2009, ഏപ്രിൽ 19, ഞായറാഴ്‌ച

ഇടം - വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മസ്കറ്റിലെ മലയാളികളുടെ കലാസാംസ്കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടായ്മ “ഇടം” മസ്ക്കറ്റ് എന്ന പേരില്‍ സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
മസ്ക്കറ്റിലെ ഈ സംഘടന ഏപ്രില്‍ 17 വെള്ളിയാഴ്ച ഡാര്‍സൈറ്റ് അനന്തപുരി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ വിഷു, ഈസ്റ്റര്‍ ആഘോഷിച്ചു.

ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവും കേരളത്തിലെ പ്രഥമ വനിതാ എം.എല്‍.ഏ യുമായ സഖാവ്. റോസമ്മ പുന്നൂസ്സിന്റെ സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി. മനോഹര്‍ മാണിക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ , മജീദ് അദ്ധ്യക്ഷംവഹിക്കുകയും, കെ.എം. ഗഫൂര്‍ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദമായിസംസാരിക്കുകയും ചെയ്തു.

ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരനുംസാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ. എന്‍ ടി. ബാലചന്ദ്രന്‍, സഖാവ്റോസമ്മാ പുന്നൂസിന് ഉപഹാരം സമര്‍പ്പിക്കുകയും, ശ്രീമതി നൂര്‍ജഹാന്‍ടീച്ചര്‍, ഗിരിജാ ബക്കര്‍ എന്നിവര്‍ ആ‍ശംസാ പ്രസംഗം നടത്തുകയും ചെയ്തു.

ഇടം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികള്‍ അവതരിപ്പിച്ച വിവിധ ഇനം നൃത്തങ്ങള്‍, മലയാളം, തമിഴ്, ഹിന്ദി സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള മുതലായ പരിപാടികള്‍ വിഷു, ഈസ്റ്റര്‍ ആഘോഷത്തെ തീര്‍ത്തും വ്യത്യസ്ത മാക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: