2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷം മാറ്റി വെച്ചു.

ഒമാനിൽ പകർച്ചപ്പനി വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അൽമാസ ഹാളിൽ നടക്കാനിരുന്ന 63മത്‌ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ മാറ്റി വെക്കാൻ ഇടം മസ്കറ്റ്‌ തീരുമാനിച്ചു. എച്ച്‌1 എൻ1 പനി മസ്കറ്റിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഇടത്തിന്റെ അടിയന്തിര നിർവ്വാഹക സമിതിയാണ്‌ ഈ തീരുമാനമെടുത്തത്‌. പകർച്ചപ്പനി പടരുന്നത്‌ തടയാൻ ഒമാൻ ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ച സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളെ പരിഗണിച്ചായിരുന്നു ഈ സുപ്രധാന തീരുമാനം. പൊതുജനങ്ങൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ പ്രധാനമായി ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ചിരുന്നത്‌, പൊതു ജന കൂട്ടായ്മയും ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള പൊതു പരിപാടികളുടെയും കർശ്ശനമായ നിയന്ത്രണങ്ങളുമായിരുന്നു.വിദ്യാർത്ഥികളും സർഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാലികമായി ഉപേക്ഷിക്കുവാനുള്ള ഇടം പ്രവർത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത്‌ ആരോഗ്യ വകുപ്പിന്റെ ഈ നിർദ്ദേശത്തെ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ്തന്നെയാണ്‌.

IDAM POSTPONES INDEPENDENCE DAY CELEBRATIONS

In the wake of the spreading of H1N1 flu, Idam has decided to postpone the
Indian Independence Day Celebrations, which was to be staged on Thursday,
August 13th at the Al-Maasa Hall. This decision was in response to the call by
Ministry of Health to avoid public gathering, which can owe to further
spreading of the disease.
Idam, a prominent face in the socio-cultural sphere of Muscat, was planning to
bring out an event with a special blend of arts to commemorate the 63rd
Independence Day of India. More than 60 participants were to perform at the
celebration supported by most modern digital technology.
“With more and more cases of H1N1 flu being reported, we have decided to
postpone our celebrations. We came to this decision to support the campaign
by the Health Ministry and as a precautionary measure,” said the organisers
.

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷങ്ങൾ


മസ്കറ്റിന്റെ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ഥിരം ആവിഷ്കാരങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒട്ടേറെ കലാസാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇടം എന്ന പേരിൽ ഒരു പൊതു വേദിയിലേക്ക്‌ രൂപാന്തരപ്പെടുന്നത്‌ 27 മാർച്ച്‌ 2009ൽ ഇ.എം.സ്സ്‌ - എ.കെ.ജി അനുസ്മരണത്തോടനുബന്ധിച്ചാണ്‌, പ്രമുഖ മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത "ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ" എന്ന സെമിനാറോടു കൂടിയാണ്‌. പിന്നീട്‌ മസ്കറ്റിലെ മലയാളികളുടെ കലാപരവും സാംസ്കാരികവുമായ സങ്കൽപങ്ങളേയും ഇഛാശക്തിയെയും നെഞ്ചിലേറ്റിക്കൊണ്ട്‌ വളരെ ചെറിയ കാലയളവിൽ തന്നെ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടത്തിയ പരിപാടികൾ ഒട്ടേറെയാണ്‌. ആദ്യകാല കമ്മുണിസ്റ്റ്‌ നേതാവും അതിലുപരി കേരളത്തിലെ പ്രഥമ വനിതാ എം .എൽ. എ യുമായ ശ്രീ റോസമ്മ പുന്നൂസ്‌ മുഖ്യാതിഥിയായി പങ്കെടുത്ത വിഷു ഈസ്റ്റർ ആഘോഷമാണ്‌ ഇതിനു തുടക്കമായത്‌. അവസാനമായി, ഗൾഫിലെ സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആധുനികതയുടെ സങ്കേതങ്ങളെയും പാരമ്പര്യജന്യ അറിവുകളെയും സമരസമായി സമന്വയിപ്പിച്ചു കൊണ്ട്‌ കഴിഞ്ഞ മാസം സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ഉത്സവമായ ചങ്ങാതിക്കൂട്ടം വരെ ഇത്‌ എത്തി നിൽക്കുന്നു . പുതുതായ്‌ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ എന്ന നിലക്കുള്ള എല്ലാ ബാലിശതകളെയും മറികടന്ന്, ആവിഷ്കരിച്ച ഓരോ പരിപാടിയും വ്യക്തമായ സാമൂഹ്യ പുരോഗമന കാഴ്ചപ്പാടുകൾ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. ഈ പരിപാടികളുടെ ഒരു ഘട്ടത്തിൽ പോലും ആത്മാവ്‌ ഒട്ടും ചോർന്നു പോവാതെ ഇത്‌ നടപ്പിലാക്കാൻ കഴിഞ്ഞത്‌ ഇടത്തിന്റെ പ്രവർത്തകരുടെ മാത്രം മിടുക്കല്ല എന്ന് ഞങ്ങൾക്കറിയാം. ഇത്‌ മസ്കറ്റിലെ മലയാളി സമൂഹം ഇടത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും കൂടി വിജയമാണ്‌. പകർന്നു കിട്ടിയ ഈ ഒരു ആത്മവിശ്വാസം തന്നെയാണ്‌ അതി വിപുലമായ രീതിയിൽ മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തീരുമാനത്തിനു പിന്നിലേയും ചാലക ശക്തി. ഈ മാസം 13 ന്‌ റൂവിയിലെ അൽമാസ ഓഡിറ്റോറിയത്തിൽ വെച്ച്‌ ഓരോ ഇന്ത്യക്കാരനും ജീവ വായു സമ്മാനിച്ച ത്യാഗോജ്ജ്വല ചരിത്ര മുഹൂർത്തങ്ങളുടെ സ്മരണകളെ പുതിയ കാലത്തിന്റെ ചടുലതയിലൂടെയും താളങ്ങളിലൂടെയും മസ്കറ്റിലെ മലയാളികളുടെ മുമ്പിൽ ആവിഷ്കരിക്കാൺ ശ്രമിക്കുകയാണ്‌ ഇടം. മസ്കറ്റിലെ വിദ്യാർത്ഥികളെയും കലാപ്രതിഭകളെയും കണ്ണി ചേർത്തുകൊണ്ട്‌ വ്യത്യസ്തവും നയന മനാഹരവുമായ നൃത്ത നൃത്യ ശിൽപങ്ങളാണ്‌ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ സ്വാതന്ത്ര്യ സമര ഭൂവിൽ മരിച്ചു വീണ അനേകായിരം രക്ത സാക്ഷികൾക്കുള്ള ഇടത്തിന്റെ ബാഷ്പാഞ്ജലിയാണ്‌. അതോടൊപ്പം ഇടം നിങ്ങളെ സ്വാഗതം ചെയ്യുന്നത്‌ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലേക്കും ഇത്‌ സാധ്യമാക്കിയ ചരിത്രത്തിലേക്കും കൂടിയാണ്. പരിപാടിയിൽ മസ്കറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നു.
എല്ലാവർക്കും സ്വാഗതം.

മുരളിക്ക് ആദരാഞ്ജലി

മലയാള നാടക, സിനിമാ രംഗത്ത്‌ അഭിനയകലയിൽ പുതിയൊരു വ്യാകരണം കുറിച്ച മഹാ പ്രതിഭയായിരുന്നു മുരളി എന്ന അതുല്യ നടൻ. മലയാളി എന്നെന്നും ഓർമ്മിക്കുന്ന ഒട്ടേറെ കഥാ പാത്രങ്ങളെ വികാരങ്ങളുടെ പ്രകമ്പനം മുഴങ്ങുന്ന ശബ്ദവിന്യാസത്തിലൂടെയും അത്‌ കൃത്യമായി പ്രതിഫലിക്കുന്ന ശരീര ഭാഷയിലൂടെയും അദ്ദേഹം അനശ്വരമാക്കി. കാവ്യ നിരൂപണം ഡോക്യുമെന്ററി നാടകം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സാംസ്കാരിക കേരളത്തിന്‌ ഒരു തീരാനഷ്ടമാണ്‌. ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക്‌ മുമ്പിൽ
ഇടത്തിന്റെ ബാഷ്പാഞ്ജലി