ഇടം മസ്കറ്റ് ഏപ്രിൽ 22 ന് ബൃഹത്തായ കലാ സംഗീത പരിപാടികളോടു കൂടി "വിഷു ഈസ്റ്റർ സന്ധ്യ" ആഘോഷിക്കുന്നു. ഈ വരുന്ന ഏപ്രിൽ 22ന് ഡാർസെയ്റ്റ് റൈസ് വിഷൻ ഹാൾ( അൽ അഹ്‌ലി ക്ലബ്ബ്) ലാണ് പരിപാടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മസ്കറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ തങ്ങളുടെ പ്രവർത്തന വൈവിധ്യം കൊണ്ടും, ഓരോ പ്രവർത്തനങ്ങളിലുമൂന്നിയ മാനുഷികവും മുല്യാധിഷ്ടിതമായ നിസ്വാർത്ഥ പ്രവർത്തനങ്ങൾകൊണ്ടും ഒരു ബഹുജനാഭിപ്രായം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയടുത്ത ഇടം മസ്കറ്റ് വിഷു ഈസ്റ്റർ പരിപാടി ആഘോഷിക്കുമ്പോൾ അതിന്റെ ലക്ഷ്യത്തിനെക്കുറിച്ചും സംഘാടകർക്ക് വ്യക്തമായ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ബഹുജനാടിത്തറയുള്ള ഒരു കൂട്ടായ്മ എന്ന നിലക്ക് എല്ലാ മത ജാതി വിഭാഗങ്ങളെയും തുല്യമായ് പ്രധിനിധീകരിക്കുക എന്നതാണ് തങ്ങളുടെ ധർമ്മം. ഇതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങളിൽ ഇടത്തിനുള്ള താത്പര്യം. വർദ്ധിച്ചു വരുന്ന വിഭാഗീയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇത്തരം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ആഘോഷങ്ങൾ ഒരു പുതു ഇടത്തിലേക്കു കൊണ്ടു വരുന്നതിലൂടെ ഇടം മുന്നോട്ടു വെക്കുന്നത് എല്ലാ ആഘോഷങ്ങളും സമന്വയിക്കപ്പെടുന്ന ബൃഹത്തായ സാമൂഹിക സൌഹാർദ്ദവും പരസ്പര സ്നേഹവും ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിന്റെ പ്രാധാന്യവുമാണ്. ഈ ഒരു മൂല്യം മുന്നോട്ടു വെക്കുന്ന സാധ്യത പരിഗണിച്ചുകൊണ്ടും ഇതിന്റെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞു കൊണ്ടും ഈ ഒരു കലാ സാസ്കാരിക സൌഹാർദ്ദ സന്ധ്യയിലേക്ക് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്തിക്കുന്നു.
2011, ഏപ്രിൽ 19, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)