗ്ഗപ്രതിഭകളുടെയും നീണ്ട ഒരുനിരതന്നെയുണ്ട്‌ പ്രസ്ഥാനത്തിന്റെ ഗതകാലചരിത്രത്തില്‍. ഇവിടെയും ഒരു പാലംപ്രവര്‍ത്തിച്ചിരുന്നു. അത്‌ സ്വയം സര്‍ഗപ്രതിഭകള്‍ കൂടിയായിരുന്ന ഇ എംഎസ്സിനെയും മുണ്ടശ്ശേരിയെയും പോലുള്ളവര്‍ ചേര്‍ന്നുണ്ടായതായിരുന്നു.ഇന്നാവട്ടെ ഇങ്ങനെയൊരു പാലം ഇല്ല എന്നു മാത്രമല്ല സഹവര്‍ത്തിക്കേണ്ടഇത്തരം കരകള്‍ തമ്മിലുള്ള അകലം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രൊഫസര്‍ എം എന്‍ വിജയനെപ്പോലുള്ളവര്‍ക്ക്‌ സ്വയംപുറത്തുപോകേണ്ടിവന്നതിനെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ എന്നുതോന്നുന്നു. ഹമീദ്‌ ചേന്നമംഗലൂരിനെയും എം എന്‍ കാരശ്ശേരിയേയും പോലുള്ളവരെഅകറ്റിനിര്‍ത്താന്‍ കാണിക്കുന്ന അമിതൗത്സുക്യം കൂടി പരിഗണിക്കുമ്പോള്‍പ്രശ്നം പ്രത്യയശാസ്ത്രത്തെയും പ്രായോഗികരാഷ്ട്രീയത്തെയും തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന്റെ അഭാവം മാത്രമല്ലെന്ന് വരുന്നു.പ്രായോഗികരാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്ന ഭാഷ്യത്തോടെനടത്തുന്ന വലതുവ്യതിയാനങ്ങളോട്‌ കലഹിച്ച്‌ പിരിഞ്ഞ്‌ പോയ ബുദ്ധിജീവികളുംസാംസ്കാരികപ്രവര്‍ത്തകരും പൊതുജനസമക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക്‌യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്നതില്‍ വര്‍ത്തമാനഇടതുബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇവയൊന്നും കേവലംബൗദ്ധിക അങ്കങ്ങളായിരുന്നില്ല എന്ന ബോധ്യം അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഒരുഅരക്ഷിതത്വം പടര്‍ത്തുന്നു. അങ്ങനെയുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളെഇടത്‌ തീവ്രവാദമായി മുദ്രകുത്തി മാറ്റിനിര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെശ്രമങ്ങളാവട്ടെ പഴയപോലെ ഫലിക്കുന്നുമില്ല. ഇവിടെയാണ്‌അടിസ്ഥാനമൂല്യങ്ങളില്‍ കാലികമായി വരേണ്ടുന്ന മാറ്റങ്ങളെ സുതാര്യമായിജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച്‌ ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരുനേതാവിന്റെ അഭാവം പ്രകടമാവുന്നത്‌. ഇ എം എസ്സ്‌ ഉണ്ടായിരുന്നെങ്കിലെന്ന്ചുമട്ട്‌ തൊഴിലാളി മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവര്‍ആശിച്ചുപോവുന്നത്‌.


വിശാഖ് ശങ്കർ

2009, ജൂൺ 10, ബുധനാഴ്‌ച

നീർമ്മാതളം കൊഴിഞ്ഞപ്പോൾ.....


ഒടിവിൽ വാതിൽ അടച്ച്താക്കോൽ കൈസഞ്ചിയിലിട്ടപ്പോൾഅയാൾ കീശയിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് അവളെ കാണിച്ചു.അത് കറുത്ത മരംകൊണ്ട്പരുക്കൻ മട്ടിൽ ചെത്തിയുണ്ടാക്കിയ ഒരു സ്തീ രൂപ മായിരുന്നു.അതിന്റെ തലമുടി നെറുകയിൽ കെട്ടിവെച്ചിരുന്നു.ഹാ.. എന്റെ മരപ്പാവ..!!!വളരെ കൊല്ലത്തിനു ശേഷം കാണുകയാണെങ്കിലുംഅവർക്ക അതിന്റെ ഓർമ്മയുണ്ടായിരുന്നു.........
നീർമ്മാതളം പൂത്തപ്പോൾ.............


മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യ, ആറ് പതിറ്റാണ്ട് കാലത്തോളം മലയാള കഥാസാഹിത്യത്തിൽതുലാവർഷം പോലെ നീർമാതളത്തിന്റെ സുഗന്ധവുമായിപെയ്തിറങ്ങിയ ആ കഥാകാരി മെയ് 31 രാവിലെ ലോകത്തിലെ മുഴുവൻ സാഹിത്യ സ്നേഹികളെയും ദുഖത്തിലാഴ്ത്തികൊണ്ട് യാത്രയായി.
ആ വേർപാടിൽ മസ്കറ്റിലെ ഇടം പ്രവർത്തകർ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
31.05.2009 വൈകിട്ട് 8 മണിക്ക് റൂവി ഗോൾഡൻ റെസ്റ്റോറന്റിൽ വെച്ച്നടന്ന അനുശോചന യോഗത്തിൽ പ്രശസ്ത കഥാകൃത്ത് എൻ. ടി ബാലചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിലെ സ്ത്രീ എഴുത്ത് വെറും മാതൃത്വത്തിലോ മറ്റ് പൊതു സാമൂഹ്യ പ്രശ്നങ്ങളിലോ മാത്രം വിരചിച്ച സമയത്ത് ശരീരത്തെ തന്നെ ഭാഷയും ഭാവനയുമൊക്കെ ആക്കി പ്രണയത്തിന്റെയും രതിയുടെയും പുതിയ അനുഭവ മണ്ഡലങ്ങളാണ് മാധവിക്കുട്ടി മലയാളിക്ക് സമ്മാനിച്ചത്. ശരീരം അശ്ലീലമല്ല മറിച്ച് പവിത്രമാണ് എന്ന നൂതന കാഴ്ചപ്പാടാണ് അവർ അതിലൂടെ നമുക്ക് പകർന്നു തന്നത്. മാധവിക്കുട്ടിയുടെ കഥകളിൽ ഒരിക്കലും ഒരമ്മയുടെ വാത്സല്യമോ താരാട്ടോ അല്ല പകരം തനിക്ക് അവരുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു കാമുകിയുടെ തിളക്കവും ചുണ്ടുകളിൽ പ്രണയത്തിനായുള്ള ദാഹവുമായിരുന്നു എന്നാണ് തന്റെ ചെറുപ്പത്തിലെ വായനാനുഭവങ്ങളെ എൻ.ടി പങ്കുവെച്ചത്. എന്നാൽ രചനകളിൽ മാധവിക്കുട്ടി കാണിച്ച ധൈര്യവും ആർജ്ജവവുമാണ് പുതിയ തലമുറയിലെ ശക്തരായ സ്ത്രീ എഴുത്തുകാരെ നമുക്ക് സമ്മാനിച്ചതെന്നും ഇതാണ് അവരുടെ ഒരു വലിയ സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റിലെ കലാസാംസ്കാരിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽശ്രീ. ഉമ്മൻ, ഇടം സാഹിത്യ വിഭാഗം സെക്രട്ടറി എ.വി. കൃഷ്ണകുമാർ, അപർണ്ണ, ശങ്കരൻ കുട്ടി, സുനിൽ മുട്ടാർ,ശബ്നം ഗഫൂർ, ഷാജി കാളാണ്ടീയിൽ, സിദ്ദിക്ക് മങ്കട എന്നിവർ സംസാരിക്കുകയും ഇടം വനിതാ വിഭാഗം സെക്രട്ടറി സാനേഷ് വിജയൻ നന്ദി പറയുകയും ചെയ്തു.


IDAM grieves the demise of Kamala SurayyaSaturday, May 31; IDAM, a cultural space for progressive people,grieved the demise of prominent indo-anglican writer Kamala Surayya.IDAM organized an immediate condolence meeting to pay respects to theeminent malayali writer. It was held at the Golden City restauranthall, Ruwi.The meeting was well attended and had representatives from almost allthe distinguished socio-cultural organizations of Muscat. Of those whowere present, many spoke of their personal experiences withMadhavikutti (Kamala Surayya), of how her writings moved them and ofthe irreplaceable loss her death poses before both English andMalayalam literature.The chief address was given by N. T. Balachandran. He expressed hisheartfelt sorrow and his words tingled the “familiar ache” in all. Hwclaimed that with Madhavikutti, we have seen the last of the mostexpressive writers of Malayalam.The turnout of the meeting comprised both children and adults whichjust goes to show the important place Kamala Surayya holds in theheart of every Malayali and as she always wanted,
she shall be lovedforever.
“I want to be loved, And,If it is not to be had,
I want to be dead, just dead.”


2009, ജൂൺ 1, തിങ്കളാഴ്‌ച

പ്രഥമ ജനറൽബോഡി യോഗം-29.05.2009


ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറൽബോഡി യോഗം മെയ് 29ന് രാവിലെ 11 മണിക്ക് അനന്തപുരി റസ്റ്റോറന്റിൽ വെച്ച് നടന്നു. നൂറിലേറെപ്പേർ പങ്കെടുത്ത യോഗത്തിൽ ശ്രീ. ഷിലിൻ സ്വാഗതം ആശംസിച്ചു, ശ്രീ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജയൻ 11 അംഗ ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിക്കുകയും യോഗം ഐക്യകണറ്റയേന അംഗീകരിക്കുകയും ചെയ്തു. സർവ്വശ്രീ. മജീദ് (പ്രസിഡന്റ്), ഗഫൂർ (ജനറൽ സെക്രട്ടറി), ജഗദീഷ് (ട്രഷർ), ഷിലിൻ (വൈസ് പ്രസിഡന്റ്), മനോഹർ മാണിക്കത്ത് (അസി. സെക്രട്ടറി), സാനിഷ് വിജയൻ (വനിതാ വിഭാഗം), ഷാജി കാളാണ്ടിയിൽ (കലാ വിഭാഗം), സുനിൽ മുട്ടാർ (സാമൂഹ്യക്ഷേമ വിഭാഗം), കൃഷ്ണകുമാർ (സാഹിത്യവിഭാഗം), ഗിരീഷ് മങ്ങാട്ടിൽ (കായികം, കുട്ടികളുടെ വിഭാഗം), സുനിൽ സലാം (മാധ്യമ വിഭാഗം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പിന്നീട് ഭാരവാഹികൾ ഭാവിപരിപാടികൾ വിശദീകരിക്കുകയും, അതേക്കുറിച്ച് വിശദമായ ചർച്ച നടക്കുകയും ചെയ്തു. ഉയർന്ന അക്കാദമിക്ക് വിജയങ്ങൾ കരസ്ഥമാക്കിയ ഷബ്നം ഗഫൂർ, പ്രതീക്ഷ പ്രഭാഷ്, സജേഷ് വിജയൻ എന്നിവരെ യോഗം ഹാർദ്ദമായി അഭിനന്ദിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി മറുപടി പ്രസംഗത്തിൽ ഭാവി പരിപാടികളെപ്പറ്റി വിശദമായി പ്രതിപാധിക്കുകയും ചെയ്തു. ശ്രീ. മനോഹർ മാണിക്കത്ത് കൃതജ്ഞത രേഖപ്പെടുത്തി.




First General body of Idam Muscat was held at Banquet hall of Ananthapuri restaurant Darsait on 29 May at 11 AM. The meeting was attended by more than 100 people from different walks of life residing in Muscat. The general body approved a panel of 11 people, proposed Ajayan, as the executive committee of the organization. Among which offices designated are as under:
A K Majeed ( President), K M Gafoor (General Secretary),

Jagadish (Treasurer), P B Shilin (Vice President), Manohar Manikoth( Asst. Gen. Secretary),
Sanish Vijayan (Secretary – Women’s wing),
Shaji Kalandiyil (Secretary – Arts wing),
Sunil Mutar (Secretary – Social Welfare) , A V Krishnakumar (Secretary – Literary wing),
Gireesh Mangattil (Secretary - Children’s wing),
Sunil Salam (Secretary - Media & Entertainment).



2009, മേയ് 30, ശനിയാഴ്‌ച

കമലസുരയ്യക്ക് ആദരാഞ്ജലികൾ


മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രിയ സാഹിത്യകാരി കമലാ സുരയ്യ (മാധവിക്കുട്ടി) അന്തരിച്ചു. 75 വയസ്സായിരുന്നു. പൂണെ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.55 നായിരുന്നു അന്ത്യം. ഏറെ നാളായി കടുത്ത പ്രമേഹ രോഗത്തിനു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഏപ്രില്‍ 17നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സഹായിയായ അമ്മുവും മകന്‍ ജയസൂര്യയും മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നു.കവയിത്രി ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31നു പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു മാധവിക്കുട്ടിയുടെ ജനനം. ഭര്‍ത്താവ്‌ പരേതനായ മാധവദാസ്‌. മക്കള്‍: എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാ ദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷിലും നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ കമലസുരയ്യ എന്നു പേരുമാറ്റി. കമലസുരയ്യയുടെ ആദ്യ കഥാസമാഹാരം 1955 ല്‍ ഇറങ്ങിയ മതിലുകള്‍ ആയിരുന്നു. മറ്റു കൃതികള്‍: തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം. വണ്ടിക്കാളകള്‍ എന്ന നോവലായിരുന്നു കമലസുരയ്യയുടെ അവസാന കൃതി‍. ഇംഗ്ലിഷ്‌ കവിതാ സമാഹാരങ്ങള്‍: സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്റ്റഡ്‌ പോയംസ്‌.പുരസ്കാരങ്ങള്‍: ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്ഛന്‍ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്‌. ഇലസ്ട്രേറ്റഡ്‌ വീക്ക്‌ലി ഓ‍ഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.

മലയാള സാഹിത്യത്തിലെ എക്കാലത്തേയും ആ വലിയ എഴുത്തുകാരിക്ക്
ഇടം മസ്ക്കറ്റിന്റെ ആദരാഞ്ജലികൾ

2009, മേയ് 25, തിങ്കളാഴ്‌ച

ജനറല്‍ബോഡിയോഗം മെയ് 29


പ്രിയ മെമ്പര്‍,

മസ്ക്കറ്റിലെ പുരോഗമന ചിന്താഗതിക്കാരായ സാംസ്ക്കാരിക പ്രവൃത്തകരുടെ കൂട്ടായ്മയായ
ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറല്‍ബോഡിയോഗം മെയ് 29 വെള്ളിയാഴ്ച രാവിലെ 10മണിക്ക്
ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം പ്രസ്തുത യോഗത്തിലും, യോഗാനന്തരമുള്ള
മദ്ധ്യാഹ്ന ഭക്ഷണത്തിനും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇടം

2009, മേയ് 19, ചൊവ്വാഴ്ച

സഖാവ് ഇ.കെ. നായനാര്‍ അനുസ്മരണം

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോട് വിട പറഞ്ഞ
സഖാവ് ഇ.കെ. നായനാരുടെ അനുസ്മരണദിനമാണ് ഇന്ന് May 19
മുഖ്യമന്ത്രി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി,
ദേശാഭിമാനി പത്രാധിപര്‍ എന്നി നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
സമഗ്രപോരാളിയായ സഖാവിന്റെ ജീവിതം കേരളീയ രാഷ്ടീയചരിതങ്ങള്‍ക്കിടയില്‍
അവിസ്മരണീയമായ അദ്ധ്യായമായി നിലകൊള്ളുന്നു.

നിരൂപണമുള്‍പ്പടെയുള്ള സാഹിതീശാഖകളില്‍ മുദ്ര പതിപ്പിച്ച
സമരസംഘാടകനായ അദ്ദേഹം, തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും
രാഷ്ട്രീയ എതിരാളികളുടെപോലും ആദരം ഏറ്റുവാങ്ങിയിരുന്നുവെന്നത് ശ്രദ്ധേയമാണ്
ലാളിത്യവും നിഷ്കളങ്കവുമായ പെരുമാറ്റവും ഫലിതോക്തി നിറഞ്ഞ സംഭാഷണചാതുര്യവും
അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.

മറ്റ് രാഷ്ടീയനേതാക്കളില്‍ നിന്നും ഭിന്നമായി സാധാരണക്കരന്റെ മനസ്സില്‍
ആദരണീയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ സഖാവിന്റെ ജീവിതം
ദീപ്തമായ സ്മരണയായും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായും
നിലനില്‍ക്കട്ടെ !


അഭിവാദനങ്ങളോടെ,
ഇടം മസ്ക്കറ്റ്

2009, ഏപ്രിൽ 19, ഞായറാഴ്‌ച

ഇടം - വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മസ്കറ്റിലെ മലയാളികളുടെ കലാസാംസ്കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടായ്മ “ഇടം” മസ്ക്കറ്റ് എന്ന പേരില്‍ സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
മസ്ക്കറ്റിലെ ഈ സംഘടന ഏപ്രില്‍ 17 വെള്ളിയാഴ്ച ഡാര്‍സൈറ്റ് അനന്തപുരി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു.

ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിലെ പ്രഥമ വനിതാ എം.എല്‍.ഏ യുമായ സഖാവ്. റോസമ്മ പുന്നൂസ്സിന്റെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി. മനോഹര്‍ മാണിക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ , മജീദ് അദ്ധ്യക്ഷംവഹിക്കുകയും, കെ.എം. ഗഫൂര്‍ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദമായിസംസാരിക്കുകയും ചെയ്തു.

ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരനുംസാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ. എന്‍ ടി. ബാലചന്ദ്രന്‍, സഖാവ്റോസമ്മാ പുന്നൂസിന് ഉപഹാരം സമര്‍പ്പിക്കുകയും, ശ്രീമതി നൂര്‍ജഹാന്‍ടീച്ചര്‍, ഗിരിജാ ബക്കര്‍ എന്നിവര്‍ ആ‍ശംസാ പ്രസംഗം നടത്തുകയും ചെയ്തു.

ഇടം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികള്‍ അവതരിപ്പിച്ച വിവിധ ഇനം നൃത്തങ്ങള്‍, മലയാളം, തമിഴ്, ഹിന്ദി സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള മുതലായ പരിപാടികള്‍ വിഷു, ഈസ്റ്റര്‍ ആഘോഷത്തെ തീര്‍ത്തും വ്യത്യസ്ത മാക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

VISHU & EASTER CELEBRATIONS


The celebration of vishu, the harvest festival of Kerala in INdia and Easter organised by IdamMuscat, a cultural organisation of expatriates from Kerala, hereon friday turned out to be an occassion of joy for the participants.

The traditional dance form of kaikottikali performed by women along with a fest evoked nostalgic memories to participants. Former member of Keral legilative assembly Rosmma Punnose participated in the festival as a guest of honour. She was presented a momento by the organisers.



Singers from the expatriate community sang songs from old Malayalam and Hindi fims. Competitions for children and lucky draws where held on the occasion. A.K. Majeed who explained about the organisation, said Idam is anorganisation working in the periods of culture and art. It had organised several programmes to promote films of artistic value, he said. He recounted that the organisation had taken the lead to screen the Malayalam movie of "PULIJANMAM" which had won President of India's award for the best director.The organisation had also held programmes of well known artistes from Kerala he said .



K.M.Gafoor of Idam, who spoke on the future programmes of the organisation, said Idam has plans to hold a documentary film festival in Muscat with the co-operation of Kerala Chalachithra Academy.
"We are discussing the idea with the academy. We have also plans to screen Malayalam movies of artistic value and organize a folk art festival of India here" he added.
Expatriate writer N.T. Balachandran also addressed the function.



2009, ഏപ്രിൽ 15, ബുധനാഴ്‌ച

വിഷു - ഈസ്റ്റര്‍ ആഘോഷങ്ങള്‍


ഇടം മസ്കറ്റ് വിവിധ കലാപരിപാടികളോടു കൂടി വിഷു - ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഏപ്രില്‍ 17 ന് വെള്ളിയാഴ്ച ദാര്‍സൈറ്റിലെ അനന്തപുരി റെസ്റ്റോറന്റിലാണ് ആഘോഷപരിപാടികള്‍. കേരളത്തിലെ ആദ്യ എം. എല്‍.എ യും കമ്മ്യൂണിസ്റ്റ്കാരിയുമായ ശ്രീമതി. റോസമ്മ പുന്നൂസ് ആയിരിക്കും മുഖ്യാതിഥി .




2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്



പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്
ആദ്യഘട്ടം എന്ന നിലക്ക് വിദേശത്ത് താമസിക്കുന്ന് പ്രവാസി മലയാളികള്‍ക്ക് ഐ.ഡി. കാര്‍ഡികള്‍ ലഭ്യമാക്കും. 18 വയസ്സ് പൂര്‍ത്തിയാക്കിയതും ആറു മാസത്തിലേറെയായി വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുകയോ ആയ വിദേശ റെസിഡന്റെ പെര്‍മിറ്റ് കൈവശമുള്ള എല്ലാ പ്രവാസി മലയാളികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ വിദേശത്താണെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി മലയാളിക്കോ, അദ്ദേഹത്തിന്റെ പേരില്‍ കുടംബാംഗങ്ങള്‍ക്കോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത് ആപ്പീസുകളിലും, മുന്‍സിപ്പാലിറ്റി ആപ്പീസുകളിലും, കോര്‍പ്പറേഷന്‍ ആപ്പീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ സൌജന്യമായാണ് ലഭ്യമാക്കുന്നത്.

പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, കൌണ്‍ന്‍സിലര്‍ ഇവരില്‍ ആരുടെയെങ്കിലും ഒപ്പും സീലും സഹിതം വേണം സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നൂം അറ്റസ്റ്റ് ചെയ്യാവുന്നതാണ്.

കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ കോഴിക്കോട് ആപ്പീസിലും - തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ എറണാകുളം ആപ്പീസിലും - ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ തിരുവനന്തപുരം ഹെഡ്ഡാപ്പീസിലും സമര്‍പ്പിക്കാവുന്നതാണ്.

ഐ.ഡി. കാര്‍ഡ് ലഭിക്കാനുള്ള 200രൂപ അപേക്ഷക്കൊപ്പം കൊടിക്കേണ്ടതാണ്.

അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക

http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf



അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടവ

**********************************

1. പാസ്പ്പോര്‍ട്ട് കോപ്പി

2. വിസ കൊപ്പി

3. ഐ.ഡി. കാര്‍ഡ് കോപ്പി

4. പാസ്പ്പോര്‍ട്ട് സൈസ് ഒരു ഫോട്ടോ

5. പാസ്പോര്‍ട്ടിന്റെ താളുകളുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പി

6. റേഷന്‍ കാര്‍ഡിന്റെ കോപ്പി (ലഭ്യമാണെങ്കില്‍)

7. രെജിസ്ട്രേഷന്‍ ഫീസ്സായ 200രൂ‍പ (ക്യാഷ് അല്ലെങ്കില്‍ ഡി.ഡി.)

പ്രവാസി ഐ.ഡി. കാര്‍ഡിന്റെ പ്രയോജനങ്ങള്‍

****************************************

1. പ്രവാസി മലയാളികള്‍ക്ക് സ്വന്തം ഐഡിന്റിറ്റി തെളിയിക്കാന്‍ കഴിയും

2. ന്യൂ ഇന്ത്യാ‍ അഷൂറന്‍സ് കമ്പനിയുടെ മൂന്നു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നു.

3. തിരഞ്ഞെടുക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങല്‍ വാങ്ങുമ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് വിലക്കുറവ് നേടാവുന്നതാണ്.


ഐ. ഡി. കാര്‍ഡ് സെല്ലുകളുടെ വിലാസം ചുവടെ കൊടുക്കുന്നു

*******************************************************

കാസര്‍കോട് - കണ്ണൂര്‍ - വയനാട് - കോഴിക്കോട് - മലപ്പുറം - പാലക്കാട്

-------------------------------------------------------------------------------

ID CARD CELL

Norka-Roots Regional Office

Certificate Authentication Centre

2nd Floor

Zamorine Squire

Link Road

Kozhikkode

Phone - 0091 495 2304882

- 0091 495 2304885


തൃശൂര്‍ - എറണാംകുളം - കോട്ടയം - ആലപ്പുഴ

---------------------------------------------------

ID CARD CELL

Norka-Roots Regional Office

Certificate Authentication Centre

Door No. 41/131-B

V.M. Complex

C.P. Ummer Road

Ernakulam

Phone - 0091 484 2371830
- 0091 484 2371810

ഇടുക്കി - പത്തനംതിട്ട - കൊല്ലം- തിരുവനന്തപുരം

------------------------------------------------------

ID CARD CELL

Norka-Roots (Head Office)

Centre Plaza

Vazhuthanakkad

Thiruvananthapuram

Phone - 0091 471 2332416

- 0091 471 2332452

ഡി. ഡി. എടുക്കേണ്ട വിലാസ്സം

---------------------------------

Chief Executive Office

Norka-Roots

Thiruvananthapuram


അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക

---------------------------------------------------------

http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf


*******************************

ഇ. എം. എസ്സ്. എ. കെ. ജി. അനുസ്മരണം


ഇ. എം. എസ്സ്. എ. കെ. ജി. അനുസ്മരണം

പാവപ്പെട്ടവരുടെ പടത്തലവന്‍ സഖാവ് എ.കെ.ജി.യുടേയും കേരളത്തിന്റെ രാഷ്ടീയ,
ധീഷണാമണ്ഡലത്തില്‍ എന്നും നിറഞ്ഞ സാനിധ്യമായിരുന്ന സഖാവ് ഇ.എം.എസ്സിന്റേയും
അനുസ്മരണ ദിനം മസ്കറ്റിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടമായ “ഇടം” മസ്ക്കറ്റ്
“ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍” എന്ന സെമിനാറോടെ റൂവി ഗോള്‍ഡന്‍ സിറ്റി ഹാളില്‍ വെച്ച് ആചരിച്ചു.

ഗഫൂര്‍ സ്വാഗതവും, മജീദ് മോഡറേറ്ററുമായും പങ്കെടുത്ത യോഗത്തില്‍ ഇന്ത്യ ടുഡെയുടെ എഡിറ്ററും, പ്രശസ്ത പത്രപ്രവര്‍ത്തകനുമായ ശ്രീ. രാധാകൃഷ്ണന്‍ എം. ജി. വിഷയം അവതരീപ്പിച്ചു. സിദ്ദിക്ക്(oicc), മജീദ് വാണിമേല്‍ (kmcc), അയൂബ് (opcc), സാമ്പന്‍ (മൈത്രി), മുസ്താക്ക് ( ജമാഅത്ത് ഇസ്ലാമി) സുനില്‍ മുട്ടാര്‍, ഷാജി കാളാണ്ടിയില്‍ (ഇടം) എന്നിവര്‍ സംഘടന പ്രതിനിധികളായും, ഉമ്മര്‍ ബാപ്പു, ബാലകൃഷ്ണ്‍ന്‍, സുകുമാരന്‍, വിജയന്‍, മുഹമ്മദ്, ഗിരീഷ് എന്നിവര്‍ പൊതുചര്‍ച്ചയിലും പങ്കെടുത്തു.

മസ്ക്കറ്റിലെ കലാ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും പങ്കാളിത്തം കൊണ്ടും, സ്ത്രീ സാനിധ്യം കൊണ്ടും ചര്‍ച്ചകളുടെ ഉന്നത നിലവാരം കൊണ്ടും ശ്രദ്ദേയമായ ചടങ്ങില്‍ ജഗതീഷ്(ഇടം) നന്ദി പറഞ്ഞു.

2009, മാർച്ച് 22, ഞായറാഴ്‌ച

ഇ.എം.എസ്. അനുസ്മരണം

ബഹുമാന്യരെ,

ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി.
അനുസ്മരണ സമ്മേളനം 2009 മാര്‍ച്ച് 27 വെള്ളിയാഴ്ച
വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്‍ഡന്‍ സിറ്റി
റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ
ശ്രീ. രാധാകൃഷ്ണന്‍ എം.ജി. (ഇന്ത്യടുഡെ)
അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നു.

വിഷയം:
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍.

അഭിവാദ്യങ്ങളോടെ,
ഇടം മസ്ക്കറ്റ്.