'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന് പറയാൻ കെല്‌പുള്ള എത്ര ചരിത്ര പുരുഷന്മാർ നമുക്കുണ്ടായിരുന്നു?. ഇവിടെയാണ് ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവൻ മറ്റുള്ളവരുടെ സന്തോഷത്തിനും അവർക്ക് ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റിവെച്ച ആ മഹാത്മാവിന്റെ സ്മരണയിൽ ഒക്ടോബർ രണ്ടിന് റൂവിയിലെ അൽമാസാ ഹാളിൽ ഇടം മസ്കറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നേഷണൽ അസോസിയേഷൻ ഓഫ് കാൻസർ അവയർന്നസ്സ് മേധാവി ഡോ: യെത്തൂർ മുഹമ്മദ് അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത 'Joy of giving week ' ന്റെ ഭാഗമായി കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക് ഉയർത്താൻ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന് തുടക്കം കുറിക്കലായിരുന്നു
കുട്ടികൾ തങ്ങൾക്ക് കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്ന് മാറ്റിവെക്കുന്ന സംഖ്യ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളപ്പെട്ട ദുരിത ബാല്യത്തിന് വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവൻ സഹജാവബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദപൂർവ്വമായ ഒരു നവീകരിക്കപ്പെട്ട മാനസ്സിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വർത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണപ്പെട്ടിയിൽ സംഭാവന ഏറ്റു വാങ്ങിക്കൊണ്ട് ഈ പദ്ധതിയും മുഖ്യാഥിതിയായ ഡോ: യെത്തൂർ മുഹമ്മദ് അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ