പ്രമുഖ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ മസ്കറ്റിലെ സാസ്കാരിക ഇടം കൂട്ടായ്മ അനുശോചിച്ചു. മലയാള സിനിമാ സംഗീതത്തില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാന്‍ ജോണ്‍സണ്‍ എന്ന സംഗീത പ്രതിഭക്ക് കഴിഞ്ഞു. സിനിമാ സംഗീതത്തില്‍ പശ്ചാത്തല സംഗീതത്തെ രചനയുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ച ജോണ്‍സണ്‍ പത്മരാജന്‍ ഭരതന്‍ തുടങ്ങിയ യശശ്ശരീരയായ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് സംഗീതത്തിന്റെ അപൂര്വ്വ പ്രപഞ്ചം സമ്മാനിക്കുന്നതിലൂടെ അവരുടെ കലാസൃഷ്ടിയുടെ ആസ്വാദനത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ ജോണ്‍സണ് കഴിഞ്ഞു. ജോണ്‍സണ്‍ വിട വാങ്ങുമ്പോള്‍ മലയാള സിനിമാ സംഗീതത്തിന് നഷ്ടപ്പെടുന്നത് മലയാളി നെഞ്ചിലേറ്റുന്ന ഒട്ടനവധി ഹൃദയ സ്പര്‍ശ്ശിയായ ഈണങ്ങളുടെ തുടര്‍ച്ചയാണ് എന്നും ഇടം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ