''ഇടം മസ്ക്കറ്റ്'' ന്റെ പ്രഥമ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ശ്രീ. ടി. എന്‍ . ജോയിക്ക് ലഭിച്ചു. അമ്പതിനായിരത്തി ഒന്ന് രൂപയും പുരസ്ക്കാരശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ്‍ ഈ അവാര്‍ ഡ്. അടിയന്തരാവസ്ഥക്കാലത്തെ നക് സ്ലെറ്റ് തടവുകാരെക്കുറിച്ചുള്ള "ഇങ്ങനെയും കുറെ മലയാളികള്‍ '' എന്ന പുസ്തകം സാക്ഷാത്കരിച്ചതിനാണ്‍ ഈ പുരസ്ക്കാരം . ഫ്ളെയിം ബുക്ക്സാണ്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
2011 ഡിസം ബര്‍ 25ന്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ പ്രസിദ്ധ കഥാക്ര ത്ത് ശ്രീ. സക്കറിയ ടി. എന്‍ . ജോയിക്ക് പുരസ്ക്കാരം നല്‍ കുന്നതാണ്.
മലയാളിയുടെ സാഹിത്യ-സാസ്കാരിക-വൈജ്ഞാനിക മണ്ഡലങ്ങളില്‍ അതാതു വര്‍ ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏറ്റവും മികച്ച ക്രതികള്‍ ക്കാണ്‍ ഇടം മസ്ക്കറ്റിന്റെ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ലഭിക്കുക എന്ന് ഇടം പ്രസിഡ്ണ്ട് എ. കെ. മജീദും , ജനറല്‍ സെക്രട്ടറി കെ. എം . ഗഫൂറും അറിയിച്ചു.
ആധുനിക മലയാളിയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടെയും പുതിയ ചരിത്രം എഴുതിച്ചേര്‍ ത്ത അനേകം പോരാളികളെ മറവിയില്‍ നിന്നും വീണ്ടെടുക്കുകയാണ്‍ ഈ പുസ്തകം ചെയ്തിരുക്കുന്നതെന്ന് ജൂറി അം ഗങ്ങളായ ശ്രീ. എം . ജി. രാധാക്രഷ്ണന്‍ , വി. കെ. ശ്രീരാമന്‍ , ദിലീപ് രാജ്, ഹസന്‍ കോയ എന്നിവര്‍ പ്രഖ്യാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ