ഇടം മസ്കറ്റ് ശ്രീനാരായണ സ്മരണയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറും ഗുരു സ്മരണ പ്രഭാഷണവും ശ്രദ്ധേയമായി. "നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ ശക്തിയും ദൗർബല്യവും" എന്ന വിഷയത്തിൽ അവതരിപ്പിക്കട്ട സെമിനാർ ആഗോളാടിസ്ഥാനത്തിൽ പുതുതായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രശ്നങ്ങളും വിശദവിധേയമാക്കുന്ന ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തി.
മോഡറേറ്റർ ഹമീദ് ചേന്നമംഗലൂർ പുതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിനിധാനം ചെയ്യുന്ന ദളിത്, സ്ത്രീ, പരിസ്ഥിതി മേഖലകളിൽ പുതിയ കാലഘട്ടത്തിൽ ഉയർന്നു വന്നൂകൊണ്ടിരിക്കുന്ന ഗൗരവമായ പ്രശ്നങ്ങളിൽ ഈ സെമിനാറിലെ തുടർന്നു വരാൻ പോകുന്ന പ്രബന്ധങ്ങളും ചർച്ചയും ഏത് രീതിയിൽ പുരോഗമിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചു.തുടർന്ന് അവതരിപ്പിക്കപ്പട്ട ടി.എൻ. ജോയിയുടെ പ്രബന്ധത്തിൽ പുതു സാമൂഹിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ട സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചും അത് ചെന്ന് വഴുതി വീഴാൻ സാധ്യതയുള്ള വലതുപക്ഷ അനുകൂല രാഷ്ട്രീയ ഭൂമികയെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് തന്നു.
സ്ത്രീ വിമോചന നവ സാമൂഹിക പ്രസ്ഥാനങ്ങളെ അധികരിച്ച് തുടർന്നു സംസാരിച്ച ഡോ ദേവിക ആധുനിക ലോകക്രമത്തിൽ രൂപം കൊണ്ട രാഷ്ട്രീയ സാമൂഹിക പരിസരങ്ങളിൽ ഇതുവരെയുള്ള സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രഥമ പരിഗണന നൽകിയ ഭരണകൂടം എന്ന സ്ഥാപനവുമായുള്ള പ്രതിരോധ പ്രവർത്തനത്തേക്കാൾ നവ സമൂഹിക പ്രസ്ഥാനങ്ങളുടെ പരിഗണന അധികാര ബന്ധിതമായ വിപണി, കുടുംബം, ജോലിയിടങ്ങൾ തുടങ്ങിയവയുടെ ജനാധിപത്യവൽക്കരണത്തിലാണന്നു ചൂണ്ടിക്കാണിച്ചു.
തുടർന്നു ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ദിലീപ് രാജ്, നവോത്ഥാന ചരിത്രം മുതൽ ഇടതു രാഷ്ട്രീയം കൈവരിച്ച ജനകീയ മുന്നേറ്റങ്ങളിലൊന്നും കേരളത്തിലെ ആദിവാസി ദളിത് സമൂഹം അവഗണിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തുകയും. അതുകൊണ്ട് തന്നയാണ് സി.കെ ജാനുവിന്റെ ആദിവാസി സമരം ഉൾപ്പടെ ളാഹ ഗോപാലന്റെ ചെങ്ങറ സമരം വരെ എത്തി നിൽക്കുന്ന കേരള ദളിത് രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടാൻ നിർബന്ധിക്കപ്പട്ട സാമൂഹിക രാഷ്ട്രീയ പരിസരം രൂപപ്പെട്ടത് എന്ന് ഓർമ്മപ്പെടുത്തി.
തുടർന്നു പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ച ഡോ: കാദർ ആഗോള താപനമടക്കമുള്ള പ്രശ്നങ്ങൾ ആഗോള മനുഷ്യസമൂഹത്തിന്റെ മൊത്തം പ്രശ്നമാണന്നിരിക്കെ ഈ പ്രശ്നങ്ങളെ സൂഷ്മാഖ്യാനങ്ങളിൽ മാത്രം ഊന്നി എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന സ്ന്ദേഹം പങ്കുവെച്ചു.
തുടർന്നു ചർച്ചകളെ സമാഹരിച്ച് സംസാരിച്ച മോഡറേറ്റർ ഹമീദ് ചേന്നമങ്ങലൂർ എല്ലാ സൂക്ഷ്മാഖ്യാനങ്ങൾക്കും ഒരു ബൃഹതാഖ്യാനത്തിന്റെ രാഷ്ട്രീയ ദാർശ്ശനിക ബോധത്തിന്റെ ഉള്ളിൽ നിന്നു മാത്രമെ പ്രവർത്തനം സാധ്യമാവൂ എന്നും. മുതലാളിത്തത്തെ കറുത്ത മുതലാളിത്തം കൊണ്ടും വർണ്ണ വെറിയെ കറുത്ത വർണ്ണ വെറികൊണ്ടും നേരിടാനാവില്ല എന്നും അമേരിക്കയിലെ ബ്ലാക്ക് മുവ്മന്റിന്റെ തിരിച്ചറിവിനെ മുൻ നിർത്തി ഉപസംഹരിച്ചു.
രാഷ്ട്രീയ സാമൂഹ്യ മണ്ടഡലങ്ങളെ ബാധിക്കുന്ന ഗൌരവതരമായ അനേകം പ്രശ്നങ്ങള്‍
ചര്‍ച്ച ചെയ്യപ്പെട്ട സെമിനാര്‍ ശ്രോതാക്കളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.
പല നിഗമനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഒമാനിലെ പ്രവാസി സമൂഹത്തിന് തീര്‍ത്തും
വ്യത്യസ്തമായ ഒരനുഭവമായിരുന്നു ദിവസം മുഴുവന്‍ നീണ്ടുനിന്ന സെമിനാറും, ചര്‍ച്ചകളും.
ചര്‍ച്ച ചെയ്യപ്പെട്ട സെമിനാര്‍ ശ്രോതാക്കളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.
പല നിഗമനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ഒമാനിലെ പ്രവാസി സമൂഹത്തിന് തീര്‍ത്തും
വ്യത്യസ്തമായ ഒരനുഭവമായിരുന്നു ദിവസം മുഴുവന്‍ നീണ്ടുനിന്ന സെമിനാറും, ചര്‍ച്ചകളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ