സ്വന്തം ജീവിതം തുടർന്നു വരുന്ന തലമുറക്ക് സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാണവായു നേടിക്കൊടുക്കാനായി മാറ്റിവെച്ച് അവസാനം ആ വഴിയിൽ തന്നെ രക്തസാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ് ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബർ രണ്ടിന് ഇടം മസ്കറ്റ് ആഘോഷിക്കുകയാണ്. അദ്ദേഹം മാനവരാശിക്ക് പകർന്നു തന്ന സ്നേഹസംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
കൊടുക്കുക, പകർന്നു നൽകുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടിൽ ഉരുവം കൊണ്ടതായിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത. ജിബ്രാൻ പറയുന്നു “നിങ്ങൾക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാൾ മറ്റുള്ളവർക്ക് കൊടുക്കേണ്ടതാണ് എന്നാൽ അത് ഇന്നു തന്നെ ചെയ്തുകൂടേ’ എന്ന്. സഹജീവികൾക്ക് എന്തെങ്കിലും പകർന്നു കൊടുക്കുന്നതിൽ മനുഷ്യൻ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓർമ്മപ്പെടുത്തലാണ്. ഇതിൽ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. കാരണം , നാം ഇന്നനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങൾ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ചവയാണ്. ഈ ഒരു യാഥാർത്ഥ്യം വളരെ ചെറിയൊരളവിലെങ്കിലും ഉൾക്കൊണ്ട് നമ്മളുടെ ബാധ്യത നിർവ്വഹിക്കുക എന്നതാണ് ഇടം വരുന്ന ഒക്ടോബർ 2 ന് റൂവി അൽമാസ ഹാളിൽ സംഘടിപ്പിക്കാൻ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയിൽ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു രോഗിയെക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവസാന്നിധ്യം രക്തദാന ക്യാമ്പിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്.
ഇതോടനുബന്ധിച്ച് നടക്കാൻ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവൽക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികൾക്ക് ഫ്രീ കൺസൽട്ടേഷനും ഡോക്ടർമാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നു.
ഇതോടനുബന്ധിച്ച് നടക്കാൻ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവൽക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികൾക്ക് ഫ്രീ കൺസൽട്ടേഷനും ഡോക്ടർമാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നു.
ഇടത്തിന്റെ ആദ്യ ജനറൽ ബോഡിയിൽ ഇടം ബാലവിഭാഗം സക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികൾ അവർക്കു കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്നും സംഭരിച്ച് നടത്താൻ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ’ ഇതിൽ കൂടി സംഭരിക്കാൻ സാധ്യതയുള്ള സംഖ്യ താരതമ്യേന ചെറുതാണങ്കിൽ തന്നെയും ഇത്തരം പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളിയാവുക വഴി സഹജസ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറംപോക്കുകളിൽ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനുഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സിൽ പാകാൻ നമുക്കു കഴിഞ്ഞേക്കും. നമ്മുടെ കുട്ടികൾക്കായുള്ള ഈ പരിപാടി ''Joy of giving week'' ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയിൽ പങ്കാളികളാക്കാൻ നാം തയ്യാറാവുക കാരണം അവരാണ് ഉയർന്നു വരുന്ന പുതിയ തലമുറ.
മുകളിൽ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുകയാണ്. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെക്കൊടുക്കുന്നു.
മുകളിൽ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുകയാണ്. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെക്കൊടുക്കുന്നു.
Medical Camp - Sunil Muttar - 9947 5563
Joy of Giving Week - Sanash - 9253 8298