സമകാലിക കേരളീയാന്തരീക്ഷത്തില്‍ സാംസ്കാരിക രാഷ്ട്രീയ വിമര്‍ശ്ശനങ്ങള്‍ വൈര്യങ്ങളുടെ അശ്ലീലാന്തരീക്ഷത്തിലേക്ക് മലിനപ്പെടുന്നത് ഉത്കണ്ഡ ഉണര്‍ത്തുന്ന കാര്യമാണന്ന് ഇടം മസ്കറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വിദ്വേഷത്തിന്റെയും വ്യക്തികത വൈരാഗ്യത്തിന്റെയും കുടുസ്സായ ഇടങ്ങളിലേക്ക് രാഷ്ട്രീയ വ്യവഹാരങ്ങളും പ്രതിരോധത്തിന്റെ അലയൊലികളും ചുരുങ്ങുമ്പോള്‍ തമസ്കരിക്കപ്പെടുന്നത് വളരെ പ്രാധമികമായ് രാഷ്ട്രീയ പരിഹാരത്തിന് കാത്തു നില്‌ക്കുന്ന ജനകീയ പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ അതിപ്രഥമമായ് പരിഗണിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ നമ്മുടെ ഭരണനിര്വ്വഹണ സംവിദാനത്തിന് പരിഗണിക്കാന്‍ സമയം കിട്ടാത്ത വിധത്തില്‍ നിയമ സഭ ഇപ്പോള്‍ പ്രക്ഷുബ്ദമായിക്കൊണ്ടിരിക്കുകയാണ്.
മാറി വരുന്ന ഭാഷയും സംവേദന രീതികളും സമൂഹ്യജീവിതത്തന്റെ പ്രതിഫലനങ്ങളാണ്. സമകാലിക കേരളീയ രാഷ്ട്രീയാവസ്ഥയില്‍ ഇതിപ്പോള്‍ പ്രതിഫലിക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വെളിവാക്കപ്പെടുന്ന അസഹിഷ്ണുതയുടെ മലീമസമായ പദപ്രയോഗങ്ങളിലൂടെയാണ്. വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രമുള്ള പ്രായം ചെന്ന മനുഷ്യനെ കാമഭ്രാന്തന്‍, ഞരമ്പു രോഗി എന്ന് പൊതുയോഗത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്തവിധം ഒരു സംസ്ഥാന മന്ത്രി മുദ്രകുത്തുന്നു. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാകേണ്ട നിയമ സഭയില്‍ ഒരംഗം മിസ്റ്റര്‍ എന്നൊരു മന്ത്രിയെ വിളിച്ചത് അപരാധമായന്നും. അയാള്‍ പട്ടികജാതിക്കാരനാണെന്നതിന്റെ പേരില്‍ പട്ടികജാതിക്കാരന്‍ പൊട്ടന്‍ എന്നും ഗവണ്മന്റിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അധിക്ഷേപിക്കുമ്പോള്‍ അത് പ്രതിഫലിപ്പിക്കുന്നത് പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും പിള്ളസമൂഹത്തില്‍ ജനിച്ച യുവ മന്ത്രിയോടുള്ള വിധേയത്വവുമാണ്. ഇത്തരം പ്രവണതകള്‍ ഭാഷയില്‍ കടന്നു വരുന്നത് കേരളീയ സമൂഹം ഇന്നേവരെ നേടിയടുത്ത എല്ലാ പുരോഗമന മൂല്യങ്ങളെയും പിറകോട്ട് കൊണ്ടു പോകുന്നതാണ്, ഇതിനെതിരായ് കക്ഷിരാഷ്ട്രീയ ഭേദമന്യ ഒരു സാംസ്കാരിക പ്രതിരോധം ഉയര്‍ന്നു വരേണ്ടതും ഭാഷയെ പുരോഗമനപരവും ഉച്ചനീചത്വങ്ങളില്ലാത്ത പരസ്പര ബഹുമാനങ്ങളിലൂന്നിയുള്ള വിമര്‍ശ്ശനത്തിന്റെ സാധ്യതയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതും കൂടിയാണ്.
ആരോഗ്യപരമായ വിമര്‍ശ്ശനങ്ങളുടെയും അതുവഴി ഉണ്ടാകാന്‍ സാധ്യതയുള്ള ജനപക്ഷ പരിഷ്കരണങ്ങളെയും പാടെ തള്ളിക്കളയുന്ന ഇത്തരം വ്യ്കതിഗത ജനവിരുദ്ധ ശകാരങ്ങളെ ചോദ്യം ചെയ്തു തോല്‌പ്പിക്കുന്ന ചരിത്രഘട്ടം വിദൂരമല്ല എന്നും ഇടം പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു,