2009, ഡിസംബർ 22, ചൊവ്വാഴ്ച

INTERNATIONAL CHILDRENS DAY CELEBRATIONS

ഇടം മസ്കറ്റ് വളരെ വിശാലമായ അര്‍ത്ഥത്തില്‍ കുട്ടികളുടെ കലാസാസ്ക്കാരിക പ്രവൃത്തനത്തേയും കാണുന്നൂ എന്നതിന് തെളിവാണ് കുട്ടികളുടെ വിഭാഗമായ ഇടം ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച INTERNATIONAL CHILDRENS DAY CELEBRATIONS അതിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ദ പിടിച്ചുപറ്റി. കന്യാകുമാരി മുതല്‍ കാശ്മീര്‍വരെയുള്ള കുട്ടികള്‍ പങ്കെടുത്ത പരിപാടി കുട്ടികളുടെ ഉത്സവമായി മാറിയെന്നു തന്നെ പറയാം.


തികച്ചും കുട്ടികളാല്‍ നിയന്ത്രിക്കപ്പെട്ട പരിപാടി ഒപ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാ‍യ വൈശാഖി സുരേഷ് സ്വാഗതം പറഞ്ഞുകൊണ്ടാണ് തുടക്കം കുറിച്ചത്. അദ്ധ്യക്ഷ സ്ഥാനത്ത് ഇടം ചങ്ങാതിക്കൂട്ടം ലീഡര്‍ക്കൂടിയായ സജേഷ് വിജയനായിരുന്നു.

വളരെ ഉപരിപ്ലവങ്ങളായി സ്വന്തം സൌകര്യങ്ങളിലേക്കും, ചിന്തകളിലേക്കുമാണ് ഇന്നത്തെ കുട്ടികള്‍ പ്രത്യേകിച്ചുംഗള്‍ഫ് നാടുകളിലെ കുട്ടികള്‍ ചിന്തിക്കുന്നതെന്നും, എന്നാല്‍ ഇടം ചങ്ങാതിക്കൂട്ടത്തിലെ കുട്ടികള്‍ അത്തരത്തിലുള്ള ശീലങ്ങളില്‍ നിന്നും തീര്‍ത്തും തിരിഞ്ഞ് നടക്കേണ്ടതിന്റെ ആവശ്യകത അദ്ധ്യക്ഷ പ്രസംങ്ങത്തില്‍ സജേഷ് സൂചിപ്പിച്ചു.


വലിയ സൌകര്യങ്ങളോടെ ജീവിക്കുന്ന ഗള്‍ഫിലെ കുട്ടികള്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ട ചിലതുണ്ടെന്നും, നമ്മുടെ നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയും, സ്കൂളുകളില്‍ പോകാന്‍ പാടുപെടുന്നതുമായ അനേകായിരം കുട്ടികള്‍ ഉണ്ടെന്ന് അവര്‍ അറിയേണ്ടതുണ്ട്. ഉയര്‍ന്ന രീതിയിലുള്ള പടന സൌകര്യങ്ങള്‍ ലഭിക്കുന്ന ഗല്‍ഫിലെ കുട്ടികള്‍ മനസ്സിലാക്കേണ്ട മറ്റൊന്നാണ് നമ്മുടെ രാജ്യത്ത് നൂറില്‍ 70 സ്ക്കുളുകളും ഓല ഷെഡ്ഡിലാണ് ഇന്ന് നില്‍ക്കുന്നത്.

നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ ആവശ്യകതയാണ്. ഇടം ചങ്ങാതിക്കുട്ടം ഇത്തരത്തിലുള്ള പ്രവൃത്തനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ പ്രവൃത്തനങ്ങളായി മുന്നോട്ട് പോകേണ്ടതും, ഈ സന്ദര്‍ഭത്തില്‍ നമ്മുടെ കുട്ടികളെ ഓര്‍മ്മപ്പെടുത്തേണ്ടതാണെന്ന് സജേഷ് പറയുകയുണ്ടായി. ഇടം എന്ന സംഘടനയുടെ കാഴ്ചപ്പാടിനെ ആകെ പ്രതിഫലിക്കുന്നതായിരുന്നു വിജേഷ് വിജയന്റെ അദ്ദ്യക്ഷ പ്രസംഗം.

Childrend Day Celebrations ഉദ്ഘാടനം ചെയ്തത് For Special Education വിദ്ദ്യാര്‍ഥിയായ
സായി ശരണ്‍ ആയിരുന്നു. തന്നെപ്പോലെയുള്ള ഒരു കുട്ടിയെ ഉത്ഘാടനത്തിന് പരിഗണിച്ചതില്‍ തന്റെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്ക് ഇടം എന്ന സംഘടന നല്‍കിയ വലിയ അംഗീകാരമാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ സായി പറയുകയുണ്ടായി.നിറഞ്ഞ സദസ്സില്‍ അവതരിക്കപ്പെട്ട പരിപാടി ആസ്വദിക്കാനെത്തിയവര്‍ ആകട്ടെ കാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ എന്ന രീതിയില്‍ ഇന്ത്യയുടെ തന്നെ പരിശ്ചേതം ആയിരുന്നു. ഇത്തരത്തില്‍ വിത്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മ ഉയര്‍ത്തിക്കാട്ടിയ പരിപാടികള്‍ വിരളമായേ മസ്ക്കറ്റില്‍ സംഘടിപ്പിക്കാറുള്ളുയെന്ന് പലരും രേഖപ്പെടുത്തിയത് ശ്രദ്ദേയമായി.പരിപാടികള്‍ വിജയമാക്കിത്തീര്‍ത്ത മസ്ക്കറ്റിലെ മുഴുവന്‍ കുട്ടികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കുംചങ്ങാതിക്കുട്ടം അംഗമായ ഡയാന നന്ദി പ്രകാശിപ്പിച്ചു.

ഇടം മസ്ക്കറ്റിലെ കുട്ടികളോടൊപ്പം മസ്ക്കറ്റിലെ വിവിധ സ്കൂളിലേയും, കലാ ഇന്‍സ്റ്റിറ്റൂട്ടുകളിലെ കുട്ടികളും പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയ്യും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: