2010, ഡിസംബർ 9, വ്യാഴാഴ്‌ച

ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.
അതാരാഷ്ട്ര വികലാംഗ ദിനത്തിന്റെ ഭാഗമായി ഇടം മസ്കത്ത് കിട്ടികള്‍ക്കായ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു സബ്‌ ജുനിയര്‍, ജുനിയര്‍. സീനിയര്‍ വിഭാഗങ്ങ്ങ്ങളിലായി ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളില്‍ നിന്ന്‍ മുനൂറിലതികം
വിധ്യാര്‍ത്തികള്‍ പങ്കെടുത്തു.
നാലു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ സബ്‌ ജുനിയര്‍ വിഭാഗത്തില്‍ സുചി സ്മിത സിംഗ് ഒന്നാ സ്ഥാനവും, ഐശ്വര്യ രണ്ടാ സ്ഥാനവും, എ. കെ. ശ്രദ്ധ മൂന്നാസ്ഥാനവും നേടി ദ്രതിശ്രീ, സ്നേഹ, മാളവിക എന്നിവര്‍
പ്രോത്സാഹന സമ്മാനവും നേടി.
ജുനിയര്‍ വിഭാഗത്തില്‍ കാവ്യ മുരുകന്‍, കാവ്യാ മുരീധരന്‍, എല്‍സ ജോസ് എന്നിവര്‍ ഒന്ന് മുതല്‍ മൂനുവരെ സ്ഥാനങ്ങള്‍ നേടി. പ്രേരണ രവി, ഫാത്തിമ സുലൈമാന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍
സുബ്രജിത് ഗോഷല്‍ ഒന്നാ സ്ഥാനവും, അര്‍ച്ചന ഡി. വലെജ രണ്ടാ സ്ഥാനവും, ചിത്ര ജോസ് മൂന്നാസ്ഥാനവും, ലക്ഷ്മി കെ അജയന്‍
പ്രോത്സാഹന സമ്മാനവും നേടി.വൈകീട്ട് സാംസ്ക്കാരിക സമ്മേളനം ഹസ്ന ഹരീദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസ്സി കോണ്‍സുലര്‍ ശ്രീ ചന്ഥ്‌ മുഖ്യാതി യായിരുന്നു രാഹുല്‍ മേനോന്‍, സായ്‌ ശരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സജേഷ് വിജയന്‍ അധ്യഷനായിരുന്നു , ഗൌതം ഗഫൂര്‍ സ്വാഗതവും, ജിനി ഗോപി നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ ഇടം കുട്ടികളുടെ നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.


2010, ഡിസംബർ 8, ബുധനാഴ്‌ച

മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര


മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര ഇടം മസ്കറ്റിന്റെ സംഗീത സന്ധ്യ
മസ്കറ്റ് ഡിസംബര്‍ 10 ന്‌ ഡാര്‍സെയ്റ്റ് അല്‍ അഹ്‌ലി ക്ലബ്ബില്‍ വെച്ച് മസ്കറ്റിലെ സംഗീത പ്രേമികള്‍ക്കായ് സംഗീത സദ്യ ഒരുക്കുന്നു. സാധാരണ ഗാനമേളകളില്‍ നിന്ന് വ്യത്യസ്തമായ് അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തിലൂടെയുള്ള ഒരു ഹ്രസ്വയാത്ര എന്ന രീതിയിലാണ്‌ പരിപാടി രൂപകല്‌പന ചെയ്തിരിക്കുന്നത്. ബാലന്‍ എന്ന ആദ്യത്തെ സംസാരിക്കുന്ന സിനിമയില്‍ തുടങ്ങി , പിന്നീട് പത്ത് വര്‍ഷം തികഞ്ഞ് പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തില്‍ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സംഭവിക്കുന്നതും പിഭാസ്കരനും രാഘവന്‍ മാസ്റ്ററും മലയാളിക്ക് സമ്മാനിച്ച നീല‍ക്കുയില്‍ എന്ന മ്യൂസിക്കല്‍ ഹിറ്റ്, വയലാര്‍ പി ഭാസ്കരന്‍ ഒ.എന്‍ . വി തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ കവികള്‍ ദേവരാജന്‍, ബാബുരാജ് ദക്ഷിണാമൂര്‍ത്തി എം. കെ അര്‍ജ്ജുനന്‍ തുടങ്ങി എം. ജയചന്ദ്രന്‍ വരെ എത്തി നില്‍ക്കുന്ന സംഗീത സം‌വിധായകരുടെ നിര. ഗാന ഗന്ധര്‍‌വ്വനായ യേശുദാസ് മുതല്‍ ജയചന്ദ്രന്‍ , ജാനകി ,പി സുശീല, കെ. എസ് ചിത്ര, സുജാത തുടങ്ങി നിരവധി ഗായിക ഗായകന്മാരെ നമുക്കു സമ്മാനിച്ചതും മലയാള സിനിമാ സംഗീത ശാഖയാണ്‌. ആധുനിക് സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടി മസ്കറ്റിലെ പ്രതിഭ തെളിയിച്ച ഗായികാ ഗായകന്മാരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ ഷോയുടെ പ്രധാന പ്രത്യേകത മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ , പാട്ടുകള്‍, എഴുത്തുകാര്‍, സംഗീത സം‌വിധായകര്‍ പാട്ടുകാര്‍ തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയ ദൃശ്യവും ശബ്ദാവിഷ്കാരവും ഉള്‍ക്കൊള്ളുന്ന മള്‍ട്ടിമീഡിയ സം‌വിധാനമാണ്‌. പരിപാടിയിലേക്ക് എല്ലാ സംഗീതപ്രേമികളെയും ഇടം മസ്കറ്റ് സ്വാഗതം ചെയ്യുന്നു.

2010, നവംബർ 28, ഞായറാഴ്‌ച

ഇടം - ശിശുദിനാഘോഷം ഡിസംബര്‍ 3ന്


അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച്
ഇടം മസ്കറ്റ് മറ്റൊരു സുപ്രധാന പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളാല്‍ മുഖ്യധാരക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തവരും എന്നാല്‍ മറ്റു പല തലങ്ങളിലും വിവിധ കഴിവികളുള്ളവരും അത് പുറത്ത് കൊണ്ടു വരാന്‍ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിപുലമായ
ശിശുദിന ആഘോഷമാണ്‌ വരുന്ന ഡിസംബര്‍ 3 ന്‌ ഇടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിശു ദിന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ മാസ്റ്റര്‍ സായി ശരണ്‍ ആയിരുന്നു. ഈ പ്രാവശ്യവും ഈവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിപാടി തന്നെയാണ്‌ ഇടം ഉദ്ദേശിക്കുന്നത്. ഇപ്രാവശ്യത്തെ പരിപാടി ഡാര്‍സയ്റ്റിലെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 AM ന്‌ ആരംഭിച്ച് 12 P.M വരെ നീണ്ടു നില്‍ക്കുന്ന പെയ്ന്റിംഗ് മത്സരമാണ്‌ ഇതില്‍ ആദ്യത്തേത്. വൈകിട്ട് 7 മണി മുതല്‍ 11 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ കലാ സാംസ്കാരിക പരിപാടികളാണ്‌ ഈ വിഭാഗത്തില്‍ രണ്ടാമത്തേത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായ് നടക്കുന്ന പെയ്ന്റിംഗ് മത്സരത്തില്‍ "ഒമാന്‍, നവോത്ഥാനത്തിന്റെ 40 വര്‍ഷങ്ങള്‍" എന്ന വിഷയത്തിലായിരിക്കും ജൂനിയര്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍. എന്നാല്‍ സബ് ജൂനിയര്‍ വിഭാഗത്തിന്‌ സ്വതന്ത്രമായി എന്തും ആവിഷ്കരിക്കാം. വൈകിട്ട് 7 ന്‌ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ പ്രധാന പ്രത്യേകളിലൊന്ന് ഈ പരിപാടിയുടെ സംഘാടനവും നിയന്ത്രണവും പൂ ര്‍ ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്‌ എന്നുള്ളതാണ്‌. സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ഹെഡ് ഗേള്‍ ഉദ്ഘാടന കര്‍മ്മം നിവ്വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കഔണ്‍സിലര്‍ ശ്രീ ചന്ദ് മുഖ്യാതിഥിയായിരിക്കും മസ്കറ്റിലെ വിവിധ സ്കൂളുകളിലുള്ള ഹെഡ് ബോയി, ഹെഡ് ഗേള്‍ തുടങ്ങിയവരായിരിക്കും ആഘോഷ പരിപാടിയിലെ മറ്റ് അതിഥികള്‍. പെയ്ന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്‌. പെയ്ന്റിംഗ് മത്സരത്തിനുള്ള അപേക്ഷാ ഫോമുകള്‍ റൂവിയിലെ ഹാര്‍മണി മൂസിക് സെന്ററില്‍ സ്വീകരിക്കുന്നതാണെന്നും ഡിസംബര്‍ രണ്ടാം തിയ്യതിയാണ്‌ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. മൂന്നാം തിയ്യതി കാലത്ത് 9 മുതല്‍ 10 വരെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ബ്ന്ധപ്പെടെണ്ട നമ്പര്‍ 99382142

2010, നവംബർ 10, ബുധനാഴ്‌ച

അറബ്-മലയാളം സാംസ്‌കാരികവിനിമയം നിലച്ചമട്ടില്‍: വി.എ. കബീര്‍ഗള്‍ഫില്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും അറബികള്‍ക്കും മലയാളിക്കുമിടയില്‍ സാംസ്‌കാരിക വിനിമയം എന്നത് ഗൗരവമായി നടക്കുന്നില്ലെന്ന് എഴുത്തുകാരനും വിവര്‍ത്തകനും 'മാധ്യമം' മുന്‍ പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീര്‍ അഭിപ്രായപ്പെട്ടു. ഇടം മസ്‌കത്ത് മുന്‍കൈയെടുത്ത് പുറത്തിറക്കിയ 'സമകാലിക ഒമാനി കവിതകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനായി മസ്‌കത്തിലെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ വിരഹവും വേദനകളുമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു എന്നല്ലാതെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും പാരമ്പര്യവും അറബ്‌സമൂഹത്തെ പരിചയപ്പെടുത്താനോ അറബ് സംസ്‌കാരത്തെയും ജീവിതത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനോ ശ്രമം നടക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമകാലിക ഒമാനി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും, ഇന്തോ-ഒമാന്‍ ഫോക്‌ലോര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ഇടം പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. 'സമകാലിക ഒമാനി കവിതകളു'ടെ വിവര്‍ത്തനം നിര്‍വഹിച്ചത് വി.എ. കബീറാണ്. റിയാലിന്റെ തിളക്കത്തിനപ്പുറത്തേക്ക് ഒമാന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കോ, മറ്റ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സാഹിത്യത്തിലേക്കോ നമ്മുടെ ശ്രദ്ധ കടന്നുചെല്ലുന്നില്ല. സാംസ്‌കാരികവളര്‍ച്ചയുടെ മേഖലയില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പങ്കുവഹുക്കാനുണ്ട്. യൂറോപ്പിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഒരുകാലത്ത് സ്‌പെയിനില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരുന്ന അറബിഗ്രന്ഥങ്ങള്‍ ഏറെ സ്വാധീനം ചെയ്തിരുന്നു. അവിസെന്നയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടാക്കിയ മാറ്റം ഉദാഹരണമാണ്.മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും രചനകള്‍ തര്‍ജിമ ചെയ്യപെടുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മതപരമായ വിഷയങ്ങളില്‍ ഒതുങ്ങുന്നു. 'മുഖദ്ദിമ'പോലെ അപൂര്‍വമായ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമകാലീന കഥകളും കവിതകളും ചിന്തകളും പരസ്‌പരം പങ്കുവെക്കപ്പെടുന്നില്ല. പലപ്പോഴും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെടുമ്പോള്‍ മാത്രമാണ് അവ അറബിയിയിലോ മലയാളത്തിലോ വെളിച്ചം കാണുന്നത്. മലയാളകവിതയെ പരിചയപ്പെടുത്താന്‍ യു.എ.ഇയിലെ ശിഹാബ് ഗാനത്തെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നുണ്ട്. അപ്പോഴും ഇംഗ്ലീഷില്‍ നിന്നാണ് അദ്ദേഹവും വിവര്‍ത്തനം നടത്തുന്നത്. തനി അറബിയില്‍ നിന്ന് മലയാളത്തിലേക്കും തനിമയുള്ള മലയാളത്തില്‍ നിന്ന് തിരിച്ചും വിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നില്ല.അറബിഭാഷ പഠിച്ചവരും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവരും ഈരംഗത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് മുഖ്യകാരണം. നേരത്തേ മുഹ്‌യുദ്ദീന്‍ ആലുവായ് തകഴിയുടെ 'ചെമ്മീന്‍' അറബ് ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. എം.ടി, ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ രചനകള്‍ പരിചയപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും ചെറിയ ശ്രമം നടത്തി. പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' അറബിയില്‍ മൊഴിമാറ്റം നടന്നിട്ടുണ്ട്. 'സമകാലിക ഒമാനി കവിതകളി'ല്‍ ആധുനിക, ഉത്തരാധുനിക രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നിന്ന് മാത്രമല്ല, അറബ് ലോകത്തെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള മൊഴിമാറ്റങ്ങള്‍ മലയാളത്തിലേക്ക് വരേണ്ടതുണ്ട്. അറബിയില്‍ ആധുനികകവിതക്ക് തുടക്കമിട്ട ഇറാഖ്, ഈജിപ്ത്, ലെബനാന്‍ മഗ്‌രിബ് രാജ്യങ്ങളെന്ന് വിളിക്കപെടുന്ന മെറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ രചനകളും മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യുന്ന മെറോക്കോയിലെ ഫാത്തിമ മര്‍നീസിയുടെ 'ഡ്രീംസ് ഓഫ് ട്രെസ്‌പാസ് ഗേള്‍സ്' എന്ന കൃതിയും യമനീസ് നോവലും മലയാളത്തിലേക്ക് താന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വി.എ. കബീര്‍ പറഞ്ഞു.
കടപ്പാട് 'ഗള്‍ഫ് മാധ്യമം’

സമകാലിക ഒമാനീ കവിതയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു


ഇടം മസ്കറ്റിന്റെ ശ്രമത്തിൽ ഒരുങ്ങിയ സമകാലീന ഒമാനീ കവിതകളുടെ മലയാള പരിഭാഷ പുറത്തിറങ്ങി. മസ്ക്കറ്റ് റൂവി ഹോട്ടലിൽ നടന്ന ചട്ങ്ങിൽ വച്ചായിരുന്നു പ്രകാശന കർമ്മം നടന്നത്. ഒമാനീ സാഹിത്യലോകത്തെ വിഷിഷ്ട വ്യക്തിത്വങ്ങളായ സാഹിർ അൽ ഗാഫ്രി, ഡോ: ഹിലാൽ അൽ ഹജിരി, നാസർ അൽ അലാവി, ഹസൻ അൽ മത്ത്രൂഷി എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചട്ങ്ങിൽ നിരൂപകനും സാ‍മൂഹ്യ രാഷ്ട്രീയ നിരിക്ഷകനുമായ പ്രൊ.ഫ ബി. രാജീവൻ, യുവ കവി പി. എൻ. ഗോപീകൃഷ്ണൻ, എഴുത്തുകാനും പുസ്തകത്തിന്റെ വിവർത്തകനുമായ വി.എ. കബീർ തുടങ്ങിയവർ പങ്കെടുത്തു. കവിയും എഴുത്തുകാരനുമായ സാഹിർ അൽ ഗാ‍ഫ്രി പുസ്തകത്തിന്റെ കോപ്പി കവി പി. എൻ ഗോപീ കൃഷ്ണന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വർഷങ്ങളായി ഇട കലർന്നു ജീവിക്കുന്ന രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഒരു സംഭാഷണത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പുസ്തകം കൊണ്ട് ഇടം ഉദ്ദേശിക്ക്ന്നത് എന്ന് ആമുഖ പ്രഭാഷണത്തിൽ ഇടം വ്യക്തമാക്കി.

ഇടത്തിന്റെ ഈ ഒരു സംരംഭത്തെ മുക്തകണ്ഡം പ്രകീർത്തിച്ചു കൊണ്ട് പിന്നീട് സംസാരിച്ച കവി സാഹിർ അൽ ഗാഫ്രിയും , ഡോ: ഹിലാൽ ഹജ്‌രിയും ഇനിയും രണ്ട് ഭാഷകളിലുള്ള കൃതികൾ പരസ്പരം പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ട് രണ്ട് പ്രബല സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഈ ഒരു സാംസ്കാരിക സംഭാഷണം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ശ്രമം തുടരരേണ്ടതുണ്ട് എന്നു പറഞ്ഞു. പിന്നീട് കവി. പി.എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. സാഹിർ അൽ ഗാഫ്രിയും ഹസൻ അൽ മത്ത്‌റൂഷിയും അവരുടെ കവിതകൾ അവതരപ്പിച്ചു. പുസ്തകത്തെക്കുറിച്ചും അറബ് സാ‍ഹിത്യ കൃതികളുടെ വായനാനുഭവത്തെക്കുറിച്ചും വിവർത്തകൻ വി.എ കബീർ അറബിയിലവതരിപ്പിച്ച പ്രബന്ധം അറബ് എഴുത്തുകാർക്ക് പുതിയ ഒരനുഭവമാ‍യി.


പിന്നീട് നടന്ന ശ്രീനരായണ സ്മരണ പ്രഭാഷണം നവ വരേണ്യ മേധാവിത്വവും കീഴാള ന്യൂനപക്ഷ ചെറുത്തു നില്പും എന്ന വിഷയത്തിൽ പ്രൊ.ഫ. ബി. രാജീവൻ നിർവ്വഹിച്ചു. ഗ്ലോബലൈസേഷൻ കാലഘട്ടത്തിൽ ശക്തി പ്രാപിക്കുന്ന പുതിയ വരേണ്യ ചൂഷക വർഗ്ഗത്തിന്റെ രൂപവും ഘടനയും കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിഭിന്നമാണന്നും അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ചരിത്രത്തെ നാം സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു എന്നും പറഞ്ഞു. പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിനും സെക്യുലറിസത്തിനും നവ വരേണ്യ വർഗ്ഗം നടപ്പാക്കുന്ന

അടിച്ചമർത്തലുകളെയും അത് സൃഷ്ടിക്കുന്ന ഉച്ച നീചത്വങ്ങളെയും പരിഹരിക്കാൻ കഴിയില്ല കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ നടന്ന പ്രതിരോധ സമരങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ അറിയാം അവയെല്ലാം ഉത്പാദിപ്പിക്കപ്പെട്ടത് മനുഷ്യന്റെ ഉള്ളിൽ സ്വച്ചന്ദമായ് വളർന്നു വരുന്ന ഒരു പ്രധിരോധ പ്രക്രിയയാണ്. അവന്റെ ജൈവപരവും സാമൂഹ്യപരവുമായ നിലനിൽ‌പ്പിനെ പാടെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ ഇതിന് സാമൂഹ്യ രൂപം കൈവരുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു സ്വഭാവം നിവർത്തന പ്രക്ഷോഭമായാലും, മലബാർ കലാ‍പമായാലും കേരളത്തിലെ മറ്റ് കർഷക സമരമാ‍യാലും നമുക്ക് കാണാ‍ൻ സാധിക്കും. ആപത് ഘട്ടത്തിൽ ഉണരുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്ന ഓരൊ മനുഷ്യന്റെ ഉള്ളിലുമുള്ള ഈ ഒരധികാര അധികാരബോധമാണ് പുതിയ കിഴാള ചെറുത്തു നില്പിന്റെ ചാലക ശ്ക്തിയായ് നാ മൻസ്സിലാക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.


2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച കവി എ. അയ്യപ്പന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ഇടം മസ്കറ്റ് അനുശോചിച്ചു. ആധുനികതക്ക് ശേഷം മലയാ‍ള കവിതയിൽ നൂതനമായ ഒരു കാവ്യ പാരമ്പര്യത്തിനു തുടക്കം കുറിച്ച കവിയായിരുന്നു അയ്യപ്പൻ. അഗ്നിയുടെ വകഭേദങ്ങളായ് സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറഞ്ഞു കത്തുന്ന ഒരു ലോകത്തു നിന്നാണ് മൌനം ചീഞ്ഞു നാറുന്ന ശവവും വാക്ക് നഗ്നനായ് എരിയുന്ന നരനുമാണെന്ന തിരിച്ചറിവ് അയ്യപ്പൻ പകർന്നു നൽകിയത്. എവിടെയും തീയാണ്. ആജ്ഞയും സാന്ത്വനവും പകർന്ന ഗ്രന്ഥപ്പുരക്കു തീപിടിക്കുന്നു. പുകയും തീയും പുസ്തകങ്ങളും പൊള്ളുന്ന മനുഷ്യനും എന്ന് പാ‍ർശ്വവത്കരിക്കപ്പെട്ടവന്റെ ആധുനിക ജീവിതം നിർവചിച്ച കവി, നോവുകളല്ലാം പൂവുകളാണ് എന്ന് അവരെ സന്ത്വനിപ്പിച്ചു. ഈ അർത്ഥത്തിൽ മലയാള കവിതക്ക് കാലം ആവശ്യപ്പെടുന്ന ദിശാ ബോധം പകർന്നു നൽകി തെരുവിന്റെ പ്രധിനിധിയായ് ജീവിച്ച പ്രിയ കവിയ്ക്ക് തെരുവ് തന്നെ മരണ ശയ്യയൊരുക്കുമ്പൊൾ കാവ്യലോകത്തിന് നഷ്ടമാകുന്നത് അഗ്നി രക്ഷോപായവും സൌന്ദര്യവുമാണന്നും രക്തം സത്യവും നോവുമാണന്നും അനാഥത്വം പുതിയ പന്തങ്ങൾ കൊളുത്തേണ്ട ഇരുളുമാണന്നും നമ്മെ ഇടക്കിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു വലിയ മനുഷ്യനെ തന്നെയാണന്ന് ഇടം അനുശോചനക്കുറിപ്പിൽ വ്യക്തമാ‍ക്കി.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഗാന്ധി സ്മരണയില്‍ ‘’ഇടം’‘ രക്തദാനം

ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണകാലം മുതല്‍ക്ക് തന്നെ അതിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായി സഹജീവി സ്നേഹം ആണെന്നത് പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമികയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും മറ്റ് മനുഷ്യരോടും ഇവിടത്തെ ആവാസ വ്യവസ്ഥയോടുംതന്നെ എല്ലാവര്‍ക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നും അതിന വേണ്ടിയുള്ള പ്രവൃത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കൊച്ച് കൊച്ച് ഇടങ്ങള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണ യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ട് ഇടം അതിന്റെ വേദികളില്‍ ജീവകാരുണ്യം എന്ന വാക്ക് ഉപയോഗിക്കപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം,
കാരുണ്യം എന്നത് ദാനമാണെന്നും മറിച്ച് ഇടം നടത്തേണ്ടത്, ജനങ്ങളില്‍ ചില ഇടപെടലുകളാണെന്ന തിരിച്ചറിവുമാണ്.ഇത്തരം ഇടപെടലിന്റെ ആവശ്യകത തിരിച്ചറിഞു കൊണ്ടാണ് ഇടം അതിന്റെ രണ്ടാവര്‍ഷത്തിലും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ നൂറ്റി നാല്‍പ്പത്തിയൊന്നാം ജന്മ വാര്‍ഷികം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ബ്രഹത്തായ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു കൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒക്ടോബര്‍ രണ്ടാംതിയ്യതിക്ക് പകരം എട്ടാം തിയ്യതി റൂവി അല്‍ മാസ ഹാളില്‍ വെച്ചായിരുന്നു നടത്തപ്പെട്ടത്.

അഹിംസയെന്ന നൂതന സമരായുധം ലോകത്തിന് സമ്മാനിച്ച ഗാന്ധിജിയെ സ്മരിക്കുവാന്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും സാര്‍ത്ഥകമായപ്രവൃത്തി മറ്റൂള്ളവര്‍ക്കായി സ്വന്തം ജീവരക്തത്തിലൊരു പങ്ക് ദാനം ചെയ്യുക തന്നെയാണെന്ന് ഇടം വിശ്വസിക്കുന്നു. ജീവിതത്തിലുട നീളംമറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന ഒരു മനുഷ്യന്റെ സ്മരണക്ക് മുന്നില്‍ ഇത്തരം ഒരു പ്രവൃത്തനത്തേക്കാള്‍ ഉചിതമായി മറ്റെത്ത് ചെയ്യാനാവും

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായ ക്യാമ്പില്‍ ഇത്തവണ 100ല്‍പ്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 88ഓളം യൂണിറ്റ് രക്തം നല്‍കാനും സാധിച്ചു. ചടങ്ങിനോടനുബന്തിച്ച് ബദര്‍ അല്‍ സാമ ഹോസ്പിറ്റലിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ബഷീര്‍ ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍,കൊളസ്ട്രോള്‍ എന്നീ രോഗാങ്ങളെപ്പറ്റിയും, ഹൃദയ സംബദ്ധിയായ അസുഖങ്ങളെപറ്റിയും പ്രഭാഷണം നടത്തുകയുണ്ടായി.

ഇടം മസ്ക്കറ്റ് അതിന്റെ ആവിര്‍ഭാവം തൊട്ട് നാളിതുവരെ രണ്ട് വര്‍ക്ഷക്കാലവും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലഷ്യ ബോധവുംസാമൂഹിക പ്രതിബദ്ധതയും ചാലക ശക്തികളാക്കിക്കൊണ്ട് വരും കാലങ്ങളിലും ഇത്തരം ധന്യാത്മകമായ ചെറിയ ചെറിയ ഇടപെടലുകള്‍തുടരാ‍നാവും എന്നു തന്നെയാണ് ഇടം പ്രവൃത്തകരുടെ വിശ്വാസം.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

“ഇടം” ഈദ്-ഓണാഘോഷം


ഓണം കേരളീയരുടെ ഗൃഹാതുരത്വത്തില്‍ നിറയാന്‍ തുടങ്ങിയതിന്റെ ചരിത്രം കേരളത്തില്‍ ജീവിക്കുന്ന മനുഷ്യനോളം പഴക്കമുണ്ട്. അത് എന്നും കൂട്ടായ്മയുടേയും, സന്തോഷത്തിന്റേയും, ഉണര്‍വിന്റേയും വിളയെടുപ്പ് ദിനങ്ങളാണ്. എന്നാല്‍ ഈയൊരന്തരീഷത്തില്‍ നിന്ന് തീര്‍ത്തും വേര്‍പ്പെട്ട് ജീവിക്കുന്ന പ്രവാസിയുടെ ഓണം ഓര്‍മ്മകളുടെ തിരതള്ളലായി അവസാനിക്കുകയാണ് പലപ്പോഴും പതിവ്.

പ്രവാസി അവന്റെ ഓണം അവന്റെ ഓര്‍മ്മകളില്‍ നിന്നും മറ്റൊരിടത്തേക്ക് പരിമിതികളില്‍ നിന്നുകൊണ്ട് പറിച്ച് നടുകയാണ്. ഇടം മസ്ക്കറ്റ് സംഘടിപ്പിച്ച് ഓണാഘോഷം എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയാണ് ജീവിച്ചിരുന്നതെന്നും അങ്ങിനെയൊരു കാലം ഉണ്ടായിരുന്നുവെന്നും അതിന്റെ അതിപനായ മാവേലിയുടെ ഓര്‍മ്മ പുതുക്കലും ഇനിയും വരുമെന്ന പ്രതീക്ഷയുടേതുമായി.

പുരോഗമന മനസ്സുകള്‍ക്ക് ഒരു സാംസ്ക്കാരിക ഇടം എന്നരീതിയില്‍ മസ്ക്കറ്റിലെ പുരോഗമന കലാസാസ്ക്കാരിക രംഗത്തുള്ളവര്‍ ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സംഘടന അതിന്റെ രണ്ടാമത്തെ ഓണാഘോഷം അംഗങ്ങളും അഭ്യുതയകാംഷികളും ചേര്‍ന്ന് അവിസ്മരണീയ അനുഭവമാക്കി മാറ്റിതിര്‍ക്കുകയായിരുന്നു. ഓണം ഈദ് ആഘോഷങ്ങള്‍ സംഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തൊരുമിക്കലായി.


മസ്ക്കറ്റിലെ പ്രശസ്തമായ ഹോട്ടല്‍ അനന്തപുരിയില്‍ നടന്ന ആഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് പുതിയ ഒരു അനുഭവമായി. ചടങ്ങില്‍ ഇന്ത്യന്‍ എമ്പസ്സിയുടെ നേതൃത്വത്തില്‍ നടന്ന ബൃഹത്തായ ഔട്ട്പാസ്സ് പ്രവൃത്തനത്തില്‍ പങ്കെടുത്ത് സന്നദ്ധ പ്രവൃത്തനത്തിന് തെയ്യാറായ അംഗങ്ങള്‍ക്ക് എമ്പസ്സി നല്‍കിയ സര്‍ട്ടിഫിക്കറ്റ് നൂര്‍ജഹാന്‍ ടീച്ചര്‍ വിതരണം ചെയ്തു. ഈ പ്രവൃത്തനത്തില്‍ ഇടത്തിലെ കുട്ടികളും, വീട്ടമ്മമാരും പങ്കെടുത്തിരുന്നു. ഔട്ട്പാസ്സ് രംഗത്ത് ഇടത്തിന്റെ പ്രവൃത്തനം മികച്ചതായിരുന്നെന്ന് എമ്പസ്സി അഡ്വക്കേറ്റ്മാരായ പ്രസാദ്, ദീപ എന്നിവര്‍ ചടങ്ങില്‍ പറയുകയുണ്ടായി.

അഡ്വക്കേറ്റ് പ്രസാദ് ഇങ്ങിനെ പറയുകയുണ്ടായി കുറഞ്ഞ നാളുകള്‍ കൊണ്ട് ഇടം, ഒരു അത്ഭുതം കാണിച്ചെന്ന് ഇന്ത്യയില്‍ ഒരു കോടതി വിധിയുടെ അവസരത്തില്‍ തെരുവില്‍ നിറയെ പോലീസിനേയും, പട്ടാളത്തിനേയും നിറക്കുമ്പോള്‍ ഇവിടെ ഇടം ജാതി മത ഭേതമന്യേ പാട്ടും നൃത്തവുമായി ഒത്തുകൂടുമ്പോള്‍, ഇന്ത്യയിലും ഇത്തേരം കൊച്ച് “ഇട”ങ്ങള്‍ ഉണ്ടാവേണ്ട സാധ്യത വര്‍ത്തമാന കാലത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന വിഭവ സമര്‍ദമാ‍യ സദ്ദ്യയില്‍ പങ്കെടുത്തുകൊണ്ട് അംഗങ്ങള്‍ പാട്ടും, ആട്ടവുമായ് ഒണാഘാഷം വര്‍ണാഭമാക്കി.


2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

റീനക്ക് വീട് - ഗൾഫ് മാധ്യമം - September 19th

സാന്ത്വനസ്പർശവുമായി ഇടം അംഗങ്ങൾസഹായിച്ച
റീനക്ക് വീട് എന്ന സ്വപ്നം യാഥാർത്യമായി

2010, ജൂൺ 28, തിങ്കളാഴ്‌ച

IDAM SENT IRS.50,000/- to REENA

ഇടം പ്രവൃത്തകര്‍ സമാഹരിച്ച
50,000 രൂപ റീനക്ക് അവര്‍ പടിക്കുന്ന
സ്ക്കൂളില്‍ വെച്ച് കഴിഞ്ഞ ദിവസം കൊടുക്കുകയുണ്ടായി
sir, Kairli -People tv had telecasted the story of Reena, who is a + one student from atholi ,calicut district. Reena’s father was a boatman and he died in a boat mishap. Her mother could not withstand that shock and she became mentally unstable. Reena’s younger sister also is born mentally retarded and now completely dependent on Reena to do her daily chores. She now lives in a shanty house made of plastic sheets, without any proper security and shelter. Reena’s family owns a total of one and a half cents of land which is a part of a total ten cents processed by her immediate relatives and they are not ready to do the partition and give this one and a half cents to her. Some of Reena’s teachers have opened a bank account in her name in Sate Bank of India, Atholi Branch, Calicut dt. so that the money given by well wishers can directly be sent in her name and the Account no. is 30983777406. Any help from kind hearts would be a big relief to this girl who has to shoulder enormous burden at a very young age.

R. Subhash
Bureau Chief
Kairali tv
Kozhikkode.
+91 9447 16 0131


ഇടം കൈകോര്‍ത്തു; ദേവസേനനും കുടുംബവും നാട്ടിലേക്ക്


ഇടം മസ്ക്കറ്റും,
മസ്കറ്റിലെ ഉദാരമനസ്ക്കരും കൈകോര്‍ത്ത്
ദേവസേനനും കുടുംബത്തേയുംനാട്ടിലെത്തിക്കാനുള്ള
ഭാരിച്ച ചിലവുകള്‍ എറ്റെടുക്കുകയായിരുന്നു
ഇടം മസ്ക്കറ്റിന്റെ നേതൃത്വത്തില്‍
സമാഹരിച്ച വിമാ‍ന ടിക്കറ്റും,1,30,000 രൂപയും,
ഒമാനിയം പ്രേഷകര്‍ നല്‍കിയ 27,000 രൂപയും,
അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച്
ഇന്ത്യന്‍ അംമ്പാസഡര്‍ അനില്‍ വാധ്വവ
സേനന്റെ കുടംബത്തിന് കൈമാറി.
26ന് കാലത്തുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍
കുടുംബം നാട്ടിലേക്ക് യാത്ര തിരിച്ചു.


2010, ഏപ്രിൽ 14, ബുധനാഴ്‌ച

വിഷു ആശംസകള്‍....


എല്ലാവര്‍ക്കും ഇടത്തിന്റെ
“വിഷു ആശംസകള്‍”

2010, മാർച്ച് 27, ശനിയാഴ്‌ച

IDAM DONATES RO. 2000 TO DAR AL ATTA'A


Idam donates RO. 2000 to Dar Al Atta'a
the acclaimed charitable organization of Oman.
Idam Muscat, the socio-cultural organisation
which organised the Indo-Oman Folk Art Festival
on Februray 25th and 26th
at Maraha Land Qurum,
had pledged to donate part of the processds
of the event to the organisation.

2010, മാർച്ച് 23, ചൊവ്വാഴ്ച

SEMINAR ON 26th MARCH 2010

പുരോഗമന രാഷ്ടസങ്കല്‌പങ്ങളുടെ ആണിക്കല്ലുകളായി കരുതപ്പെടുന്ന ആധുനിക രാഷ്ട്രീയ മൂല്യങ്ങളാണ്‌ ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയവ. യൂറോപ്പിലെയും , അമേരിക്കയിലെയും, ഏഷ്യന്‍ രാജ്യങ്ങളിലെയും ഒട്ടുമിക്ക ഭരണവ്യവസ്ഥകളും നിലനില്‌ക്കുന്നത് ഈ മൂല്യങ്ങളിലാണ്‌. എന്നാല്‍ ഈ അടിസ്ഥാന ശിലകള്‍ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാ‌‌ര്‍ത്ഥ്യമാണ്‌.
ജനാധിപത്യത്തിന്റെ പേരില്‍ നിലവില്‍ വരുന്ന ഭരണകൂടങ്ങള്‍ തന്നെ മര്‍ദ്ദനത്തിന്റെയും, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരത‌‌യുടെയും ഉപകരണങ്ങളായി മാറുന്ന കാഴ്ചയാണ് സമീപകാല ചരിത്രത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായും സാങ്കേതികമായും സൈനികമായും മേല്‍ക്കോയ്മയുള്ള രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബ്ബലമായ രാജ്യങ്ങളുടെ മേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് വരെ ജനാധിപത്യം എന്ന മൂല്യസങ്കല്‌പം ഉപാധിയാക്കപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഖേദകരം. ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ , നമ്മുടെ ജനാധിപത്യത്തിന്റെ അറുപതാം വാര്‍ഷികം നാം ആഘോഷിക്കുക്യുണ്ടായി. എന്നാല്‍ 60 ന്റെ തിളക്കത്തിലും നമ്മുടെ ജനാധിപത്യത്തിന്‌ ഒട്ടേറെ പരിമിധികളും നേരിടാന്‍ അനവധി വെല്ലുവിളികളുമുണ്ട്‌. ചത്തീസ്‌ഗഡ്, ആസാം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നു. പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവ‌ര്‍‌‌ത്തകര്‍ തുടങ്ങി ഒരു ന്യായാധിപന്‍ വരെ ഭീകരവാദനിയമത്തിന്റെ ഇരയാക്കപ്പെടുകയുണ്ടായി. അതുപലെ വര്‍‌ഗ്ഗീയവാദം, മത ഭീകരവാദം, പ്രാദേശികവാദം തുടങ്ങിയ ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും എതിര്‍ശചേരികള്‍ മുമ്പെന്നെത്തെല്ക്കളും ശക്തിപ്രാപിച്ചുവെരുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ നമ്മുടെ ഭരണകൂടത്തിനോ നീതിന്യായ വ്യസ്ഥക്കോ കഴിയുന്നില്ല. ഇതിന്റെ ഏറ്റവും തെളിവാണ്‌ ഗുജറാത്തും, ഒറീസയും , മുമ്പയ് ഭീകരാക്രമണവും ഒടുവില്‍ ശിവസേനയുടെ മഹാരാഷ്ട്രാ വാദവുനമെല്ലാം സൂചിപ്പിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ഒരുമിക്കപ്പെടുന്ന ഏത് കൂട്ടാഴ്മയും വര്‍ഗ്ഗീയത്യിലേക്കും ഭീകരതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു അവസ്ഥാവിശേഷം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെയും ഭീകരതയുടെയും ഏറ്റവും വലിയ ശത്രു ജനാധിപത്യമഅണ്‌. ജനാധിപത്യത്തില്‍ തലയെണ്ണി കാര്യങ്ങള്‍ തിട്ടപ്പെടുത്തുമ്പോള്‍ മറ്റേത് തലവെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ്‌.
മതനിരപേക്ഷത എന്നത് യഥാ‌‌‌‌‌‌ര്‍‌‌‌ത്ഥത്തില്‍ ജനാധിപത്യത്തില്‍ തന്നെ അന്തര്‍ലീനമായതോ അതിന്റെ അവിഭാജ്യ ഘടകമോ ആണ്‌. എന്നാല്‍ സെക്യുലെറിസത്തിന്റെ തത്വവും പ്രയോഗവും വരെ പുനര്‍‌‌വിചിന്തനത്തിന്‌ വിധേയമാക്കേണ്ടതുണ്ടോ? എന്ന ചോദ്യം വരെ ഉന്നയിക്കപ്പെടേണ്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്‌. ‍ സ്റ്റേറ്റിന്റെ സിവില്‍, ക്രിമിനല്‍, വിദ്യാഭ്യാസ, നിയമ പോളിസികളെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് മത സാമൂഹിക ശക്തികള്‍ വോട്ടു ബാങ്കുകളായി ശക്തി പ്രാപിച്ചിരിക്കുന്നു. എന്നാല്‍ ആസാമിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ഇന്ത്യയിലെ ദളിതുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ്‌ പോകുന്നതെന്ന് അവിടെ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ കലാപങ്ങളും അക്രമസംഭവങ്ങളും സൂചിപ്പിക്കുന്നു. തീര്‍ച്ചയായും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു പൗരന്‍ എന്ന അടിസ്ഥാന ബോധ്യത്തിലേക്കും സാഹചര്യത്തിലേക്കും ഉയര്‍ന്നതിന്‌ ശേഷം മാത്രമേ തങ്ങളുടെ വോട്ട് അഥവാ പൗരത്വത്തിന്റവകാശം സ്ഥാപ്പിച്ചെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ശക്തിപ്പെടാന്‍ ഒരു വിഭാഗത്തിന്‌ സാധിക്കൂ എന്നാല്‍ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി അതല്ല അടിസ്ഥാനാവശ്യങ്ങള്‍ക്കും നില്‍നില്പിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സാമൂഹികമായി ചിതറിക്കിടക്കുകയാണ്‌ അവരുടെ അസ്തിത്വം പോലും.
നമ്മുടെ മാധ്യമങ്ങള്‍ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി എത്രമാത്രം ആരോഗ്യകരമാണ്‌. അത് നമ്മുടേ മതനിരപേക്ഷ ജനാധിപത്യത്തിന്‌ ഗുണകരമായ രീതിയില്‍ തന്നെയാണോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതും പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ ഡി. എച്ച്. ആര്‍. എം. ലൗവ് ജിഹാദ് തുടങ്ങിയ പല പ്രശ്നങ്ങളിലും മാധ്യമങ്ങളുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലില്‍ തന്നെ കാണേണ്ട സാഹചര്യം ഇന്നും നില നില്‌ക്കുന്നു. എന്നാല്‍ നവ സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍‌ഭാവം സൃഷ്ടിക്കുന്ന പുതിയ രാഷ്‌ട്രീയ പരിസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ന് ലോകത്തില്‍ സജീവമാണ്‌. സൈബര്‍ സ്പെയ്സിലെ പുതിയ ആള്‍ക്കൂട്ടം ജനാധിപത്യത്തിന്റെ ചില മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ചില മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അശരീരികളുടെ ഉന്മാദം മാത്രമല്ല സൈബര്‍ സ്പേസില്‍ നാം കാണുന്നത്. ഇതിന്റെ അദൃശ്യതക്കപ്പുറത്ത് നമ്മുടെ ജൈവപരമായ അസ്തിത്വത്തിന്റെ ഒട്ടനവധി സന്ദേഷങ്ങള്‍ അവ്യക്തമായും ചിലപ്പോള്‍ സ്പഷ്ട്മായും പുതിയ ആള്‍ക്കൂട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നുണ്ട്. ഭരണകൂടങ്ങളും സിവില്‍ സമൂഹത്തിലെ വ്യവസ്ഥാ വിരുദ്ധരും ഒരുപോലെ കാംഷിക്കുകയും ഭയക്കുകയും ചെയ്യുന്ന, ഒരേ സമയം ഒഴിഞ്ഞതും നിറഞ്ഞതും അതേപഓലെ വാസ്തവികവും അവാസ്തവികവുമായ ഒരു ലോകം നമ്മുടെ ഭാവനയുടെ വ്യാകരണത്തെ മാറ്റി മറിക്കുന്നുണ്ട്. സൈബര്‍ സ്പേസ് ഒരേ സമയം വ്യാജ നിര്‍മ്മിതികളുടെയും സത്യത്തിനായുള്ള വിധ്വംസകതയുടെയും ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റവാക്കില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യമാണ്‌ നവമാധ്യമങ്ങളും ജനാധിപത്യ പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്‌. ജനാധിപത്യത്തിന്റെ പ്രഥമ ലക്ഷ്യമായി കരുതപ്പെടുന്നത് പൗരന്‌, രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും ,സാംസ്കാരികവും നിയമപരവുമായ നീതി ഉറപ്പുവരുത്തുക എന്നതാണ്‌. ഈ തരുണത്തില്‍ സാമൂഹിക വിപ്ലവത്തെ അനുക്രമമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്നതു തന്നെയാണ്‌ ജനാധിപത്യത്തിന്റെ വഴി. അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും വിമര്‍‌ശ്ശനങ്ങളും ഉയര്‍ന്നു വരേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്‌.

ഈ ഒരു സാഹചര്യത്തല്‍ നിന്നുകൊണ്ട് ഇടം മസ്‌കറ്റ് മാര്‍ച്ച് 26 വെള്ളിഴായ്ച ഡാര്‍സെയ്റ്റ് അനന്തപുരി ഹാളില്‍ വെച്ച് സെമിനാര്‍ സ്ംഘടിപ്പിക്കുന്നു വിഷയം ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നതു തന്നെ കഴിഞ്ഞ വര്‍ഷം ഇ.എം.എസ് എ,കെ,ജി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യയിലെ ലോകസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇന്ന് മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ ബൃഹത്തായ കോണിലാണ്‌ .

2010, മാർച്ച് 16, ചൊവ്വാഴ്ച

ഇടം ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ

ജി.സി.സിയിലാദ്യമായി നടന്ന ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ ഫോക്‌ലോർ ഫെസ്റ്റിവൽ ഇരു രാജ്യത്തെ ജനങ്ങൾക്കും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അതിലുപരി മറ്റ്‌ പലതിന്റെയും പുതിയ ഒരു സാംസ്കാരിക അനുഭവമായിരുന്നു.
ഫെസ്റ്റിവിലിന്റെ വിവിധ കാഴ്ചകളിലൂടെ


കഴിഞ്ഞ മാർച്ച്‌ 25, 26 തിയ്യതികളിൽ ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഒമാൻ നാടൻ കലോത്സവം എല്ലാ അർത്ഥത്തിലും നൂതനമായ ഒരനുഭവമായിരുന്നു. ജി.സി.സിയിലാദ്യമായാണ്‌ ഇത്തരത്തിലൊരു പരിപാടി അരങ്ങേറുന്നത്‌.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട്‌ സംസ്കാരങ്ങളുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള സംഗീത നൃത്തരൂപങ്ങൾ ഇന്ത്യാ ഗയ്റ്റും ഒമാനിലെ നക്കൽ ഫോർട്ടും ആലേഖനം ചെയ്യപ്പെട്ട പ്രൗഡഗംഭീരമായ സ്റ്റേജിൽ അരങ്ങിലെത്തിയപ്പോൾ അത്‌ വർഷങ്ങളായി ഒരുമിച്ചു ജോലിചെയ്യുകയും ഇടപഴകുകയും ചെയ്ത ഇന്ത്യ ഒമാൻ പൗരന്മാർക്ക്‌ കൗതുകത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവലഹരിയായി.


വൈകിട്ട്‌ 5 മണി മുതൽ തന്നെ മർഹാലാന്റിലെ വേദിയിലേക്ക്‌ ജനങ്ങൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ളവരാണ്‌ സദസ്സിലെത്തിക്കൊണ്ടിരുന്നത്‌. വിദേശികളുടെയും മോശമല്ലാത്തൊരു പങ്കാളിത്തമുണ്ടായിരുന്നു. ഈ സമ്മിശ്ര പങ്കാളിത്തം സാധാരണ ഗൾഫിലുടനീളം സംഘടിപ്പിക്കപ്പെടാറുള്ള പരിപാടികളിൽ നിന്നും ഫെസ്റ്റിവിലിനുള്ള വലിയൊരു പ്രത്യേകതയായിരുന്നു.ഇത്‌ മുൻകൂട്ടി കണ്ടു കൊണ്ടു തന്നെ ഒരുക്കിയിരുന്ന കരകൗശല ഭക്ഷണ സ്റ്റാളുകൾക്കു മുണ്ടായിരുന്നു ഈ വൈവിധ്യം. മലയാളിയുടെ കപ്പ മീൻ കറി, വടക്കെ ഇന്ത്യൻ ചാറ്റ്‌ മുതൽ ഒമാനീ പരമ്പരാഗത പലഹാരങ്ങളുടെ സ്റ്റാളുകൾ വരെ അർദ്ധരാത്രിയിൽ പോലും സജീവമായിരുന്നു.


25ന്‌ വൈകിട്ട്‌ കുറുംകുഴലോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാസാരാഭായി ആയിരുന്നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌.

വേദിയുടെ മുന്നിലായി സ്ഥാപിച്ച വാഴത്തണ്ടു കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ചുണ്ടാക്കിയ ദീപങ്ങൾ അതിഥികളായ മല്ലികാ സാരാഭായ്‌, അംബാസിഡർ അനിൽ വാദ്‌വ, സിനിമാ സംവിധായകൻ പ്രിയാ നന്ദനൻ, ഫ്രഞ്ച്‌ അംബാസിഡർ മല്ലികാ ബാരക്ക്‌, ഷെയ്ക്‌ കനക്‌ കിംജി, ഡോ ആസാദ്‌ മൂപ്പൻ, ഗൾഫാർ മുഹമ്മദലി തുടങ്ങിയവർ തിരി കൊളുത്തിയപ്പോൾ സദസ്സ്‌ നീണ്ട കരഘോഷത്തോടെ മാസങ്ങളായി കാതോർത്തിരുന്ന ഈ ഉത്സവ സാക്ഷാത്കാരം നെഞ്ചിലേറ്റുവാങ്ങി.


കലകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു എന്നു മല്ലികാ സാരാഭായി പറഞ്ഞപ്പോൾ ഇടം ജനറല്‍ സെക്രട്ടറി ഗഫൂര്‍ വിശദീകരിച്ചത് കലകളുടെ ഉത്സവം എന്നതിലുപരി എന്തു കൊണ്ട് നാടന്‍ കലകള്‍ എന്ന തിരഞ്ഞെടുപ്പിന്റെ ഉത്തരമായിരുന്നു. ആഗോളീകരണ പ്രക്രിയ എല്ലാ അര്‍ത്ഥത്തിലും ഗതിവേഗമാര്‍ജ്ജിച്ചു വരുമ്പോള്‍ സംസ്കാരങ്ങള്‍ പരസ്പരം സ്വാധീനിക്കുക എന്നത് സ്വാഭാവികമാണ്‌. എന്നാൽ ഓരോ സംസ്കാരത്തിനും അതിന്റേതായ സ്വത്വവും അടിസ്ഥാന താളവുമുണ്ട്. ഇതാണ്‌ കലകളിലും ശീലങ്ങളിലുമല്ലാം നില നില്‍ക്കുന്ന വൈവിധ്യങ്ങളുടെ ആധാരം. ഇത് കുടികൊള്ളുന്നത് നാടന്‍ കലകളിലാണ്‌.


ഇതിനെ ഇല്ലാതാക്കിക്കൊണ്ട് ഏകസ്വരമായ ആസ്വാദന ശീലവും ലോകക്രമവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം പലഭാഗങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്. ഭക്ഷ്യ വൈവിധ്യങ്ങള്‍ മാറ്റപ്പെടുകയും ലോകത്തിലെല്ലാവര്‍ക്കും എവിടെയും ആസ്വദിക്കാന്‍ പറ്റുന്ന കെ എഫ് സി മക്‌ഡൊണാല്‍ഡ് തുടങ്ങിയ പൊതു ആസ്വാദന ശീലം രൂപീകരിക്കപ്പെടുകയും ചെയ്യുന്നതിനെ പറ്റി പറ്ഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഫ്രഞ്ച് അംബാസിഡര്‍ അടക്കമുള്ളവര്‍ കയ്യടിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കൗതുകം.

പൊതുപരിപാടിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ലൈറ്റണഞ്ഞപ്പോള്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തു നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന പരമ്പരാഗത ഒമാനീ നാടോടീ താളത്തിലേക്കാണ്‌ സദസ്സുണര്‍ന്നത്.


കര്‍ബ എന്നു പേരുള്ള ബാഗ്പൈപ്പര്‍ പോലുള്ള ഒമാന്‍ ഫോക്ക് ഉപകരണം ലീഡ് ചെയ്യുന്നതും വളരെ നീളം കൂടിയതും കുറഞ്ഞതുമായ വ്യത്യസ്ഥ ഫോക്ക് ഡ്രമ്മുകളുടെ മേളക്കൊഴുപ്പുമുള്ള ഈ നാടോടി സംഗതത്തിലേക്കായിരുന്നു, ഈ പരമ്പരാഗത ഈണത്തിനൊത്ത് നൃത്തം ചവിട്ടിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട പതിമൂന്നോളം പേരടങ്ങുന്ന സംഘം സ്റ്റേജിലേക്കു നടന്നടുത്തപ്പോള്‍ അതിന്റെ താളത്തിനൊത്ത് സദസ്സില്‍ നിന്നും പലരും കൈകൊട്ടുകയും നൃത്തം ചെയ്യുകയുമുണ്ടായിരുന്നു.


ഒമാനിലെ സൂറിൽ നിന്നുള്ള ഈ സംഘത്തിന്റെ പരിപാടി അവസാനിക്കുമ്പോൾ വേദിയിൽ ലൈറ്റണയുകയും സ്പോട്ട് ലൈറ്റിന്റെ വലിയൊരു വൃത്തത്തിൽ ഗ്രൌണ്ടിൽ നൃത്തമാടുന്ന, കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മാത്രം മലയാളി കണ്ടു ശീലിച്ചിട്ടുള്ള തെയ്യം തെളിഞ്ഞു വന്നു.കടും ചുവപ്പിന്റെ ഭീമാകാരമായ അലങ്കാര ഭൂഷണങ്ങളോടെ ചടുലമായ താളത്തിന്റെയും കറങ്ങി കറങ്ങിയുള്ള ചലനങ്ങളോടെയും വേദിയിലേക്ക് നീങ്ങുന്ന തെയ്യം മലയാളികൾക്ക് ഗൃഹാതുരമായ കാഴ്ചയായപ്പോൾ യൂറോപ്യൻ പൌരന്മാരടക്കമുള്ള വിദേശികൾക്ക് അങ്ങെ അറ്റം കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും ഉയർത്തിപ്പിടിച്ച ഒരു വലിയ സംഘം വേദി വരെ തെയ്യത്തെ പിന്തുടരുന്നുണ്ടായിരുന്നു. പടയണി അരങ്ങേറുമ്പൊഴും ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. കേരളത്തിലെ വടകരയിൽ നിന്നും എറണാകുളത്തു നിന്നുമുള്ള കലാകാരന്മാരായിരുന്നു തെയ്യവും പടയണിയുമെല്ലാം അവതരിപ്പിച്ചത്‌.ഹിമാചൽ പ്രദേശിൽ നിന്നുള്ള സൂത്രധാർ കലാസംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ഹിമാചൽ ഫോക്ക് നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രത്യേകത. കുൾവിനാട്ടി ,മഹാസുനാട്ടി, ലാഹൌലി നൃത്തം തുടങ്ങിയ പരമ്പരാഗത ഹിമാചൽ നൃത്തരൂപങ്ങൾ വർണ്ണവൈവിധ്യമാർന്ന വസ്ത്രാലങ്കാരങ്ങൾ കൊണ്ടും, വളരെ ശ്രുതി മധുരമായ സംഗീതത്തിലൂടെ ചെറിയ ചലനങ്ങളിൽ തുടങ്ങി വികസിച്ചു വരുന്ന രീതിയിലൂടെയുംഎല്ലാവർക്കും ഒരു പോലെ കൌതുകമായി.

മസ്കറ്റിലെ നൃത്താധ്യാപികയും പ്രമുഖ നർത്തകിയുമായ പ്രമീളാ രമേശും ചെന്നൈ കലാക്ഷെത്രയിലെ കലാകാരന്മാരും ചേർന്നവതരിപ്പിച്ച ഇന്ത്യയിലെ വിവിധ സംസ്ഥ്‍ാനങ്ങളിൽ നിന്നുള്ള കുറവഞ്ചി, ഡ്യുയറ്റ് ബംഗ്ഡ, നാഗനൃത്തം, മഞ്ചുനാട്ടി തുടങ്ങിയ ഫോക്ക് നൃത്തങ്ങൾ അതിന്റെ തന്മയത്വം കൊണ്ടും പ്രൊഫഷനിലിസം കൊണ്ടും ശ്രദ്ധേയമായി. അവരവതരിപ്പിച്ച പല നൃത്തരൂപങ്ങളും മലയാളികളടക്കമുള്ളവർക്ക് പുതിയ അനുഭവമായിരുന്നു.


എന്നാൽ മദ്രാസിൽ നിന്നുള്ള ദ്രാവിഡ സംഘം സദസ്സിലൂടെയും വേദിയിലൂടെയും മാറി മാറി നീങ്ങിക്കൊണ്ടവതരിപ്പിച്ച മലയാളം തമിഴ് നാടൻപാട്ടുകളുടെ മിശ്രണം കൊണ്ടും അവരുടെ പരമ്പരാഗത വാദ്യോപകരണമായ തപ്പിന്റെ താളപ്പെരുമ കൊണ്ടും ചടുലമായ നൃത്തചുവടുകൾ കൊണ്ടും സമ്പന്നമായിരുന്നു,

ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ഒമാനി നാടൻ നൃത്തരൂപം വേദി കീഴടക്കിയപ്പോൾ അത് സൂറിൽ നിന്നുള്ള കലാരൂപത്തിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. പഞ്ചാബി ബംഗ്ടയായിരുന്നു ആദ്യദിവസത്തെ അവസാന പരിപാടി. നൃത്തം അവസാനം വേദിയിൽ നിന്നും സദസ്സിലേക്കിറങ്ങി ആസ്വാദകരും കലാകാരന്മ്‍ാരും ഒരുമിച്ചു നൃത്തം ചവിട്ടി പിരിഞ്ഞു പോവുകയായിരുന്നു


26 ന് കുറുംകുഴലോടുകൂടി വേദിയുണർന്നു. ഒമാനിലെ ബുത്‌ന പ്രവശ്യയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ ഒമാനി ഫോക്ക് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഈ നൃത്തരൂപം ഗ്രൂപ്പിലെ സ്ത്രീകളണിഞ്ഞ പരമ്പരാഗത വസ്ത്രവൈവിധ്യം കൊണ്ടും ശിരസ്സിലണിഞ്ഞ തിളങ്ങുന്ന കിരീടങ്ങൾകൊണ്ടും കാഴ്ചസമ്പുഷ്ടമായിരുന്നു.


വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണ് .


ലോകപ്രശസ്ത ഒമാനീ കവി സെയ്ഫ് അൽ റഹ്ബിയുടെ അഭാവത്തിൽ യുവ കവി ഫാത്തിമ അൽശീദി പ്രഖ്യാപനം നിർവ്വഹിച്ചു. വേദിയിൽ വെച്ച് പ്രശസ്ത കവി സാഹിർ ഗാഫ്രിയുടെ അൽഗരീബ് എന്ന കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കപ്പെട്ടു. ഈ ഒരു ശ്രമം ഒമാനിലെ സാംസ്കാരിക ഭൂമികയെ മലയാളിക്ക് പരിചയപ്പെടുത്താനും രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള ഒരെളിയ ശ്രമമാണന്നും സദസ്സിൽ സംസാരിച്ചു.തുടർന്നും രക്ത ചാമുണ്ടിതെയ്യം, പടയണി, ഇടം പ്രവർത്തകരവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവ അരങ്ങേറി. ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻപാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഹിമാചൽ കലാകാരൻമാരവതരിപ്പിച്ച സംഗീതത്തിന്റെ പ്രത്യേകത പാട്ടിലുടനീളം നിറഞ്ഞു നിന്ന മെലഡിയുടെ മനോഹാരിതയായിരുന്നു,


ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളവതരിപ്പിച്ച ദഫ് മുട്ട് മാപ്പിള കോൽക്കളി തുടങ്ങിയവ വിവിധ സമയങ്ങലിൽ അരങ്ങിലെത്തി.എന്നാൽ പഞ്ചാബിൽ നിന്നുള്ള കെട്ടിടതൊഴിലാളികളുടെ ബഗ്ഡ സദസ്സിനെ ഇളക്കിമറിച്ചു .താളം മുറുകിയപ്പോൾ സദസ്സിൽ നിന്നും വേദിക്കു മുന്നിലെത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം പഞ്ചാബിസംഘം നൃത്തം ചവിട്ടിയപ്പോൾ ഒമാനികളടക്കമുള്ളവർ അതിനോട് ചേർന്ന് വംശദേശ സീമകൾ മറന്ന് അലിഞ്ഞു ചേർന്ന ഒരുകൂട്ടം മനുഷ്യരുടെ അടിസ്ഥാന താളമായി ആ ആൾക്കൂട്ടം പരിണമിച്ചു.അവസാനത്തെ പരിപാടിയായ ചിങ്കാരിമേളത്തിന്റെ ചടുലത ഏറിയും കുറഞ്ഞും വേദിയിലരങ്ങേറിയപ്പോൾ ഇടക്കു കയറിവന്ന സൂറിലെ നൃത്തസംഘം വേദിയിലെത്തിയതോടേ ലൈറ്റണഞ്ഞു. പിന്നീട്‌ ഈ ഉത്സവത്തിന്റെ പരിസ്സമാപ്തി സ്വാഭാവികമായി പ്രത്യേകാന്തരീക്ഷത്തിൽ രൂപം കൊണ്ടപോലെയായിരുന്നു.


ഗ്രൗണ്ടിലെ ദീപങ്ങളും ശബ്ദ്സംവിധാനങ്ങളുമെല്ലാം നിലച്ചു. മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവത്ത്‌ ശിങ്കാരിമേളവും ഒമാനീ വാദ്യമേളവും പതിയെ താളം കണ്ടെത്തി അതിന്റെ സമന്വയത്തിന്റെ താളത്തിൽ മറ്റ്‌ കലാകാരന്മാരും സദസ്യരും പതിയെ നൃത്തച്ചുവടു വെച്ചു വേദി വിട്ട്‌ പുറത്തേക്ക്‌ യാത്രയാവുകയായിരുന്നു.


പിന്നീട്‌ ഓരോ ഗ്രൂപ്പുകളുടെയും ബസ്സ്‌ പാർക്ക് ചെയ്ത സ്ഥലത്തും ഒട്ടേറെ സമയം എല്ലാവരും നൃത്തം ചെയ്തു. അങ്ങനെ നൃത്തം ചവിട്ടിയും പാട്ടു പാടിയും മതിവരാത്ത ഒരു പറ്റം മനുഷ്യർ പരസ്പരം യാത്രപറയാതെ രണ്ട്‌ ദിവസം നീണ്ടു നിന്ന താളങ്ങളുടെയും നാടൻപാട്ടിന്റെയും ലഹരി മനസ്സിലേറ്റി പിരിഞ്ഞുപോകുമ്പോൾ ഏതു നിമിഷവും സംഭവിക്കാൻ സാധ്യതയുള്ളതും എല്ലാമനുഷ്യർക്കും പരസ്പരം താളങ്ങളിലേക്കു ഉണരാനുമുള്ള ഫോക്കിന്റെ അനന്ത സാധ്യതകൾ താത്കാലികമായി പോലും അവസാനിക്കുന്നില്ല എന്നതും ഈ താളങ്ങൾ മനസ്സിലും ശരീരത്തിലും എപ്പോഴും നമ്മുടെയുള്ളിൽ പുനർജ്ജനിച്ചുകൊണ്ടേയിരിക്കും........


കൂടുതല്‍ ഫോട്ടൊകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക