2010, നവംബർ 10, ബുധനാഴ്‌ച

സമകാലിക ഒമാനീ കവിതയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു


ഇടം മസ്കറ്റിന്റെ ശ്രമത്തിൽ ഒരുങ്ങിയ സമകാലീന ഒമാനീ കവിതകളുടെ മലയാള പരിഭാഷ പുറത്തിറങ്ങി. മസ്ക്കറ്റ് റൂവി ഹോട്ടലിൽ നടന്ന ചട്ങ്ങിൽ വച്ചായിരുന്നു പ്രകാശന കർമ്മം നടന്നത്. ഒമാനീ സാഹിത്യലോകത്തെ വിഷിഷ്ട വ്യക്തിത്വങ്ങളായ സാഹിർ അൽ ഗാഫ്രി, ഡോ: ഹിലാൽ അൽ ഹജിരി, നാസർ അൽ അലാവി, ഹസൻ അൽ മത്ത്രൂഷി എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചട്ങ്ങിൽ നിരൂപകനും സാ‍മൂഹ്യ രാഷ്ട്രീയ നിരിക്ഷകനുമായ പ്രൊ.ഫ ബി. രാജീവൻ, യുവ കവി പി. എൻ. ഗോപീകൃഷ്ണൻ, എഴുത്തുകാനും പുസ്തകത്തിന്റെ വിവർത്തകനുമായ വി.എ. കബീർ തുടങ്ങിയവർ പങ്കെടുത്തു. കവിയും എഴുത്തുകാരനുമായ സാഹിർ അൽ ഗാ‍ഫ്രി പുസ്തകത്തിന്റെ കോപ്പി കവി പി. എൻ ഗോപീ കൃഷ്ണന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വർഷങ്ങളായി ഇട കലർന്നു ജീവിക്കുന്ന രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഒരു സംഭാഷണത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പുസ്തകം കൊണ്ട് ഇടം ഉദ്ദേശിക്ക്ന്നത് എന്ന് ആമുഖ പ്രഭാഷണത്തിൽ ഇടം വ്യക്തമാക്കി.

ഇടത്തിന്റെ ഈ ഒരു സംരംഭത്തെ മുക്തകണ്ഡം പ്രകീർത്തിച്ചു കൊണ്ട് പിന്നീട് സംസാരിച്ച കവി സാഹിർ അൽ ഗാഫ്രിയും , ഡോ: ഹിലാൽ ഹജ്‌രിയും ഇനിയും രണ്ട് ഭാഷകളിലുള്ള കൃതികൾ പരസ്പരം പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ട് രണ്ട് പ്രബല സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഈ ഒരു സാംസ്കാരിക സംഭാഷണം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ശ്രമം തുടരരേണ്ടതുണ്ട് എന്നു പറഞ്ഞു. പിന്നീട് കവി. പി.എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. സാഹിർ അൽ ഗാഫ്രിയും ഹസൻ അൽ മത്ത്‌റൂഷിയും അവരുടെ കവിതകൾ അവതരപ്പിച്ചു. പുസ്തകത്തെക്കുറിച്ചും അറബ് സാ‍ഹിത്യ കൃതികളുടെ വായനാനുഭവത്തെക്കുറിച്ചും വിവർത്തകൻ വി.എ കബീർ അറബിയിലവതരിപ്പിച്ച പ്രബന്ധം അറബ് എഴുത്തുകാർക്ക് പുതിയ ഒരനുഭവമാ‍യി.


പിന്നീട് നടന്ന ശ്രീനരായണ സ്മരണ പ്രഭാഷണം നവ വരേണ്യ മേധാവിത്വവും കീഴാള ന്യൂനപക്ഷ ചെറുത്തു നില്പും എന്ന വിഷയത്തിൽ പ്രൊ.ഫ. ബി. രാജീവൻ നിർവ്വഹിച്ചു. ഗ്ലോബലൈസേഷൻ കാലഘട്ടത്തിൽ ശക്തി പ്രാപിക്കുന്ന പുതിയ വരേണ്യ ചൂഷക വർഗ്ഗത്തിന്റെ രൂപവും ഘടനയും കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിഭിന്നമാണന്നും അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ചരിത്രത്തെ നാം സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു എന്നും പറഞ്ഞു. പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിനും സെക്യുലറിസത്തിനും നവ വരേണ്യ വർഗ്ഗം നടപ്പാക്കുന്ന

അടിച്ചമർത്തലുകളെയും അത് സൃഷ്ടിക്കുന്ന ഉച്ച നീചത്വങ്ങളെയും പരിഹരിക്കാൻ കഴിയില്ല കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ നടന്ന പ്രതിരോധ സമരങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ അറിയാം അവയെല്ലാം ഉത്പാദിപ്പിക്കപ്പെട്ടത് മനുഷ്യന്റെ ഉള്ളിൽ സ്വച്ചന്ദമായ് വളർന്നു വരുന്ന ഒരു പ്രധിരോധ പ്രക്രിയയാണ്. അവന്റെ ജൈവപരവും സാമൂഹ്യപരവുമായ നിലനിൽ‌പ്പിനെ പാടെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ ഇതിന് സാമൂഹ്യ രൂപം കൈവരുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു സ്വഭാവം നിവർത്തന പ്രക്ഷോഭമായാലും, മലബാർ കലാ‍പമായാലും കേരളത്തിലെ മറ്റ് കർഷക സമരമാ‍യാലും നമുക്ക് കാണാ‍ൻ സാധിക്കും. ആപത് ഘട്ടത്തിൽ ഉണരുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്ന ഓരൊ മനുഷ്യന്റെ ഉള്ളിലുമുള്ള ഈ ഒരധികാര അധികാരബോധമാണ് പുതിയ കിഴാള ചെറുത്തു നില്പിന്റെ ചാലക ശ്ക്തിയായ് നാ മൻസ്സിലാക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല: