കുരുന്നുകളുടെ സർഗ്ഗ ശേഷിയെ ഉണർത്താനും വളർത്താനും ലക്ഷ്യമിട്ടു കൊണ്ട് ഇടം മസ്കറ്റ് സംഘടിപ്പിക്കുന്ന ‘ചങ്ങാതിക്കൂട്ടം‘ എന്ന വേനൽക്കാല ക്യാമ്പ് ജൂലായ് 2 ന് മദീനാ ബന്തറിൽ തുടങ്ങുന്നു. കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഉല്ലാസപ്രദമായ നീന്തലിനു ശേഷം പരസ്പരം അറിയാനുതകും വിധം ഒരുമിച്ചു കൂടലിന്റെ ഒരു ക്യാമ്പ് ഫയറിനും സംഘാടകർ ഇടം ഒരുക്കിയിട്ടുണ്ട്.
ഒരാഴ്ചക്കു ശേഷം ജൂലായ് 9 , 10 തിയ്യതികളിൽ പുനരാരംഭിക്കുന്ന ക്യാമ്പിൽ നാട്ടറിവ് മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ ഏകോപിപ്പിച്ചു കൊണ്ടുള്ള
ഒരു പദ്ധതിക്കു് തുടക്കം കുറിക്കും.
പ്ലേ സ്റ്റേഷൻ പോലെ കൃത്യമായ അതിരുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മുൻകൂർ തയ്യാർ ചെയ്യപ്പട്ട വിനോദോപാധികളിൽ നിന്ന് നമ്മളുടെ കുട്ടികളെ വൈയക്തികമായ പ്രതിഭയുടെ സർഗ്ഗസ്ഥലിയിലേക്ക് തുറന്നു വിടുക എന്ന ദർശനത്തോടെ സംഘടിപ്പിക്കുന്ന ഈ വേനൽക്കാല ക്യാമ്പ് നാടൻ പാട്ടുകളുടെയും കലകളുടെയും കളികളുടെയുമായ ഒരു പുതിയ സാംസ്കാരികാന്തരീക്ഷം കുട്ടികൾക്ക് തുറന്നുകൊടുക്കുന്നു. പുരോഗമനേച്ഛുക്കളുടെ കൂട്ടായ്മ എന്ന നിലക്ക് തങ്ങളുടെ പുതുതലമുറയ്ക്ക് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമാവുന്ന പാരമ്പര്യജന്യ മൂല്യങ്ങളുടെ താങ്ങും തണലും വീണ്ടെടുത്ത് നൽകണം എന്ന ഇച്ഛയിൽ നിന്നാണ് കുട്ടിക്കൂട്ടം എന്ന ഈ ആശയം തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ ഇതുതന്നെയാവണം സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്ന് ചങ്ങാതിക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്.
സമ്മർ ക്യാമ്പിന്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു
ജൂലായ് 2 വ്യാഴം
വേദി. മറീനാ ബന്തർ
ഉച്ചക്ക് 2 മുതൽ - നീന്തൽ
വൈകിട്ട് 5 മുതൽ - ക്യാമ്പ് ഫയർ
ജൂലായ് 9 വ്യാഴം -ജൂലായ് 10 വെള്ളി
രാവിലെ 8 മണി മുതൽ വൈകിട്ട് ആറ് മണി വരെ
വേദി. ഡാർസെയ്റ്റ് അനന്തപുരി റസ്റ്റോറന്റ്
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
ബന്ധപ്പെടേണ്ട നമ്പറുകൾ
ഗിരീഷ് - 99713683
മനോഹരൻ - 99382142
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ