2009, ജൂൺ 29, തിങ്കളാഴ്‌ച

വിടവാങ്ങലിന്‌ മുമ്പിൽ ആദരാജ്ഞലികൾ....


മലയാള ചലചിത്രലോകത്തിന്‌ തന്റെ തിരക്കഥാ വിന്യാസത്തിലൂടെയും സംവിധാനത്തിലൂടെയും അനന്യമായ സ്ഥാനം നേടിക്കൊടുത്ത, സിനിമയുടെ സംവേദന ശേഷി തിരിച്ചറിഞ്ഞ ലോഹിതദാസ്‌ ശക്തമായ തന്റെ കഥാപാത്ര ആവിഷ്കാരത്തിലൂടെയായിരുന്നു സ്വന്തം സൃഷ്ടികളെ വേർതിരിച്ചു നിർത്തിയിരുന്നത്‌.
സമൂഹം ശ്രദ്ധിക്കപ്പടാതെ പോകുന്ന ഒറ്റപ്പെട്ട തുരത്തുകളും, വ്യക്തി ദുരന്തങ്ങളും അതിന്റെ വേദന ഭാഷയില്ലാത്ത വികാരം മാത്രമായി തീരുന്ന മുഹൂർത്തങ്ങളെയും സ്വന്തം നെഞ്ചോട്‌ ചേർത്തായിരുന്നു ഈ കലാകാരൻ അഭ്രപാളിയിലേക്ക്‌ സന്നിവേശിപ്പിച്ചിരുന്നത്‌.
വികലമായ സമൂഹ്യ കാഴ്ചപ്പാടുകൾ ചാർത്തിക്കൊടുത്ത കിരീടങ്ങൾ പലപ്പോഴും വ്യക്തിയെ നാടുകടത്തപ്പെടുന്നത്‌ ഒരിക്കലും തിരിച്ചുനടക്കാനാവാത്ത വിലക്കപ്പെട്ടവരുടെ ദീപുകളിലേക്കാണ്‌. ഈ ഒരു യഥർത്ഥ്യത്തെ തന്നെയാണ്‌ തനിയാവർത്തനത്തിലൂടെയും കിരീടത്തിലൂടെയും അതുപോലെത്തന്നെ മറ്റു സൃഷ്ടികളിലൂടെയും അദ്ദേഹം മലയാളിയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നത്‌.
ഒരു ചെറുകഥാകൃത്തായി തന്റെ സർഗ്ഗാത്മകജീവിതത്തിന്‌ തുടക്കമിടുകയും പിന്നീട്‌ നാടകരചനയിലൂടെ സാന്നിദ്ധ്യമറിയിക്കുകയും എന്നാൽ കൂടുതൽ കാര്യക്ഷമമായി തനിക്ക്‌ സമൂഹത്തോട്‌ സംവേദിക്കാനുള്ള മാധ്യമം സിനിമയാണന്ന് തിരിച്ചറിയുന്നതോടു കൂടി സർഗ്ഗസൃഷ്ടികൾക്ക്‌ മുഖ്യ പങ്കും അദ്ദേഹം മാറ്റിവെച്ചത്‌ സിനിമാ പ്രവർത്തനങ്ങൾക്ക്‌ തന്നെയായിരുന്നു.
അതുകൊണ്ട്‌ തന്നെയാണ്‌ ഈ ഒരു വിയോഗം അരവിന്ദനും പത്മരാജനും ഭരതനും ശേഷം നമ്മെ കൂടുതൽ വ്യാകുലപ്പെടുത്തുന്നത്‌.

ഈ വിടവാങ്ങലിന്‌ മുമ്പിൽ ഇടത്തിന്റെ ആദരാജ്ഞലികൾ.

2009, ജൂൺ 21, ഞായറാഴ്‌ച

ചങ്ങാതിക്കൂട്ടം....

കുരുന്നുകളുടെ സർഗ്ഗ ശേഷിയെ ഉണർത്താനും വളർത്താനും ലക്ഷ്യമിട്ടു കൊണ്ട് ഇടം മസ്കറ്റ് സംഘടിപ്പിക്കുന്ന ‘ചങ്ങാതിക്കൂട്ടം‘ എന്ന വേനൽക്കാല ക്യാമ്പ് ജൂലായ് 2 ന് മദീനാ ബന്തറിൽ തുടങ്ങുന്നു. കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഉല്ലാസപ്രദമായ നീന്തലിനു ശേഷം പരസ്പരം അറിയാനുതകും വിധം ഒരുമിച്ചു കൂടലിന്റെ ഒരു ക്യാമ്പ് ഫയറിനും സംഘാടകർ ഇടം ഒരുക്കിയിട്ടുണ്ട്.


ഒരാഴ്ചക്കു ശേഷം ജൂലായ് 9 , 10 തിയ്യതികളിൽ പുനരാരംഭിക്കുന്ന ക്യാമ്പിൽ നാട്ടറിവ് മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ ഏകോപിപ്പിച്ചു കൊണ്ടുള്ള
ഒരു പദ്ധതിക്കു് തുടക്കം കുറിക്കും.

പ്ലേ സ്റ്റേഷൻ പോലെ കൃത്യമായ അതിരുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മുൻ‌കൂർ തയ്യാർ ചെയ്യപ്പട്ട വിനോദോപാധികളിൽ നിന്ന് നമ്മളുടെ കുട്ടികളെ വൈയക്തികമായ പ്രതിഭയുടെ സർഗ്ഗസ്ഥലിയിലേക്ക് തുറന്നു വിടുക എന്ന ദർശനത്തോടെ സംഘടിപ്പിക്കുന്ന ഈ വേനൽക്കാല ക്യാമ്പ് നാടൻ പാട്ടുകളുടെയും കലകളുടെയും കളികളുടെയുമായ ഒരു പുതിയ സാംസ്കാരികാന്തരീക്ഷം കുട്ടികൾക്ക് തുറന്നുകൊടുക്കുന്നു. പുരോഗമനേച്ഛുക്കളുടെ കൂ‍ട്ടായ്മ എന്ന നിലക്ക് തങ്ങളുടെ പുതുതലമുറയ്ക്ക് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമാവുന്ന പാരമ്പര്യജന്യ മൂല്യങ്ങളുടെ താങ്ങും തണലും വീണ്ടെടുത്ത് നൽകണം എന്ന ഇച്ഛയിൽ നിന്നാണ് കുട്ടിക്കൂട്ടം എന്ന ഈ ആശയം തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ ഇതുതന്നെയാവണം സ്ഥിരം സമ്മർ ക്യാമ്പുകളിൽ നിന്ന് ചങ്ങാതിക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്‌.

സമ്മർ ക്യാമ്പിന്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

ജൂലായ് 2 വ്യാഴം

വേദി. മറീനാ ബന്തർ

ഉച്ചക്ക് 2 മുതൽ - നീന്തൽ

വൈകിട്ട് 5 മുതൽ - ക്യാമ്പ് ഫയർ


ജൂലായ് 9 വ്യാഴം -ജൂലായ് 10 വെള്ളി

രാവിലെ 8 മണി മുതൽ വൈകിട്ട് ആറ് മണി വരെ

വേദി. ഡാർസെയ്റ്റ് അനന്തപുരി റസ്റ്റോറന്റ്

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

ബന്ധപ്പെടേണ്ട നമ്പറുകൾ

ഗിരീഷ് - 99713683

മനോഹരൻ - 99382142

2009, ജൂൺ 14, ഞായറാഴ്‌ച

ഇ.എം.എസ്സ് ഉണ്ടായിരുന്നെങ്കില്‍....!!


സാമൂഹ്യവും സംഘടനാപരവുമായ തലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായപ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്‌ ഇടതുരാഷ്ട്രീയം അതിന്റെസ്ഥാപകനേതാക്കളിലൊരാളായ ഇ എം എസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്‌എന്നത്‌ കേവലം യാദൃഛികമാവാം. എങ്കിലും, അത്തരമൊരു വ്യക്തിപ്രഭാവത്തിന്റെഅഭാവം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഇടത്‌ പുരോഗമനപ്രസ്ഥാനങ്ങള്‍നേരിടുന്നുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌. ഇടത്‌ രാഷ്ട്രീയത്തില്‍ ഇ എംഎസ്സിന്റെ പങ്ക്‌ എന്തായിരുന്നു എന്ന ഒരു അന്വേഷണം ഇടത്‌സഹയാത്രികര്‍ക്ക്‌ മുഴുവന്‍ ഒരു ആത്മാന്വേഷണമാവുന്നത്‌ ഈ പ്രത്യേകരാഷ്ട്രീയസ്ഥലിയില്‍ നിന്നാണ്‌.
ജനമധ്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും ബൗദ്ധികമായഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നുവികസിക്കേണ്ട അതിന്റെപ്രത്യയശാസ്ത്രവും പരസ്പരപൂരകങ്ങളായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തംനിലയ്ക്ക്‌ അവ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യയശാസ്ത്രത്തിനുംപ്രായോഗികതയ്ക്കുമിടയില്‍ ഗതാഗതക്ഷമമായ ഒരു പാലം ഉണ്ടാവേണ്ടതിലേക്കാണ്‌ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ആരായിരുന്നു ഇഎം എസ്സ്‌ എന്ന ചോദ്യത്തിനു ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാവുന്നഏറ്റവും സുഗമവും പ്രത്യക്ഷവുമായ ഉത്തരവും ഇതു തന്നെയാവും. ഇ. എം എസ്സ്‌ഒരു പാലമായിരുന്നു. മിനിമം കൂലിക്കും അടിസ്ഥാന അവകാശങ്ങള്‍ക്കുമായിതെരുവില്‍ സംഘടിക്കുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യവും മനശ്ശാസ്ത്രപരവുംസാമ്പത്തികപരവുമായ മാനങ്ങള്‍ ഏകോപിക്കുന്ന അവരുടെ രാഷ്ട്രീയത്തിന്റെപ്രത്യയശാസ്ത്രത്തിനും ഇടയില്‍ വലിച്ചുകെട്ടിയ ഒരു പാലമായിരുന്നു, ഇ എംഎസ്സ്‌. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അതിലൂടുള്ളവരവുപോക്കുകള്‍ സുഗമമായിരുന്നു. വര്‍ത്തമാനരാഷ്ട്രീയസാഹചര്യങ്ങളില്‍തോൽ‌വിക്ക് കാരണം എന്ന നിലയിലാണെങ്കില്‍ പോലും പ്രസ്ഥാനം ജനങ്ങളില്‍നിന്ന് അകന്നുവെന്ന് നേതാക്കന്മാര്‍ നടത്തുന്ന കുറ്റസമ്മതം അത്തരമൊരുഗതാഗതത്തിന്റെ തകര്‍ച്ചയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇടത്‌രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങള്‍സാധാരണമനുഷ്യരുടെ സാമാന്യയുക്തി വരെയെങ്കിലും കൊണ്ടുചെല്ലാന്‍പ്രസ്ഥാനത്തിന്‌ കഴിയുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍നിവൃത്തിയില്ലാത്ത അടിസ്ഥാനവര്‍ഗ്ഗത്തിനാവട്ടെ ഇത്തരംബൗദ്ധികദന്തഗോപുരങ്ങളിലേക്ക്‌ നടന്നുകയറാനുള്ള ആവതുമില്ല. ഇതൊക്കെഎന്തിന്റെ സൂചകങ്ങളാണ്‌?
പുരോഗമനവാദികളായ ബുദ്ധിജീവികളുമായുള്ള കൂട്ടായ്മ ഇടതുപക്ഷത്തിന്റെമുഖമുദ്രയായിരുന്നു, അടുത്തകാലംവരെ. വയലാര്‍, വൈലോപ്പിള്ളി, ചെറുകാട്‌,കൃഷ്ണയ്യര്‍ തുടങ്ങിയ ധിഷണാശാലികളുടെയും സര്‍ഗ്ഗപ്രതിഭകളുടെയും നീണ്ട ഒരുനിരതന്നെയുണ്ട്‌ പ്രസ്ഥാനത്തിന്റെ ഗതകാലചരിത്രത്തില്‍. ഇവിടെയും ഒരു പാലംപ്രവര്‍ത്തിച്ചിരുന്നു. അത്‌ സ്വയം സര്‍ഗപ്രതിഭകള്‍ കൂടിയായിരുന്ന ഇ എംഎസ്സിനെയും മുണ്ടശ്ശേരിയെയും പോലുള്ളവര്‍ ചേര്‍ന്നുണ്ടായതായിരുന്നു.ഇന്നാവട്ടെ ഇങ്ങനെയൊരു പാലം ഇല്ല എന്നു മാത്രമല്ല സഹവര്‍ത്തിക്കേണ്ടഇത്തരം കരകള്‍ തമ്മിലുള്ള അകലം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പ്രൊഫസര്‍ എം എന്‍ വിജയനെപ്പോലുള്ളവര്‍ക്ക്‌ സ്വയംപുറത്തുപോകേണ്ടിവന്നതിനെ ഈയൊരു സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍ എന്നുതോന്നുന്നു. ഹമീദ്‌ ചേന്നമംഗലൂരിനെയും എം എന്‍ കാരശ്ശേരിയേയും പോലുള്ളവരെഅകറ്റിനിര്‍ത്താന്‍ കാണിക്കുന്ന അമിതൗത്സുക്യം കൂടി പരിഗണിക്കുമ്പോള്‍പ്രശ്നം പ്രത്യയശാസ്ത്രത്തെയും പ്രായോഗികരാഷ്ട്രീയത്തെയും തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന്റെ അഭാവം മാത്രമല്ലെന്ന് വരുന്നു.പ്രായോഗികരാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്ന ഭാഷ്യത്തോടെനടത്തുന്ന വലതുവ്യതിയാനങ്ങളോട്‌ കലഹിച്ച്‌ പിരിഞ്ഞ്‌ പോയ ബുദ്ധിജീവികളുംസാംസ്കാരികപ്രവര്‍ത്തകരും പൊതുജനസമക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക്‌യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കുന്നതില്‍ വര്‍ത്തമാനഇടതുബുദ്ധിജീവികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇവയൊന്നും കേവലംബൗദ്ധിക അങ്കങ്ങളായിരുന്നില്ല എന്ന ബോധ്യം അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ ഒരുഅരക്ഷിതത്വം പടര്‍ത്തുന്നു. അങ്ങനെയുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളെഇടത്‌ തീവ്രവാദമായി മുദ്രകുത്തി മാറ്റിനിര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെശ്രമങ്ങളാവട്ടെ പഴയപോലെ ഫലിക്കുന്നുമില്ല. ഇവിടെയാണ്‌അടിസ്ഥാനമൂല്യങ്ങളില്‍ കാലികമായി വരേണ്ടുന്ന മാറ്റങ്ങളെ സുതാര്യമായിജനപക്ഷത്തുനിന്ന് വ്യാഖ്യാനിച്ച്‌ ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരുനേതാവിന്റെ അഭാവം പ്രകടമാവുന്നത്‌. ഇ എം എസ്സ്‌ ഉണ്ടായിരുന്നെങ്കിലെന്ന്ചുമട്ട്‌ തൊഴിലാളി മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവര്‍ആശിച്ചുപോവുന്നത്‌.


വിശാഖ് ശങ്കർ

2009, ജൂൺ 10, ബുധനാഴ്‌ച

നീർമ്മാതളം കൊഴിഞ്ഞപ്പോൾ.....


ഒടിവിൽ വാതിൽ അടച്ച്താക്കോൽ കൈസഞ്ചിയിലിട്ടപ്പോൾഅയാൾ കീശയിൽ നിന്നും ഒരു മരപ്പാവ പുറത്തെടുത്ത് അവളെ കാണിച്ചു.അത് കറുത്ത മരംകൊണ്ട്പരുക്കൻ മട്ടിൽ ചെത്തിയുണ്ടാക്കിയ ഒരു സ്തീ രൂപ മായിരുന്നു.അതിന്റെ തലമുടി നെറുകയിൽ കെട്ടിവെച്ചിരുന്നു.ഹാ.. എന്റെ മരപ്പാവ..!!!വളരെ കൊല്ലത്തിനു ശേഷം കാണുകയാണെങ്കിലുംഅവർക്ക അതിന്റെ ഓർമ്മയുണ്ടായിരുന്നു.........
നീർമ്മാതളം പൂത്തപ്പോൾ.............


മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യ, ആറ് പതിറ്റാണ്ട് കാലത്തോളം മലയാള കഥാസാഹിത്യത്തിൽതുലാവർഷം പോലെ നീർമാതളത്തിന്റെ സുഗന്ധവുമായിപെയ്തിറങ്ങിയ ആ കഥാകാരി മെയ് 31 രാവിലെ ലോകത്തിലെ മുഴുവൻ സാഹിത്യ സ്നേഹികളെയും ദുഖത്തിലാഴ്ത്തികൊണ്ട് യാത്രയായി.
ആ വേർപാടിൽ മസ്കറ്റിലെ ഇടം പ്രവർത്തകർ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
31.05.2009 വൈകിട്ട് 8 മണിക്ക് റൂവി ഗോൾഡൻ റെസ്റ്റോറന്റിൽ വെച്ച്നടന്ന അനുശോചന യോഗത്തിൽ പ്രശസ്ത കഥാകൃത്ത് എൻ. ടി ബാലചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിലെ സ്ത്രീ എഴുത്ത് വെറും മാതൃത്വത്തിലോ മറ്റ് പൊതു സാമൂഹ്യ പ്രശ്നങ്ങളിലോ മാത്രം വിരചിച്ച സമയത്ത് ശരീരത്തെ തന്നെ ഭാഷയും ഭാവനയുമൊക്കെ ആക്കി പ്രണയത്തിന്റെയും രതിയുടെയും പുതിയ അനുഭവ മണ്ഡലങ്ങളാണ് മാധവിക്കുട്ടി മലയാളിക്ക് സമ്മാനിച്ചത്. ശരീരം അശ്ലീലമല്ല മറിച്ച് പവിത്രമാണ് എന്ന നൂതന കാഴ്ചപ്പാടാണ് അവർ അതിലൂടെ നമുക്ക് പകർന്നു തന്നത്. മാധവിക്കുട്ടിയുടെ കഥകളിൽ ഒരിക്കലും ഒരമ്മയുടെ വാത്സല്യമോ താരാട്ടോ അല്ല പകരം തനിക്ക് അവരുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു കാമുകിയുടെ തിളക്കവും ചുണ്ടുകളിൽ പ്രണയത്തിനായുള്ള ദാഹവുമായിരുന്നു എന്നാണ് തന്റെ ചെറുപ്പത്തിലെ വായനാനുഭവങ്ങളെ എൻ.ടി പങ്കുവെച്ചത്. എന്നാൽ രചനകളിൽ മാധവിക്കുട്ടി കാണിച്ച ധൈര്യവും ആർജ്ജവവുമാണ് പുതിയ തലമുറയിലെ ശക്തരായ സ്ത്രീ എഴുത്തുകാരെ നമുക്ക് സമ്മാനിച്ചതെന്നും ഇതാണ് അവരുടെ ഒരു വലിയ സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റിലെ കലാസാംസ്കാരിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽശ്രീ. ഉമ്മൻ, ഇടം സാഹിത്യ വിഭാഗം സെക്രട്ടറി എ.വി. കൃഷ്ണകുമാർ, അപർണ്ണ, ശങ്കരൻ കുട്ടി, സുനിൽ മുട്ടാർ,ശബ്നം ഗഫൂർ, ഷാജി കാളാണ്ടീയിൽ, സിദ്ദിക്ക് മങ്കട എന്നിവർ സംസാരിക്കുകയും ഇടം വനിതാ വിഭാഗം സെക്രട്ടറി സാനേഷ് വിജയൻ നന്ദി പറയുകയും ചെയ്തു.


IDAM grieves the demise of Kamala SurayyaSaturday, May 31; IDAM, a cultural space for progressive people,grieved the demise of prominent indo-anglican writer Kamala Surayya.IDAM organized an immediate condolence meeting to pay respects to theeminent malayali writer. It was held at the Golden City restauranthall, Ruwi.The meeting was well attended and had representatives from almost allthe distinguished socio-cultural organizations of Muscat. Of those whowere present, many spoke of their personal experiences withMadhavikutti (Kamala Surayya), of how her writings moved them and ofthe irreplaceable loss her death poses before both English andMalayalam literature.The chief address was given by N. T. Balachandran. He expressed hisheartfelt sorrow and his words tingled the “familiar ache” in all. Hwclaimed that with Madhavikutti, we have seen the last of the mostexpressive writers of Malayalam.The turnout of the meeting comprised both children and adults whichjust goes to show the important place Kamala Surayya holds in theheart of every Malayali and as she always wanted,
she shall be lovedforever.
“I want to be loved, And,If it is not to be had,
I want to be dead, just dead.”


2009, ജൂൺ 1, തിങ്കളാഴ്‌ച

പ്രഥമ ജനറൽബോഡി യോഗം-29.05.2009


ഇടം മസ്ക്കറ്റിന്റെ പ്രഥമ ജനറൽബോഡി യോഗം മെയ് 29ന് രാവിലെ 11 മണിക്ക് അനന്തപുരി റസ്റ്റോറന്റിൽ വെച്ച് നടന്നു. നൂറിലേറെപ്പേർ പങ്കെടുത്ത യോഗത്തിൽ ശ്രീ. ഷിലിൻ സ്വാഗതം ആശംസിച്ചു, ശ്രീ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജയൻ 11 അംഗ ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിക്കുകയും യോഗം ഐക്യകണറ്റയേന അംഗീകരിക്കുകയും ചെയ്തു. സർവ്വശ്രീ. മജീദ് (പ്രസിഡന്റ്), ഗഫൂർ (ജനറൽ സെക്രട്ടറി), ജഗദീഷ് (ട്രഷർ), ഷിലിൻ (വൈസ് പ്രസിഡന്റ്), മനോഹർ മാണിക്കത്ത് (അസി. സെക്രട്ടറി), സാനിഷ് വിജയൻ (വനിതാ വിഭാഗം), ഷാജി കാളാണ്ടിയിൽ (കലാ വിഭാഗം), സുനിൽ മുട്ടാർ (സാമൂഹ്യക്ഷേമ വിഭാഗം), കൃഷ്ണകുമാർ (സാഹിത്യവിഭാഗം), ഗിരീഷ് മങ്ങാട്ടിൽ (കായികം, കുട്ടികളുടെ വിഭാഗം), സുനിൽ സലാം (മാധ്യമ വിഭാഗം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പിന്നീട് ഭാരവാഹികൾ ഭാവിപരിപാടികൾ വിശദീകരിക്കുകയും, അതേക്കുറിച്ച് വിശദമായ ചർച്ച നടക്കുകയും ചെയ്തു. ഉയർന്ന അക്കാദമിക്ക് വിജയങ്ങൾ കരസ്ഥമാക്കിയ ഷബ്നം ഗഫൂർ, പ്രതീക്ഷ പ്രഭാഷ്, സജേഷ് വിജയൻ എന്നിവരെ യോഗം ഹാർദ്ദമായി അഭിനന്ദിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി മറുപടി പ്രസംഗത്തിൽ ഭാവി പരിപാടികളെപ്പറ്റി വിശദമായി പ്രതിപാധിക്കുകയും ചെയ്തു. ശ്രീ. മനോഹർ മാണിക്കത്ത് കൃതജ്ഞത രേഖപ്പെടുത്തി.




First General body of Idam Muscat was held at Banquet hall of Ananthapuri restaurant Darsait on 29 May at 11 AM. The meeting was attended by more than 100 people from different walks of life residing in Muscat. The general body approved a panel of 11 people, proposed Ajayan, as the executive committee of the organization. Among which offices designated are as under:
A K Majeed ( President), K M Gafoor (General Secretary),

Jagadish (Treasurer), P B Shilin (Vice President), Manohar Manikoth( Asst. Gen. Secretary),
Sanish Vijayan (Secretary – Women’s wing),
Shaji Kalandiyil (Secretary – Arts wing),
Sunil Mutar (Secretary – Social Welfare) , A V Krishnakumar (Secretary – Literary wing),
Gireesh Mangattil (Secretary - Children’s wing),
Sunil Salam (Secretary - Media & Entertainment).