2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ഇടം അനുശോചിച്ചു.



പ്രമുഖ സംഗീത സം‌വിധായകന്‍ ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ മസ്കറ്റിലെ സാസ്കാരിക ഇടം കൂട്ടായ്മ അനുശോചിച്ചു. മലയാള സിനിമാ സംഗീതത്തില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാന്‍ ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭക്ക് കഴിഞ്ഞു. സിനിമാ സംഗീതത്തില്‍ പശ്ചാത്തല സംഗീതത്തെ രചനയുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ച ജോണ്‍സണ്‍ പത്മരാജന്‍ ഭരതന്‍ തുടങ്ങിയ യശശ്ശരീരയായ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് സംഗീതത്തിന്റെ അപൂര്വ്വ പ്രപഞ്ചം സമ്മാനിക്കുന്നതിലൂടെ അവരുടെ കലാസൃഷ്ടിയുടെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ ജോണ്‍സണ്‌ കഴിഞ്ഞു. ജോണ്‍സണ്‍ വിട വാങ്ങുമ്പോള്‍ മലയാള സിനിമാ സംഗീതത്തിന്‌ നഷ്ടപ്പെടുന്നത് മലയാളി നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹൃദയ സ്പര്‍ശ്ശിയായ ഈണങ്ങളുടെ തുടര്‍ച്ചയാണ്‌ എന്നും ഇടം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു.



പ്രമുഖ കഥാകൃത്തും ദളിത് ചിന്തകനുമായ പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. ദളിത് സാഹിത്യത്തിനും ദളിതെഴുത്തിനും പുതിയ ഭാഷ്യവും ദിശാബോധവും നല്‌കുന്നതില്‍ ചരിത്രപരമഅയ പങ്കു വഹിച്ച അയ്യപ്പന്റെ കൃതികള്‍ എന്നും കൃത്യമായ ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. ദലിത് അനുഭവ പ്രപഞ്ചത്തെ മുഖ്യധാരയിലേക്കു എത്തിക്കുക വഴി പാര്‍ശ്വവല്‌കരിക്കപ്പട്ട വലിയ ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നു. നീണ്ട തന്റെ സാഹിത്യ ജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് സി. അയ്യപ്പന്‍ വിട വാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന്‌ നഷ്ടമാവുന്നത് പകരം വെക്കാനില്ലാത്ത അപൂര്വ്വ പ്രതിഭയെയാണന്നും ഇടം മസ്ക്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

2011, മേയ് 21, ശനിയാഴ്‌ച

Idam ''saaya e gul'' on 27th May

''Saaya e Gul '' a garland of Khayals and Ghazals is IdamMuscat’s next gift to the art lovers of Muscat. We are presenting Fayyaz Khan, one of the leading Hindustani vocalists from Bangalore. Born in a family of musicians of kirana gharana, Fayyaz started his career under the tutelage of his father Ustad Abdul Qadir Khan who was a All India Radio artist. In his lineage we can find the great Ustad Shaik Abdullakhan (Fayyaz’s grandfather), a court musician in the palaces of Mysore and Nawabs of Hyderabad.


This program, Saaya e Gul, of Khayals and Ghazals will be held at Al Ahli club Auditorium Darsait on 27 May 2011 at 7:00PM.



Entry by Invitations Only

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ഇടം "വിഷു ഈസ്റ്റർ സന്ധ്യ" ഏപ്രിൽ 22ന്



ഇടം മസ്കറ്റ് ഏപ്രിൽ 22 ന് ബൃഹത്തായ കലാ സംഗീത പരിപാടികളോടു കൂടി "വിഷു ഈസ്റ്റർ സന്ധ്യ" ആഘോഷിക്കുന്നു. ഈ വരുന്ന ഏപ്രിൽ 22ന് ഡാർസെയ്റ്റ് റൈസ് വിഷൻ ഹാൾ( അൽ അഹ്‌ലി ക്ലബ്ബ്) ലാണ് പരിപാടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മസ്കറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ തങ്ങളുടെ പ്രവർത്തന വൈവിധ്യം കൊണ്ടും, ഓരോ പ്രവർത്തനങ്ങളിലുമൂന്നിയ മാനുഷികവും മുല്യാധിഷ്ടിതമായ നിസ്വാർത്ഥ പ്രവർത്തനങ്ങൾകൊണ്ടും ഒരു ബഹുജനാഭിപ്രായം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയടുത്ത ഇടം മസ്കറ്റ് വിഷു ഈസ്റ്റർ പരിപാടി ആഘോഷിക്കുമ്പോൾ അതിന്റെ ലക്ഷ്യത്തിനെക്കുറിച്ചും സംഘാടകർക്ക് വ്യക്തമായ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ബഹുജനാടിത്തറയുള്ള ഒരു കൂട്ടായ്മ എന്ന നിലക്ക് എല്ലാ മത ജാതി വിഭാഗങ്ങളെയും തുല്യമായ് പ്രധിനിധീകരിക്കുക എന്നതാണ് തങ്ങളുടെ ധർമ്മം. ഇതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങളിൽ ഇടത്തിനുള്ള താത്പര്യം. വർദ്ധിച്ചു വരുന്ന വിഭാഗീയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇത്തരം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ആഘോഷങ്ങൾ ഒരു പുതു ഇടത്തിലേക്കു കൊണ്ടു വരുന്നതിലൂടെ ഇടം മുന്നോട്ടു വെക്കുന്നത് എല്ലാ ആഘോഷങ്ങളും സമന്വയിക്കപ്പെടുന്ന ബൃഹത്തായ സാമൂഹിക സൌഹാർദ്ദവും പരസ്പര സ്നേഹവും ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിന്റെ പ്രാധാന്യവുമാണ്. ഈ ഒരു മൂല്യം മുന്നോട്ടു വെക്കുന്ന സാധ്യത പരിഗണിച്ചുകൊണ്ടും ഇതിന്റെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞു കൊണ്ടും ഈ ഒരു കലാ സാസ്കാരിക സൌഹാർദ്ദ സന്ധ്യയിലേക്ക് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്തിക്കുന്നു.

2011, ഫെബ്രുവരി 9, ബുധനാഴ്‌ച

"Media and Judiciary in the Democratic Process "


ഇടം സാഹിത്യ മീഡിയാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചര്‍ച്ച പരിപാടി വ്യാഴം (10 february 2011 - 7.30 PM) ന്‌ ഇടം ഓഫീസില്‍ വെച്ച് നടത്താന്‍ ഉദ്ദേശിക്കുന്നു. ജനാധിപത്യ സം‌വിധാനത്തിലെ രണ്ട് നെടും തൂണുകളായ ജുഡീഷ്വറിയിലും നമ്മുടെ വാര്‍ത്താ മാധ്യമ രംഗത്തും അടുത്തിടയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകളുടെ പശ്ചാത്തലത്തില്‍ ച‌ര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയവും അതിന്റെ വിശദാംശങ്ങളും തഴെപ്പറയുന്ന രീതിയിലാണ്‌ വിഷയം

"Media and Judiciary in the Democratic Process "
" വാര്‍ത്താ മാധ്യമ സം‌വി‌ധാനവും നീതിന്യായ വ്യ‌വസ്ഥയും ജനാധിപത്യ പ്രക്രിയയില്‍"
പശ്ചാത്തലം - അസീമാനന്ദയുടെ കുറ്റ സമ്മതത്തിനു ശേഷം മഹാരാഷ്ട്ര രാജസ്ഥാന്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡുകളുടെ പുതിയ കണ്ടത്തലുക‌ള്‍ക്ക് കിട്ടാത പോയ മീഡിയാ പ്രാധാന്യം.
ഈ വിഷയങ്ങളില്‍ മാധ്യമങള്‍ കൈകൊള്ളുന്ന ഭീകരമായ മൗനം. - 2 ജി സ്പപെക്‌ട്രം അഴിമതിക്കേസില്‍ നീരാറാഡിയയുടെ ടെലഫോണ്‍ സംഭാഷണത്തിന്റെ വെളിച്ചത്തില്‍ പുറത്തുവന്ന മാധ്യമ കോര്‍പ്പെറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
- ഡോ: ബ്ബിനായക് സെന്നിനെതിരെയുള്ള കോടതി വിധി - ഗ്രഹാം സ്റ്റെയ്ന്‍സ് കൊലപാതകക്കേസിലെ കോടതിവിധിയിലെ പരാമര്‍ഷങ്ങള്‍ - കര്‍ണ്ണാടക അന്വേഷണ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്, തെഹല്‍ക്ക ലേഖിക ഷാഹിനെക്കെതിരെ കര്‍ണ്ണാടക ഗവണ്മെ‌ന്റും പോലീസും നടത്തിയ ഗൂഡാലോചന. - മാലേഗാവ് മക്കാമസ്ജിദ് സ്ഫോടനങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കിയതിന്‌ ഹിന്ദു പത്രത്തിന്റെ കുറ്റസമ്മതം. - ജെസ്റ്റിസ് കെ.ജി ബാല കൃഷ്ണന്‍, ജ്: നാരായണക്കുറുപ്പ്, ജ: തങ്കപ്പന്‍ തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങള്‍.

2011, ജനുവരി 24, തിങ്കളാഴ്‌ച

വാര്‍ഷിക ജനറല്‍ബോഡിയോഗം ജനുവരി 28ന്

പ്രിയ മെമ്പര്‍,

ഇടം മസ്ക്കറ്റിന്റെ ജനറല്‍ബോഡിയോഗം

ജനുവരി 28 വെള്ളിയാഴ്ച രാവിലെ 10മണിക്ക്

ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം

പ്രസ്തുത യോഗത്തിലും,

യോഗാനന്തരമുള്ള മദ്ധ്യാഹ്ന ഭക്ഷണത്തിനും

പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം

ഇടം

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.



ഇടം ചിത്രരചനാ മത്സരം: സുചി, കാവ്യ, സുബ്രജിത് എന്നിവര്‍ ഒന്നാമത്.
അതാരാഷ്ട്ര വികലാംഗ ദിനത്തിന്റെ ഭാഗമായി ഇടം മസ്കത്ത് കിട്ടികള്‍ക്കായ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു സബ്‌ ജുനിയര്‍, ജുനിയര്‍. സീനിയര്‍ വിഭാഗങ്ങ്ങ്ങളിലായി ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളില്‍ നിന്ന്‍ മുനൂറിലതികം
വിധ്യാര്‍ത്തികള്‍ പങ്കെടുത്തു.




നാലു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ സബ്‌ ജുനിയര്‍ വിഭാഗത്തില്‍ സുചി സ്മിത സിംഗ് ഒന്നാ സ്ഥാനവും, ഐശ്വര്യ രണ്ടാ സ്ഥാനവും, എ. കെ. ശ്രദ്ധ മൂന്നാസ്ഥാനവും നേടി ദ്രതിശ്രീ, സ്നേഹ, മാളവിക എന്നിവര്‍
പ്രോത്സാഹന സമ്മാനവും നേടി.




ജുനിയര്‍ വിഭാഗത്തില്‍ കാവ്യ മുരുകന്‍, കാവ്യാ മുരീധരന്‍, എല്‍സ ജോസ് എന്നിവര്‍ ഒന്ന് മുതല്‍ മൂനുവരെ സ്ഥാനങ്ങള്‍ നേടി. പ്രേരണ രവി, ഫാത്തിമ സുലൈമാന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍
സുബ്രജിത് ഗോഷല്‍ ഒന്നാ സ്ഥാനവും, അര്‍ച്ചന ഡി. വലെജ രണ്ടാ സ്ഥാനവും, ചിത്ര ജോസ് മൂന്നാസ്ഥാനവും, ലക്ഷ്മി കെ അജയന്‍
പ്രോത്സാഹന സമ്മാനവും നേടി.



വൈകീട്ട് സാംസ്ക്കാരിക സമ്മേളനം ഹസ്ന ഹരീദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസ്സി കോണ്‍സുലര്‍ ശ്രീ ചന്ഥ്‌ മുഖ്യാതി യായിരുന്നു രാഹുല്‍ മേനോന്‍, സായ്‌ ശരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സജേഷ് വിജയന്‍ അധ്യഷനായിരുന്നു , ഗൌതം ഗഫൂര്‍ സ്വാഗതവും, ജിനി ഗോപി നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ ഇടം കുട്ടികളുടെ നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.


2010, ഡിസംബർ 8, ബുധനാഴ്‌ച

മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര


മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര ഇടം മസ്കറ്റിന്റെ സംഗീത സന്ധ്യ
മസ്കറ്റ് ഡിസംബര്‍ 10 ന്‌ ഡാര്‍സെയ്റ്റ് അല്‍ അഹ്‌ലി ക്ലബ്ബില്‍ വെച്ച് മസ്കറ്റിലെ സംഗീത പ്രേമികള്‍ക്കായ് സംഗീത സദ്യ ഒരുക്കുന്നു. സാധാരണ ഗാനമേളകളില്‍ നിന്ന് വ്യത്യസ്തമായ് അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തിലൂടെയുള്ള ഒരു ഹ്രസ്വയാത്ര എന്ന രീതിയിലാണ്‌ പരിപാടി രൂപകല്‌പന ചെയ്തിരിക്കുന്നത്. ബാലന്‍ എന്ന ആദ്യത്തെ സംസാരിക്കുന്ന സിനിമയില്‍ തുടങ്ങി , പിന്നീട് പത്ത് വര്‍ഷം തികഞ്ഞ് പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തില്‍ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സംഭവിക്കുന്നതും പിഭാസ്കരനും രാഘവന്‍ മാസ്റ്ററും മലയാളിക്ക് സമ്മാനിച്ച നീല‍ക്കുയില്‍ എന്ന മ്യൂസിക്കല്‍ ഹിറ്റ്, വയലാര്‍ പി ഭാസ്കരന്‍ ഒ.എന്‍ . വി തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ കവികള്‍ ദേവരാജന്‍, ബാബുരാജ് ദക്ഷിണാമൂര്‍ത്തി എം. കെ അര്‍ജ്ജുനന്‍ തുടങ്ങി എം. ജയചന്ദ്രന്‍ വരെ എത്തി നില്‍ക്കുന്ന സംഗീത സം‌വിധായകരുടെ നിര. ഗാന ഗന്ധര്‍‌വ്വനായ യേശുദാസ് മുതല്‍ ജയചന്ദ്രന്‍ , ജാനകി ,പി സുശീല, കെ. എസ് ചിത്ര, സുജാത തുടങ്ങി നിരവധി ഗായിക ഗായകന്മാരെ നമുക്കു സമ്മാനിച്ചതും മലയാള സിനിമാ സംഗീത ശാഖയാണ്‌. ആധുനിക് സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടി മസ്കറ്റിലെ പ്രതിഭ തെളിയിച്ച ഗായികാ ഗായകന്മാരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ ഷോയുടെ പ്രധാന പ്രത്യേകത മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ , പാട്ടുകള്‍, എഴുത്തുകാര്‍, സംഗീത സം‌വിധായകര്‍ പാട്ടുകാര്‍ തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയ ദൃശ്യവും ശബ്ദാവിഷ്കാരവും ഉള്‍ക്കൊള്ളുന്ന മള്‍ട്ടിമീഡിയ സം‌വിധാനമാണ്‌. പരിപാടിയിലേക്ക് എല്ലാ സംഗീതപ്രേമികളെയും ഇടം മസ്കറ്റ് സ്വാഗതം ചെയ്യുന്നു.

2010, നവംബർ 28, ഞായറാഴ്‌ച

ഇടം - ശിശുദിനാഘോഷം ഡിസംബര്‍ 3ന്


അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച്
ഇടം മസ്കറ്റ് മറ്റൊരു സുപ്രധാന പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളാല്‍ മുഖ്യധാരക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തവരും എന്നാല്‍ മറ്റു പല തലങ്ങളിലും വിവിധ കഴിവികളുള്ളവരും അത് പുറത്ത് കൊണ്ടു വരാന്‍ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിപുലമായ
ശിശുദിന ആഘോഷമാണ്‌ വരുന്ന ഡിസംബര്‍ 3 ന്‌ ഇടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിശു ദിന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ മാസ്റ്റര്‍ സായി ശരണ്‍ ആയിരുന്നു. ഈ പ്രാവശ്യവും ഈവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിപാടി തന്നെയാണ്‌ ഇടം ഉദ്ദേശിക്കുന്നത്. ഇപ്രാവശ്യത്തെ പരിപാടി ഡാര്‍സയ്റ്റിലെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 AM ന്‌ ആരംഭിച്ച് 12 P.M വരെ നീണ്ടു നില്‍ക്കുന്ന പെയ്ന്റിംഗ് മത്സരമാണ്‌ ഇതില്‍ ആദ്യത്തേത്. വൈകിട്ട് 7 മണി മുതല്‍ 11 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ കലാ സാംസ്കാരിക പരിപാടികളാണ്‌ ഈ വിഭാഗത്തില്‍ രണ്ടാമത്തേത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായ് നടക്കുന്ന പെയ്ന്റിംഗ് മത്സരത്തില്‍ "ഒമാന്‍, നവോത്ഥാനത്തിന്റെ 40 വര്‍ഷങ്ങള്‍" എന്ന വിഷയത്തിലായിരിക്കും ജൂനിയര്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍. എന്നാല്‍ സബ് ജൂനിയര്‍ വിഭാഗത്തിന്‌ സ്വതന്ത്രമായി എന്തും ആവിഷ്കരിക്കാം. വൈകിട്ട് 7 ന്‌ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ പ്രധാന പ്രത്യേകളിലൊന്ന് ഈ പരിപാടിയുടെ സംഘാടനവും നിയന്ത്രണവും പൂ ര്‍ ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്‌ എന്നുള്ളതാണ്‌. സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ഹെഡ് ഗേള്‍ ഉദ്ഘാടന കര്‍മ്മം നിവ്വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കഔണ്‍സിലര്‍ ശ്രീ ചന്ദ് മുഖ്യാതിഥിയായിരിക്കും മസ്കറ്റിലെ വിവിധ സ്കൂളുകളിലുള്ള ഹെഡ് ബോയി, ഹെഡ് ഗേള്‍ തുടങ്ങിയവരായിരിക്കും ആഘോഷ പരിപാടിയിലെ മറ്റ് അതിഥികള്‍. പെയ്ന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്‌. പെയ്ന്റിംഗ് മത്സരത്തിനുള്ള അപേക്ഷാ ഫോമുകള്‍ റൂവിയിലെ ഹാര്‍മണി മൂസിക് സെന്ററില്‍ സ്വീകരിക്കുന്നതാണെന്നും ഡിസംബര്‍ രണ്ടാം തിയ്യതിയാണ്‌ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. മൂന്നാം തിയ്യതി കാലത്ത് 9 മുതല്‍ 10 വരെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ബ്ന്ധപ്പെടെണ്ട നമ്പര്‍ 99382142

2010, നവംബർ 10, ബുധനാഴ്‌ച

അറബ്-മലയാളം സാംസ്‌കാരികവിനിമയം നിലച്ചമട്ടില്‍: വി.എ. കബീര്‍



ഗള്‍ഫില്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും അറബികള്‍ക്കും മലയാളിക്കുമിടയില്‍ സാംസ്‌കാരിക വിനിമയം എന്നത് ഗൗരവമായി നടക്കുന്നില്ലെന്ന് എഴുത്തുകാരനും വിവര്‍ത്തകനും 'മാധ്യമം' മുന്‍ പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീര്‍ അഭിപ്രായപ്പെട്ടു. ഇടം മസ്‌കത്ത് മുന്‍കൈയെടുത്ത് പുറത്തിറക്കിയ 'സമകാലിക ഒമാനി കവിതകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനായി മസ്‌കത്തിലെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ വിരഹവും വേദനകളുമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു എന്നല്ലാതെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും പാരമ്പര്യവും അറബ്‌സമൂഹത്തെ പരിചയപ്പെടുത്താനോ അറബ് സംസ്‌കാരത്തെയും ജീവിതത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനോ ശ്രമം നടക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമകാലിക ഒമാനി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും, ഇന്തോ-ഒമാന്‍ ഫോക്‌ലോര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ഇടം പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. 'സമകാലിക ഒമാനി കവിതകളു'ടെ വിവര്‍ത്തനം നിര്‍വഹിച്ചത് വി.എ. കബീറാണ്. റിയാലിന്റെ തിളക്കത്തിനപ്പുറത്തേക്ക് ഒമാന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കോ, മറ്റ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സാഹിത്യത്തിലേക്കോ നമ്മുടെ ശ്രദ്ധ കടന്നുചെല്ലുന്നില്ല. സാംസ്‌കാരികവളര്‍ച്ചയുടെ മേഖലയില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പങ്കുവഹുക്കാനുണ്ട്. യൂറോപ്പിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഒരുകാലത്ത് സ്‌പെയിനില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരുന്ന അറബിഗ്രന്ഥങ്ങള്‍ ഏറെ സ്വാധീനം ചെയ്തിരുന്നു. അവിസെന്നയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടാക്കിയ മാറ്റം ഉദാഹരണമാണ്.മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും രചനകള്‍ തര്‍ജിമ ചെയ്യപെടുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മതപരമായ വിഷയങ്ങളില്‍ ഒതുങ്ങുന്നു. 'മുഖദ്ദിമ'പോലെ അപൂര്‍വമായ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമകാലീന കഥകളും കവിതകളും ചിന്തകളും പരസ്‌പരം പങ്കുവെക്കപ്പെടുന്നില്ല. പലപ്പോഴും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെടുമ്പോള്‍ മാത്രമാണ് അവ അറബിയിയിലോ മലയാളത്തിലോ വെളിച്ചം കാണുന്നത്. മലയാളകവിതയെ പരിചയപ്പെടുത്താന്‍ യു.എ.ഇയിലെ ശിഹാബ് ഗാനത്തെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നുണ്ട്. അപ്പോഴും ഇംഗ്ലീഷില്‍ നിന്നാണ് അദ്ദേഹവും വിവര്‍ത്തനം നടത്തുന്നത്. തനി അറബിയില്‍ നിന്ന് മലയാളത്തിലേക്കും തനിമയുള്ള മലയാളത്തില്‍ നിന്ന് തിരിച്ചും വിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നില്ല.അറബിഭാഷ പഠിച്ചവരും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവരും ഈരംഗത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് മുഖ്യകാരണം. നേരത്തേ മുഹ്‌യുദ്ദീന്‍ ആലുവായ് തകഴിയുടെ 'ചെമ്മീന്‍' അറബ് ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. എം.ടി, ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ രചനകള്‍ പരിചയപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും ചെറിയ ശ്രമം നടത്തി. പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' അറബിയില്‍ മൊഴിമാറ്റം നടന്നിട്ടുണ്ട്. 'സമകാലിക ഒമാനി കവിതകളി'ല്‍ ആധുനിക, ഉത്തരാധുനിക രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നിന്ന് മാത്രമല്ല, അറബ് ലോകത്തെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള മൊഴിമാറ്റങ്ങള്‍ മലയാളത്തിലേക്ക് വരേണ്ടതുണ്ട്. അറബിയില്‍ ആധുനികകവിതക്ക് തുടക്കമിട്ട ഇറാഖ്, ഈജിപ്ത്, ലെബനാന്‍ മഗ്‌രിബ് രാജ്യങ്ങളെന്ന് വിളിക്കപെടുന്ന മെറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ രചനകളും മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യുന്ന മെറോക്കോയിലെ ഫാത്തിമ മര്‍നീസിയുടെ 'ഡ്രീംസ് ഓഫ് ട്രെസ്‌പാസ് ഗേള്‍സ്' എന്ന കൃതിയും യമനീസ് നോവലും മലയാളത്തിലേക്ക് താന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വി.എ. കബീര്‍ പറഞ്ഞു.
കടപ്പാട് 'ഗള്‍ഫ് മാധ്യമം’

സമകാലിക ഒമാനീ കവിതയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു


ഇടം മസ്കറ്റിന്റെ ശ്രമത്തിൽ ഒരുങ്ങിയ സമകാലീന ഒമാനീ കവിതകളുടെ മലയാള പരിഭാഷ പുറത്തിറങ്ങി. മസ്ക്കറ്റ് റൂവി ഹോട്ടലിൽ നടന്ന ചട്ങ്ങിൽ വച്ചായിരുന്നു പ്രകാശന കർമ്മം നടന്നത്. ഒമാനീ സാഹിത്യലോകത്തെ വിഷിഷ്ട വ്യക്തിത്വങ്ങളായ സാഹിർ അൽ ഗാഫ്രി, ഡോ: ഹിലാൽ അൽ ഹജിരി, നാസർ അൽ അലാവി, ഹസൻ അൽ മത്ത്രൂഷി എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചട്ങ്ങിൽ നിരൂപകനും സാ‍മൂഹ്യ രാഷ്ട്രീയ നിരിക്ഷകനുമായ പ്രൊ.ഫ ബി. രാജീവൻ, യുവ കവി പി. എൻ. ഗോപീകൃഷ്ണൻ, എഴുത്തുകാനും പുസ്തകത്തിന്റെ വിവർത്തകനുമായ വി.എ. കബീർ തുടങ്ങിയവർ പങ്കെടുത്തു. കവിയും എഴുത്തുകാരനുമായ സാഹിർ അൽ ഗാ‍ഫ്രി പുസ്തകത്തിന്റെ കോപ്പി കവി പി. എൻ ഗോപീ കൃഷ്ണന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വർഷങ്ങളായി ഇട കലർന്നു ജീവിക്കുന്ന രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഒരു സംഭാഷണത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പുസ്തകം കൊണ്ട് ഇടം ഉദ്ദേശിക്ക്ന്നത് എന്ന് ആമുഖ പ്രഭാഷണത്തിൽ ഇടം വ്യക്തമാക്കി.

ഇടത്തിന്റെ ഈ ഒരു സംരംഭത്തെ മുക്തകണ്ഡം പ്രകീർത്തിച്ചു കൊണ്ട് പിന്നീട് സംസാരിച്ച കവി സാഹിർ അൽ ഗാഫ്രിയും , ഡോ: ഹിലാൽ ഹജ്‌രിയും ഇനിയും രണ്ട് ഭാഷകളിലുള്ള കൃതികൾ പരസ്പരം പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ട് രണ്ട് പ്രബല സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഈ ഒരു സാംസ്കാരിക സംഭാഷണം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ശ്രമം തുടരരേണ്ടതുണ്ട് എന്നു പറഞ്ഞു. പിന്നീട് കവി. പി.എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. സാഹിർ അൽ ഗാഫ്രിയും ഹസൻ അൽ മത്ത്‌റൂഷിയും അവരുടെ കവിതകൾ അവതരപ്പിച്ചു. പുസ്തകത്തെക്കുറിച്ചും അറബ് സാ‍ഹിത്യ കൃതികളുടെ വായനാനുഭവത്തെക്കുറിച്ചും വിവർത്തകൻ വി.എ കബീർ അറബിയിലവതരിപ്പിച്ച പ്രബന്ധം അറബ് എഴുത്തുകാർക്ക് പുതിയ ഒരനുഭവമാ‍യി.


പിന്നീട് നടന്ന ശ്രീനരായണ സ്മരണ പ്രഭാഷണം നവ വരേണ്യ മേധാവിത്വവും കീഴാള ന്യൂനപക്ഷ ചെറുത്തു നില്പും എന്ന വിഷയത്തിൽ പ്രൊ.ഫ. ബി. രാജീവൻ നിർവ്വഹിച്ചു. ഗ്ലോബലൈസേഷൻ കാലഘട്ടത്തിൽ ശക്തി പ്രാപിക്കുന്ന പുതിയ വരേണ്യ ചൂഷക വർഗ്ഗത്തിന്റെ രൂപവും ഘടനയും കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിഭിന്നമാണന്നും അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ചരിത്രത്തെ നാം സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു എന്നും പറഞ്ഞു. പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിനും സെക്യുലറിസത്തിനും നവ വരേണ്യ വർഗ്ഗം നടപ്പാക്കുന്ന

അടിച്ചമർത്തലുകളെയും അത് സൃഷ്ടിക്കുന്ന ഉച്ച നീചത്വങ്ങളെയും പരിഹരിക്കാൻ കഴിയില്ല കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ നടന്ന പ്രതിരോധ സമരങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ അറിയാം അവയെല്ലാം ഉത്പാദിപ്പിക്കപ്പെട്ടത് മനുഷ്യന്റെ ഉള്ളിൽ സ്വച്ചന്ദമായ് വളർന്നു വരുന്ന ഒരു പ്രധിരോധ പ്രക്രിയയാണ്. അവന്റെ ജൈവപരവും സാമൂഹ്യപരവുമായ നിലനിൽ‌പ്പിനെ പാടെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ ഇതിന് സാമൂഹ്യ രൂപം കൈവരുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു സ്വഭാവം നിവർത്തന പ്രക്ഷോഭമായാലും, മലബാർ കലാ‍പമായാലും കേരളത്തിലെ മറ്റ് കർഷക സമരമാ‍യാലും നമുക്ക് കാണാ‍ൻ സാധിക്കും. ആപത് ഘട്ടത്തിൽ ഉണരുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്ന ഓരൊ മനുഷ്യന്റെ ഉള്ളിലുമുള്ള ഈ ഒരധികാര അധികാരബോധമാണ് പുതിയ കിഴാള ചെറുത്തു നില്പിന്റെ ചാലക ശ്ക്തിയായ് നാ മൻസ്സിലാക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.


2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച കവി എ. അയ്യപ്പന്റെ അപ്രതീക്ഷിത നിര്യാണത്തിൽ ഇടം മസ്കറ്റ് അനുശോചിച്ചു. ആധുനികതക്ക് ശേഷം മലയാ‍ള കവിതയിൽ നൂതനമായ ഒരു കാവ്യ പാരമ്പര്യത്തിനു തുടക്കം കുറിച്ച കവിയായിരുന്നു അയ്യപ്പൻ. അഗ്നിയുടെ വകഭേദങ്ങളായ് സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറഞ്ഞു കത്തുന്ന ഒരു ലോകത്തു നിന്നാണ് മൌനം ചീഞ്ഞു നാറുന്ന ശവവും വാക്ക് നഗ്നനായ് എരിയുന്ന നരനുമാണെന്ന തിരിച്ചറിവ് അയ്യപ്പൻ പകർന്നു നൽകിയത്. എവിടെയും തീയാണ്. ആജ്ഞയും സാന്ത്വനവും പകർന്ന ഗ്രന്ഥപ്പുരക്കു തീപിടിക്കുന്നു. പുകയും തീയും പുസ്തകങ്ങളും പൊള്ളുന്ന മനുഷ്യനും എന്ന് പാ‍ർശ്വവത്കരിക്കപ്പെട്ടവന്റെ ആധുനിക ജീവിതം നിർവചിച്ച കവി, നോവുകളല്ലാം പൂവുകളാണ് എന്ന് അവരെ സന്ത്വനിപ്പിച്ചു. ഈ അർത്ഥത്തിൽ മലയാള കവിതക്ക് കാലം ആവശ്യപ്പെടുന്ന ദിശാ ബോധം പകർന്നു നൽകി തെരുവിന്റെ പ്രധിനിധിയായ് ജീവിച്ച പ്രിയ കവിയ്ക്ക് തെരുവ് തന്നെ മരണ ശയ്യയൊരുക്കുമ്പൊൾ കാവ്യലോകത്തിന് നഷ്ടമാകുന്നത് അഗ്നി രക്ഷോപായവും സൌന്ദര്യവുമാണന്നും രക്തം സത്യവും നോവുമാണന്നും അനാഥത്വം പുതിയ പന്തങ്ങൾ കൊളുത്തേണ്ട ഇരുളുമാണന്നും നമ്മെ ഇടക്കിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു വലിയ മനുഷ്യനെ തന്നെയാണന്ന് ഇടം അനുശോചനക്കുറിപ്പിൽ വ്യക്തമാ‍ക്കി.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഗാന്ധി സ്മരണയില്‍ ‘’ഇടം’‘ രക്തദാനം

ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണകാലം മുതല്‍ക്ക് തന്നെ അതിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായി സഹജീവി സ്നേഹം ആണെന്നത് പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമികയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും മറ്റ് മനുഷ്യരോടും ഇവിടത്തെ ആവാസ വ്യവസ്ഥയോടുംതന്നെ എല്ലാവര്‍ക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നും അതിന വേണ്ടിയുള്ള പ്രവൃത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കൊച്ച് കൊച്ച് ഇടങ്ങള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും ഇടം മസ്ക്കറ്റ് അതിന്റെ രൂപീകരണ യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ട് ഇടം അതിന്റെ വേദികളില്‍ ജീവകാരുണ്യം എന്ന വാക്ക് ഉപയോഗിക്കപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം,
കാരുണ്യം എന്നത് ദാനമാണെന്നും മറിച്ച് ഇടം നടത്തേണ്ടത്, ജനങ്ങളില്‍ ചില ഇടപെടലുകളാണെന്ന തിരിച്ചറിവുമാണ്.



ഇത്തരം ഇടപെടലിന്റെ ആവശ്യകത തിരിച്ചറിഞു കൊണ്ടാണ് ഇടം അതിന്റെ രണ്ടാവര്‍ഷത്തിലും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ നൂറ്റി നാല്‍പ്പത്തിയൊന്നാം ജന്മ വാര്‍ഷികം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ബ്രഹത്തായ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു കൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒക്ടോബര്‍ രണ്ടാംതിയ്യതിക്ക് പകരം എട്ടാം തിയ്യതി റൂവി അല്‍ മാസ ഹാളില്‍ വെച്ചായിരുന്നു നടത്തപ്പെട്ടത്.

അഹിംസയെന്ന നൂതന സമരായുധം ലോകത്തിന് സമ്മാനിച്ച ഗാന്ധിജിയെ സ്മരിക്കുവാന്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും സാര്‍ത്ഥകമായപ്രവൃത്തി മറ്റൂള്ളവര്‍ക്കായി സ്വന്തം ജീവരക്തത്തിലൊരു പങ്ക് ദാനം ചെയ്യുക തന്നെയാണെന്ന് ഇടം വിശ്വസിക്കുന്നു. ജീവിതത്തിലുട നീളംമറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന ഒരു മനുഷ്യന്റെ സ്മരണക്ക് മുന്നില്‍ ഇത്തരം ഒരു പ്രവൃത്തനത്തേക്കാള്‍ ഉചിതമായി മറ്റെത്ത് ചെയ്യാനാവും

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായ ക്യാമ്പില്‍ ഇത്തവണ 100ല്‍പ്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 88ഓളം യൂണിറ്റ് രക്തം നല്‍കാനും സാധിച്ചു. ചടങ്ങിനോടനുബന്തിച്ച് ബദര്‍ അല്‍ സാമ ഹോസ്പിറ്റലിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ബഷീര്‍ ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍,കൊളസ്ട്രോള്‍ എന്നീ രോഗാങ്ങളെപ്പറ്റിയും, ഹൃദയ സംബദ്ധിയായ അസുഖങ്ങളെപറ്റിയും പ്രഭാഷണം നടത്തുകയുണ്ടായി.

ഇടം മസ്ക്കറ്റ് അതിന്റെ ആവിര്‍ഭാവം തൊട്ട് നാളിതുവരെ രണ്ട് വര്‍ക്ഷക്കാലവും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലഷ്യ ബോധവുംസാമൂഹിക പ്രതിബദ്ധതയും ചാലക ശക്തികളാക്കിക്കൊണ്ട് വരും കാലങ്ങളിലും ഇത്തരം ധന്യാത്മകമായ ചെറിയ ചെറിയ ഇടപെടലുകള്‍തുടരാ‍നാവും എന്നു തന്നെയാണ് ഇടം പ്രവൃത്തകരുടെ വിശ്വാസം.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

“ഇടം” ഈദ്-ഓണാഘോഷം


ഓണം കേരളീയരുടെ ഗൃഹാതുരത്വത്തില്‍ നിറയാന്‍ തുടങ്ങിയതിന്റെ ചരിത്രം കേരളത്തില്‍ ജീവിക്കുന്ന മനുഷ്യനോളം പഴക്കമുണ്ട്. അത് എന്നും കൂട്ടായ്മയുടേയും, സന്തോഷത്തിന്റേയും, ഉണര്‍വിന്റേയും വിളയെടുപ്പ് ദിനങ്ങളാണ്. എന്നാല്‍ ഈയൊരന്തരീഷത്തില്‍ നിന്ന് തീര്‍ത്തും വേര്‍പ്പെട്ട് ജീവിക്കുന്ന പ്രവാസിയുടെ ഓണം ഓര്‍മ്മകളുടെ തിരതള്ളലായി അവസാനിക്കുകയാണ് പലപ്പോഴും പതിവ്.

പ്രവാസി അവന്റെ ഓണം അവന്റെ ഓര്‍മ്മകളില്‍ നിന്നും മറ്റൊരിടത്തേക്ക് പരിമിതികളില്‍ നിന്നുകൊണ്ട് പറിച്ച് നടുകയാണ്. ഇടം മസ്ക്കറ്റ് സംഘടിപ്പിച്ച് ഓണാഘോഷം എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയാണ് ജീവിച്ചിരുന്നതെന്നും അങ്ങിനെയൊരു കാലം ഉണ്ടായിരുന്നുവെന്നും അതിന്റെ അതിപനായ മാവേലിയുടെ ഓര്‍മ്മ പുതുക്കലും ഇനിയും വരുമെന്ന പ്രതീക്ഷയുടേതുമായി.

പുരോഗമന മനസ്സുകള്‍ക്ക് ഒരു സാംസ്ക്കാരിക ഇടം എന്നരീതിയില്‍ മസ്ക്കറ്റിലെ പുരോഗമന കലാസാസ്ക്കാരിക രംഗത്തുള്ളവര്‍ ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സംഘടന അതിന്റെ രണ്ടാമത്തെ ഓണാഘോഷം അംഗങ്ങളും അഭ്യുതയകാംഷികളും ചേര്‍ന്ന് അവിസ്മരണീയ അനുഭവമാക്കി മാറ്റിതിര്‍ക്കുകയായിരുന്നു. ഓണം ഈദ് ആഘോഷങ്ങള്‍ സംഘടനയിലെ അംഗങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തൊരുമിക്കലായി.


മസ്ക്കറ്റിലെ പ്രശസ്തമായ ഹോട്ടല്‍ അനന്തപുരിയില്‍ നടന്ന ആഘോഷങ്ങള്‍ അംഗങ്ങള്‍ക്ക് പുതിയ ഒരു അനുഭവമായി. ചടങ്ങില്‍ ഇന്ത്യന്‍ എമ്പസ്സിയുടെ നേതൃത്വത്തില്‍ നടന്ന ബൃഹത്തായ ഔട്ട്പാസ്സ് പ്രവൃത്തനത്തില്‍ പങ്കെടുത്ത് സന്നദ്ധ പ്രവൃത്തനത്തിന് തെയ്യാറായ അംഗങ്ങള്‍ക്ക് എമ്പസ്സി നല്‍കിയ സര്‍ട്ടിഫിക്കറ്റ് നൂര്‍ജഹാന്‍ ടീച്ചര്‍ വിതരണം ചെയ്തു. ഈ പ്രവൃത്തനത്തില്‍ ഇടത്തിലെ കുട്ടികളും, വീട്ടമ്മമാരും പങ്കെടുത്തിരുന്നു. ഔട്ട്പാസ്സ് രംഗത്ത് ഇടത്തിന്റെ പ്രവൃത്തനം മികച്ചതായിരുന്നെന്ന് എമ്പസ്സി അഡ്വക്കേറ്റ്മാരായ പ്രസാദ്, ദീപ എന്നിവര്‍ ചടങ്ങില്‍ പറയുകയുണ്ടായി.

അഡ്വക്കേറ്റ് പ്രസാദ് ഇങ്ങിനെ പറയുകയുണ്ടായി കുറഞ്ഞ നാളുകള്‍ കൊണ്ട് ഇടം, ഒരു അത്ഭുതം കാണിച്ചെന്ന് ഇന്ത്യയില്‍ ഒരു കോടതി വിധിയുടെ അവസരത്തില്‍ തെരുവില്‍ നിറയെ പോലീസിനേയും, പട്ടാളത്തിനേയും നിറക്കുമ്പോള്‍ ഇവിടെ ഇടം ജാതി മത ഭേതമന്യേ പാട്ടും നൃത്തവുമായി ഒത്തുകൂടുമ്പോള്‍, ഇന്ത്യയിലും ഇത്തേരം കൊച്ച് “ഇട”ങ്ങള്‍ ഉണ്ടാവേണ്ട സാധ്യത വര്‍ത്തമാന കാലത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന വിഭവ സമര്‍ദമാ‍യ സദ്ദ്യയില്‍ പങ്കെടുത്തുകൊണ്ട് അംഗങ്ങള്‍ പാട്ടും, ആട്ടവുമായ് ഒണാഘാഷം വര്‍ണാഭമാക്കി.


2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

റീനക്ക് വീട് - ഗൾഫ് മാധ്യമം - September 19th

സാന്ത്വനസ്പർശവുമായി ഇടം അംഗങ്ങൾസഹായിച്ച
റീനക്ക് വീട് എന്ന സ്വപ്നം യാഥാർത്യമായി