ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ വിദേശത്താണെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി മലയാളിക്കോ, അദ്ദേഹത്തിന്റെ പേരില്‍ കുടംബാംഗങ്ങള്‍ക്കോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത് ആപ്പീസുകളിലും, മുന്‍സിപ്പാലിറ്റി ആപ്പീസുകളിലും, കോര്‍പ്പറേഷന്‍ ആപ്പീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ സൌജന്യമായാണ് ലഭ്യമാക്കുന്നത്.
പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, കൌണ്‍ന്‍സിലര്‍ ഇവരില്‍ ആരുടെയെങ്കിലും ഒപ്പും സീലും സഹിതം വേണം സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നൂം അറ്റസ്റ്റ് ചെയ്യാവുന്നതാണ്.
കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ കോഴിക്കോട് ആപ്പീസിലും - തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ എറണാകുളം ആപ്പീസിലും - ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ തിരുവനന്തപുരം ഹെഡ്ഡാപ്പീസിലും സമര്‍പ്പിക്കാവുന്നതാണ്.
ഐ.ഡി. കാര്‍ഡ് ലഭിക്കാനുള്ള 200രൂപ അപേക്ഷക്കൊപ്പം കൊടിക്കേണ്ടതാണ്.
അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക
http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf
അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടവ
**********************************
1. പാസ്പ്പോര്‍ട്ട് കോപ്പി
2. വിസ കൊപ്പി
3. ഐ.ഡി. കാര്‍ഡ് കോപ്പി
4. പാസ്പ്പോര്‍ട്ട് സൈസ് ഒരു ഫോട്ടോ
5. പാസ്പോര്‍ട്ടിന്റെ താളുകളുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പി
6. റേഷന്‍ കാര്‍ഡിന്റെ കോപ്പി (ലഭ്യമാണെങ്കില്‍)
7. രെജിസ്ട്രേഷന്‍ ഫീസ്സായ 200രൂപ (ക്യാഷ് അല്ലെങ്കില്‍ ഡി.ഡി.)
പ്രവാസി ഐ.ഡി. കാര്‍ഡിന്റെ പ്രയോജനങ്ങള്‍
****************************************
1. പ്രവാസി മലയാളികള്‍ക്ക് സ്വന്തം ഐഡിന്റിറ്റി തെളിയിക്കാന്‍ കഴിയും
2. ന്യൂ ഇന്ത്യാ അഷൂറന്‍സ് കമ്പനിയുടെ മൂന്നു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നു.
3. തിരഞ്ഞെടുക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങല്‍ വാങ്ങുമ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് വിലക്കുറവ് നേടാവുന്നതാണ്.
ഐ. ഡി. കാര്‍ഡ് സെല്ലുകളുടെ വിലാസം ചുവടെ കൊടുക്കുന്നു
*******************************************************
കാസര്‍കോട് - കണ്ണൂര്‍ - വയനാട് - കോഴിക്കോട് - മലപ്പുറം - പാലക്കാട്
-------------------------------------------------------------------------------
ID CARD CELL
Norka-Roots Regional Office
Certificate Authentication Centre
2nd Floor
Zamorine Squire
Link Road
Kozhikkode
Phone - 0091 495 2304882
- 0091 495 2304885
തൃശൂര്‍ - എറണാംകുളം - കോട്ടയം - ആലപ്പുഴ
---------------------------------------------------
ID CARD CELL
Norka-Roots Regional Office
Certificate Authentication Centre
Door No. 41/131-B
V.M. Complex
C.P. Ummer Road
Ernakulam
Phone - 0091 484 2371830
- 0091 484 2371810
ഇടുക്കി - പത്തനംതിട്ട - കൊല്ലം- തിരുവനന്തപുരം
------------------------------------------------------
ID CARD CELL
Norka-Roots (Head Office)
Centre Plaza
Vazhuthanakkad
Thiruvananthapuram
Phone - 0091 471 2332416
- 0091 471 2332452
ഡി. ഡി. എടുക്കേണ്ട വിലാസ്സം
---------------------------------
Chief Executive Office
Norka-Roots
Thiruvananthapuram
അപേക്ഷാഫോറം (വിദേശം)ഇവിടെ ക്ലിക്ക് ചെയ്യുക
---------------------------------------------------------
http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf
*******************************
3 അഭിപ്രായങ്ങൾ:
തുടക്കം നന്നായി
ഇടത്തിന് എല്ലാ ഭാവുകങ്ങളും
ഈ കാല്‍ വെപ്പിന് സ്വാഗതം
നല്ല തുടക്കം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ