2010, നവംബർ 28, ഞായറാഴ്‌ച

ഇടം - ശിശുദിനാഘോഷം ഡിസംബര്‍ 3ന്


അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച്
ഇടം മസ്കറ്റ് മറ്റൊരു സുപ്രധാന പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളാല്‍ മുഖ്യധാരക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തവരും എന്നാല്‍ മറ്റു പല തലങ്ങളിലും വിവിധ കഴിവികളുള്ളവരും അത് പുറത്ത് കൊണ്ടു വരാന്‍ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിപുലമായ
ശിശുദിന ആഘോഷമാണ്‌ വരുന്ന ഡിസംബര്‍ 3 ന്‌ ഇടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിശു ദിന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ മാസ്റ്റര്‍ സായി ശരണ്‍ ആയിരുന്നു. ഈ പ്രാവശ്യവും ഈവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിപാടി തന്നെയാണ്‌ ഇടം ഉദ്ദേശിക്കുന്നത്. ഇപ്രാവശ്യത്തെ പരിപാടി ഡാര്‍സയ്റ്റിലെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 AM ന്‌ ആരംഭിച്ച് 12 P.M വരെ നീണ്ടു നില്‍ക്കുന്ന പെയ്ന്റിംഗ് മത്സരമാണ്‌ ഇതില്‍ ആദ്യത്തേത്. വൈകിട്ട് 7 മണി മുതല്‍ 11 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ കലാ സാംസ്കാരിക പരിപാടികളാണ്‌ ഈ വിഭാഗത്തില്‍ രണ്ടാമത്തേത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായ് നടക്കുന്ന പെയ്ന്റിംഗ് മത്സരത്തില്‍ "ഒമാന്‍, നവോത്ഥാനത്തിന്റെ 40 വര്‍ഷങ്ങള്‍" എന്ന വിഷയത്തിലായിരിക്കും ജൂനിയര്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍. എന്നാല്‍ സബ് ജൂനിയര്‍ വിഭാഗത്തിന്‌ സ്വതന്ത്രമായി എന്തും ആവിഷ്കരിക്കാം. വൈകിട്ട് 7 ന്‌ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ പ്രധാന പ്രത്യേകളിലൊന്ന് ഈ പരിപാടിയുടെ സംഘാടനവും നിയന്ത്രണവും പൂ ര്‍ ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്‌ എന്നുള്ളതാണ്‌. സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ഹെഡ് ഗേള്‍ ഉദ്ഘാടന കര്‍മ്മം നിവ്വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കഔണ്‍സിലര്‍ ശ്രീ ചന്ദ് മുഖ്യാതിഥിയായിരിക്കും മസ്കറ്റിലെ വിവിധ സ്കൂളുകളിലുള്ള ഹെഡ് ബോയി, ഹെഡ് ഗേള്‍ തുടങ്ങിയവരായിരിക്കും ആഘോഷ പരിപാടിയിലെ മറ്റ് അതിഥികള്‍. പെയ്ന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്‌. പെയ്ന്റിംഗ് മത്സരത്തിനുള്ള അപേക്ഷാ ഫോമുകള്‍ റൂവിയിലെ ഹാര്‍മണി മൂസിക് സെന്ററില്‍ സ്വീകരിക്കുന്നതാണെന്നും ഡിസംബര്‍ രണ്ടാം തിയ്യതിയാണ്‌ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. മൂന്നാം തിയ്യതി കാലത്ത് 9 മുതല്‍ 10 വരെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ബ്ന്ധപ്പെടെണ്ട നമ്പര്‍ 99382142

അഭിപ്രായങ്ങളൊന്നുമില്ല: