2010, മാർച്ച് 23, ചൊവ്വാഴ്ച

SEMINAR ON 26th MARCH 2010

പുരോഗമന രാഷ്ടസങ്കല്‌പങ്ങളുടെ ആണിക്കല്ലുകളായി കരുതപ്പെടുന്ന ആധുനിക രാഷ്ട്രീയ മൂല്യങ്ങളാണ്‌ ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയവ. യൂറോപ്പിലെയും , അമേരിക്കയിലെയും, ഏഷ്യന്‍ രാജ്യങ്ങളിലെയും ഒട്ടുമിക്ക ഭരണവ്യവസ്ഥകളും നിലനില്‌ക്കുന്നത് ഈ മൂല്യങ്ങളിലാണ്‌. എന്നാല്‍ ഈ അടിസ്ഥാന ശിലകള്‍ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാ‌‌ര്‍ത്ഥ്യമാണ്‌.
ജനാധിപത്യത്തിന്റെ പേരില്‍ നിലവില്‍ വരുന്ന ഭരണകൂടങ്ങള്‍ തന്നെ മര്‍ദ്ദനത്തിന്റെയും, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരത‌‌യുടെയും ഉപകരണങ്ങളായി മാറുന്ന കാഴ്ചയാണ് സമീപകാല ചരിത്രത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായും സാങ്കേതികമായും സൈനികമായും മേല്‍ക്കോയ്മയുള്ള രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബ്ബലമായ രാജ്യങ്ങളുടെ മേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് വരെ ജനാധിപത്യം എന്ന മൂല്യസങ്കല്‌പം ഉപാധിയാക്കപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഖേദകരം. ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ , നമ്മുടെ ജനാധിപത്യത്തിന്റെ അറുപതാം വാര്‍ഷികം നാം ആഘോഷിക്കുക്യുണ്ടായി. എന്നാല്‍ 60 ന്റെ തിളക്കത്തിലും നമ്മുടെ ജനാധിപത്യത്തിന്‌ ഒട്ടേറെ പരിമിധികളും നേരിടാന്‍ അനവധി വെല്ലുവിളികളുമുണ്ട്‌. ചത്തീസ്‌ഗഡ്, ആസാം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നു. പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവ‌ര്‍‌‌ത്തകര്‍ തുടങ്ങി ഒരു ന്യായാധിപന്‍ വരെ ഭീകരവാദനിയമത്തിന്റെ ഇരയാക്കപ്പെടുകയുണ്ടായി. അതുപലെ വര്‍‌ഗ്ഗീയവാദം, മത ഭീകരവാദം, പ്രാദേശികവാദം തുടങ്ങിയ ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും എതിര്‍ശചേരികള്‍ മുമ്പെന്നെത്തെല്ക്കളും ശക്തിപ്രാപിച്ചുവെരുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ നമ്മുടെ ഭരണകൂടത്തിനോ നീതിന്യായ വ്യസ്ഥക്കോ കഴിയുന്നില്ല. ഇതിന്റെ ഏറ്റവും തെളിവാണ്‌ ഗുജറാത്തും, ഒറീസയും , മുമ്പയ് ഭീകരാക്രമണവും ഒടുവില്‍ ശിവസേനയുടെ മഹാരാഷ്ട്രാ വാദവുനമെല്ലാം സൂചിപ്പിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ഒരുമിക്കപ്പെടുന്ന ഏത് കൂട്ടാഴ്മയും വര്‍ഗ്ഗീയത്യിലേക്കും ഭീകരതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു അവസ്ഥാവിശേഷം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെയും ഭീകരതയുടെയും ഏറ്റവും വലിയ ശത്രു ജനാധിപത്യമഅണ്‌. ജനാധിപത്യത്തില്‍ തലയെണ്ണി കാര്യങ്ങള്‍ തിട്ടപ്പെടുത്തുമ്പോള്‍ മറ്റേത് തലവെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ്‌.
മതനിരപേക്ഷത എന്നത് യഥാ‌‌‌‌‌‌ര്‍‌‌‌ത്ഥത്തില്‍ ജനാധിപത്യത്തില്‍ തന്നെ അന്തര്‍ലീനമായതോ അതിന്റെ അവിഭാജ്യ ഘടകമോ ആണ്‌. എന്നാല്‍ സെക്യുലെറിസത്തിന്റെ തത്വവും പ്രയോഗവും വരെ പുനര്‍‌‌വിചിന്തനത്തിന്‌ വിധേയമാക്കേണ്ടതുണ്ടോ? എന്ന ചോദ്യം വരെ ഉന്നയിക്കപ്പെടേണ്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്‌. ‍ സ്റ്റേറ്റിന്റെ സിവില്‍, ക്രിമിനല്‍, വിദ്യാഭ്യാസ, നിയമ പോളിസികളെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് മത സാമൂഹിക ശക്തികള്‍ വോട്ടു ബാങ്കുകളായി ശക്തി പ്രാപിച്ചിരിക്കുന്നു. എന്നാല്‍ ആസാമിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ഇന്ത്യയിലെ ദളിതുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ്‌ പോകുന്നതെന്ന് അവിടെ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ കലാപങ്ങളും അക്രമസംഭവങ്ങളും സൂചിപ്പിക്കുന്നു. തീര്‍ച്ചയായും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു പൗരന്‍ എന്ന അടിസ്ഥാന ബോധ്യത്തിലേക്കും സാഹചര്യത്തിലേക്കും ഉയര്‍ന്നതിന്‌ ശേഷം മാത്രമേ തങ്ങളുടെ വോട്ട് അഥവാ പൗരത്വത്തിന്റവകാശം സ്ഥാപ്പിച്ചെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ശക്തിപ്പെടാന്‍ ഒരു വിഭാഗത്തിന്‌ സാധിക്കൂ എന്നാല്‍ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി അതല്ല അടിസ്ഥാനാവശ്യങ്ങള്‍ക്കും നില്‍നില്പിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സാമൂഹികമായി ചിതറിക്കിടക്കുകയാണ്‌ അവരുടെ അസ്തിത്വം പോലും.
നമ്മുടെ മാധ്യമങ്ങള്‍ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി എത്രമാത്രം ആരോഗ്യകരമാണ്‌. അത് നമ്മുടേ മതനിരപേക്ഷ ജനാധിപത്യത്തിന്‌ ഗുണകരമായ രീതിയില്‍ തന്നെയാണോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതും പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ ഡി. എച്ച്. ആര്‍. എം. ലൗവ് ജിഹാദ് തുടങ്ങിയ പല പ്രശ്നങ്ങളിലും മാധ്യമങ്ങളുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലില്‍ തന്നെ കാണേണ്ട സാഹചര്യം ഇന്നും നില നില്‌ക്കുന്നു. എന്നാല്‍ നവ സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍‌ഭാവം സൃഷ്ടിക്കുന്ന പുതിയ രാഷ്‌ട്രീയ പരിസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ന് ലോകത്തില്‍ സജീവമാണ്‌. സൈബര്‍ സ്പെയ്സിലെ പുതിയ ആള്‍ക്കൂട്ടം ജനാധിപത്യത്തിന്റെ ചില മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ചില മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അശരീരികളുടെ ഉന്മാദം മാത്രമല്ല സൈബര്‍ സ്പേസില്‍ നാം കാണുന്നത്. ഇതിന്റെ അദൃശ്യതക്കപ്പുറത്ത് നമ്മുടെ ജൈവപരമായ അസ്തിത്വത്തിന്റെ ഒട്ടനവധി സന്ദേഷങ്ങള്‍ അവ്യക്തമായും ചിലപ്പോള്‍ സ്പഷ്ട്മായും പുതിയ ആള്‍ക്കൂട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നുണ്ട്. ഭരണകൂടങ്ങളും സിവില്‍ സമൂഹത്തിലെ വ്യവസ്ഥാ വിരുദ്ധരും ഒരുപോലെ കാംഷിക്കുകയും ഭയക്കുകയും ചെയ്യുന്ന, ഒരേ സമയം ഒഴിഞ്ഞതും നിറഞ്ഞതും അതേപഓലെ വാസ്തവികവും അവാസ്തവികവുമായ ഒരു ലോകം നമ്മുടെ ഭാവനയുടെ വ്യാകരണത്തെ മാറ്റി മറിക്കുന്നുണ്ട്. സൈബര്‍ സ്പേസ് ഒരേ സമയം വ്യാജ നിര്‍മ്മിതികളുടെയും സത്യത്തിനായുള്ള വിധ്വംസകതയുടെയും ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റവാക്കില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യമാണ്‌ നവമാധ്യമങ്ങളും ജനാധിപത്യ പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്‌. ജനാധിപത്യത്തിന്റെ പ്രഥമ ലക്ഷ്യമായി കരുതപ്പെടുന്നത് പൗരന്‌, രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും ,സാംസ്കാരികവും നിയമപരവുമായ നീതി ഉറപ്പുവരുത്തുക എന്നതാണ്‌. ഈ തരുണത്തില്‍ സാമൂഹിക വിപ്ലവത്തെ അനുക്രമമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്നതു തന്നെയാണ്‌ ജനാധിപത്യത്തിന്റെ വഴി. അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും വിമര്‍‌ശ്ശനങ്ങളും ഉയര്‍ന്നു വരേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്‌.

ഈ ഒരു സാഹചര്യത്തല്‍ നിന്നുകൊണ്ട് ഇടം മസ്‌കറ്റ് മാര്‍ച്ച് 26 വെള്ളിഴായ്ച ഡാര്‍സെയ്റ്റ് അനന്തപുരി ഹാളില്‍ വെച്ച് സെമിനാര്‍ സ്ംഘടിപ്പിക്കുന്നു വിഷയം ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നതു തന്നെ കഴിഞ്ഞ വര്‍ഷം ഇ.എം.എസ് എ,കെ,ജി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യയിലെ ലോകസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇന്ന് മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ ബൃഹത്തായ കോണിലാണ്‌ .

അഭിപ്രായങ്ങളൊന്നുമില്ല: