മലയാള നാടക, സിനിമാ രംഗത്ത് അഭിനയകലയിൽ പുതിയൊരു വ്യാകരണം കുറിച്ച മഹാ പ്രതിഭയായിരുന്നു മുരളി എന്ന അതുല്യ നടൻ. മലയാളി എന്നെന്നും ഓർമ്മിക്കുന്ന ഒട്ടേറെ കഥാ പാത്രങ്ങളെ വികാരങ്ങളുടെ പ്രകമ്പനം മുഴങ്ങുന്ന ശബ്ദവിന്യാസത്തിലൂടെയും അത് കൃത്യമായി പ്രതിഫലിക്കുന്ന ശരീര ഭാഷയിലൂടെയും അദ്ദേഹം അനശ്വരമാക്കി. കാവ്യ നിരൂപണം ഡോക്യുമെന്ററി നാടകം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സാംസ്കാരിക കേരളത്തിന് ഒരു തീരാനഷ്ടമാണ്. ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക് മുമ്പിൽ
ഇടത്തിന്റെ ബാഷ്പാഞ്ജലി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ