പ്രമുഖ കഥാകൃത്തും ദളിത് ചിന്തകനുമായ പ്രൊ. ഫ: സി. അയ്യപ്പന്റെ നിര്യാണത്തില്‍ ഇടം മസ്കറ്റ് അനുശോചിച്ചു. ദളിത് സാഹിത്യത്തിനും ദളിതെഴുത്തിനും പുതിയ ഭാഷ്യവും ദിശാബോധവും നല്‌കുന്നതില്‍ ചരിത്രപരമഅയ പങ്കു വഹിച്ച അയ്യപ്പന്റെ കൃതികള്‍ എന്നും കൃത്യമായ ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. ദലിത് അനുഭവ പ്രപഞ്ചത്തെ മുഖ്യധാരയിലേക്കു എത്തിക്കുക വഴി പാര്‍ശ്വവല്‌കരിക്കപ്പട്ട വലിയ ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നു. നീണ്ട തന്റെ സാഹിത്യ ജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് സി. അയ്യപ്പന്‍ വിട വാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന് നഷ്ടമാവുന്നത് പകരം വെക്കാനില്ലാത്ത അപൂര്വ്വ പ്രതിഭയെയാണന്നും ഇടം മസ്ക്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ