മുഖ്യമന്ത്രി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി,
ദേശാഭിമാനി പത്രാധിപര്‍ എന്നി നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
സമഗ്രപോരാളിയായ സഖാവിന്റെ ജീവിതം കേരളീയ രാഷ്ടീയചരിതങ്ങള്‍ക്കിടയില്‍
അവിസ്മരണീയമായ അദ്ധ്യായമായി നിലകൊള്ളുന്നു.
ദേശാഭിമാനി പത്രാധിപര്‍ എന്നി നിലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
സമഗ്രപോരാളിയായ സഖാവിന്റെ ജീവിതം കേരളീയ രാഷ്ടീയചരിതങ്ങള്‍ക്കിടയില്‍
അവിസ്മരണീയമായ അദ്ധ്യായമായി നിലകൊള്ളുന്നു.
നിരൂപണമുള്‍പ്പടെയുള്ള സാഹിതീശാഖകളില്‍ മുദ്ര പതിപ്പിച്ച
സമരസംഘാടകനായ അദ്ദേഹം, തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും
രാഷ്ട്രീയ എതിരാളികളുടെപോലും ആദരം ഏറ്റുവാങ്ങിയിരുന്നുവെന്നത് ശ്രദ്ധേയമാണ്
ലാളിത്യവും നിഷ്കളങ്കവുമായ പെരുമാറ്റവും ഫലിതോക്തി നിറഞ്ഞ സംഭാഷണചാതുര്യവും
അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
മറ്റ് രാഷ്ടീയനേതാക്കളില്‍ നിന്നും ഭിന്നമായി സാധാരണക്കരന്റെ മനസ്സില്‍
ആദരണീയമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ സഖാവിന്റെ ജീവിതം
ദീപ്തമായ സ്മരണയായും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായും
നിലനില്‍ക്കട്ടെ !
അഭിവാദനങ്ങളോടെ,
ഇടം മസ്ക്കറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ