വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 21, തിങ്കളാഴ്‌ച

വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ശ്രീ. ടി. എന്‍ . ജോയിക്ക്


''ഇടം മസ്ക്കറ്റ്'' ന്റെ പ്രഥമ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ശ്രീ. ടി. എന്‍ . ജോയിക്ക് ലഭിച്ചു. അമ്പതിനായിരത്തി ഒന്ന് രൂപയും പുരസ്ക്കാരശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ്‍ ഈ അവാര്‍ ഡ്. അടിയന്തരാവസ്ഥക്കാലത്തെ നക് സ്ലെറ്റ് തടവുകാരെക്കുറിച്ചുള്ള "ഇങ്ങനെയും കുറെ മലയാളികള്‍ '' എന്ന പുസ്തകം സാക്ഷാത്കരിച്ചതിനാണ്‍ ഈ പുരസ്ക്കാരം . ഫ്ളെയിം ബുക്ക്സാണ്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
2011 ഡിസം ബര്‍ 25ന്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ പ്രസിദ്ധ കഥാക്ര ത്ത് ശ്രീ. സക്കറിയ ടി. എന്‍ . ജോയിക്ക് പുരസ്ക്കാരം നല്‍ കുന്നതാണ്.
മലയാളിയുടെ സാഹിത്യ-സാസ്കാരിക-വൈജ്ഞാനിക മണ്ഡലങ്ങളില്‍ അതാതു വര്‍ ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏറ്റവും മികച്ച ക്രതികള്‍ ക്കാണ്‍ ഇടം മസ്ക്കറ്റിന്റെ എം . എന്‍ . വിജയന്‍ മാഷ് സ്മാരക പുരസ്ക്കാരം ലഭിക്കുക എന്ന് ഇടം പ്രസിഡ്ണ്ട് എ. കെ. മജീദും , ജനറല്‍ സെക്രട്ടറി കെ. എം . ഗഫൂറും അറിയിച്ചു.
ആധുനിക മലയാളിയുടെ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടെയും പുതിയ ചരിത്രം എഴുതിച്ചേര്‍ ത്ത അനേകം പോരാളികളെ മറവിയില്‍ നിന്നും വീണ്ടെടുക്കുകയാണ്‍ ഈ പുസ്തകം ചെയ്തിരുക്കുന്നതെന്ന് ജൂറി അം ഗങ്ങളായ ശ്രീ. എം . ജി. രാധാക്രഷ്ണന്‍ , വി. കെ. ശ്രീരാമന്‍ , ദിലീപ് രാജ്, ഹസന്‍ കോയ എന്നിവര്‍ പ്രഖ്യാപിച്ചു.

2011 മേയ് 21, ശനിയാഴ്‌ച

Idam ''saaya e gul'' on 27th May

''Saaya e Gul '' a garland of Khayals and Ghazals is IdamMuscat’s next gift to the art lovers of Muscat. We are presenting Fayyaz Khan, one of the leading Hindustani vocalists from Bangalore. Born in a family of musicians of kirana gharana, Fayyaz started his career under the tutelage of his father Ustad Abdul Qadir Khan who was a All India Radio artist. In his lineage we can find the great Ustad Shaik Abdullakhan (Fayyaz’s grandfather), a court musician in the palaces of Mysore and Nawabs of Hyderabad.


This program, Saaya e Gul, of Khayals and Ghazals will be held at Al Ahli club Auditorium Darsait on 27 May 2011 at 7:00PM.



Entry by Invitations Only

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ഇടം "വിഷു ഈസ്റ്റർ സന്ധ്യ" ഏപ്രിൽ 22ന്



ഇടം മസ്കറ്റ് ഏപ്രിൽ 22 ന് ബൃഹത്തായ കലാ സംഗീത പരിപാടികളോടു കൂടി "വിഷു ഈസ്റ്റർ സന്ധ്യ" ആഘോഷിക്കുന്നു. ഈ വരുന്ന ഏപ്രിൽ 22ന് ഡാർസെയ്റ്റ് റൈസ് വിഷൻ ഹാൾ( അൽ അഹ്‌ലി ക്ലബ്ബ്) ലാണ് പരിപാടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മസ്കറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ തങ്ങളുടെ പ്രവർത്തന വൈവിധ്യം കൊണ്ടും, ഓരോ പ്രവർത്തനങ്ങളിലുമൂന്നിയ മാനുഷികവും മുല്യാധിഷ്ടിതമായ നിസ്വാർത്ഥ പ്രവർത്തനങ്ങൾകൊണ്ടും ഒരു ബഹുജനാഭിപ്രായം ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയടുത്ത ഇടം മസ്കറ്റ് വിഷു ഈസ്റ്റർ പരിപാടി ആഘോഷിക്കുമ്പോൾ അതിന്റെ ലക്ഷ്യത്തിനെക്കുറിച്ചും സംഘാടകർക്ക് വ്യക്തമായ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ബഹുജനാടിത്തറയുള്ള ഒരു കൂട്ടായ്മ എന്ന നിലക്ക് എല്ലാ മത ജാതി വിഭാഗങ്ങളെയും തുല്യമായ് പ്രധിനിധീകരിക്കുക എന്നതാണ് തങ്ങളുടെ ധർമ്മം. ഇതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങളിൽ ഇടത്തിനുള്ള താത്പര്യം. വർദ്ധിച്ചു വരുന്ന വിഭാഗീയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇത്തരം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ആഘോഷങ്ങൾ ഒരു പുതു ഇടത്തിലേക്കു കൊണ്ടു വരുന്നതിലൂടെ ഇടം മുന്നോട്ടു വെക്കുന്നത് എല്ലാ ആഘോഷങ്ങളും സമന്വയിക്കപ്പെടുന്ന ബൃഹത്തായ സാമൂഹിക സൌഹാർദ്ദവും പരസ്പര സ്നേഹവും ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിന്റെ പ്രാധാന്യവുമാണ്. ഈ ഒരു മൂല്യം മുന്നോട്ടു വെക്കുന്ന സാധ്യത പരിഗണിച്ചുകൊണ്ടും ഇതിന്റെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞു കൊണ്ടും ഈ ഒരു കലാ സാസ്കാരിക സൌഹാർദ്ദ സന്ധ്യയിലേക്ക് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്തിക്കുന്നു.

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

"Media and Judiciary in the Democratic Process "


ഇടം സാഹിത്യ മീഡിയാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചര്‍ച്ച പരിപാടി വ്യാഴം (10 february 2011 - 7.30 PM) ന്‌ ഇടം ഓഫീസില്‍ വെച്ച് നടത്താന്‍ ഉദ്ദേശിക്കുന്നു. ജനാധിപത്യ സം‌വിധാനത്തിലെ രണ്ട് നെടും തൂണുകളായ ജുഡീഷ്വറിയിലും നമ്മുടെ വാര്‍ത്താ മാധ്യമ രംഗത്തും അടുത്തിടയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകളുടെ പശ്ചാത്തലത്തില്‍ ച‌ര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയവും അതിന്റെ വിശദാംശങ്ങളും തഴെപ്പറയുന്ന രീതിയിലാണ്‌ വിഷയം

"Media and Judiciary in the Democratic Process "
" വാര്‍ത്താ മാധ്യമ സം‌വി‌ധാനവും നീതിന്യായ വ്യ‌വസ്ഥയും ജനാധിപത്യ പ്രക്രിയയില്‍"
പശ്ചാത്തലം - അസീമാനന്ദയുടെ കുറ്റ സമ്മതത്തിനു ശേഷം മഹാരാഷ്ട്ര രാജസ്ഥാന്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡുകളുടെ പുതിയ കണ്ടത്തലുക‌ള്‍ക്ക് കിട്ടാത പോയ മീഡിയാ പ്രാധാന്യം.
ഈ വിഷയങ്ങളില്‍ മാധ്യമങള്‍ കൈകൊള്ളുന്ന ഭീകരമായ മൗനം. - 2 ജി സ്പപെക്‌ട്രം അഴിമതിക്കേസില്‍ നീരാറാഡിയയുടെ ടെലഫോണ്‍ സംഭാഷണത്തിന്റെ വെളിച്ചത്തില്‍ പുറത്തുവന്ന മാധ്യമ കോര്‍പ്പെറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
- ഡോ: ബ്ബിനായക് സെന്നിനെതിരെയുള്ള കോടതി വിധി - ഗ്രഹാം സ്റ്റെയ്ന്‍സ് കൊലപാതകക്കേസിലെ കോടതിവിധിയിലെ പരാമര്‍ഷങ്ങള്‍ - കര്‍ണ്ണാടക അന്വേഷണ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്, തെഹല്‍ക്ക ലേഖിക ഷാഹിനെക്കെതിരെ കര്‍ണ്ണാടക ഗവണ്മെ‌ന്റും പോലീസും നടത്തിയ ഗൂഡാലോചന. - മാലേഗാവ് മക്കാമസ്ജിദ് സ്ഫോടനങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കിയതിന്‌ ഹിന്ദു പത്രത്തിന്റെ കുറ്റസമ്മതം. - ജെസ്റ്റിസ് കെ.ജി ബാല കൃഷ്ണന്‍, ജ്: നാരായണക്കുറുപ്പ്, ജ: തങ്കപ്പന്‍ തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങള്‍.

2011 ജനുവരി 24, തിങ്കളാഴ്‌ച

വാര്‍ഷിക ജനറല്‍ബോഡിയോഗം ജനുവരി 28ന്

പ്രിയ മെമ്പര്‍,

ഇടം മസ്ക്കറ്റിന്റെ ജനറല്‍ബോഡിയോഗം

ജനുവരി 28 വെള്ളിയാഴ്ച രാവിലെ 10മണിക്ക്

ഡാര്‍സൈറ്റ് അനന്തപുരി റെസ്റ്റോറന്റില്‍ വെച്ച് ചേരുകയാണ്.

ഇടത്തിലെ അംഗമായ താങ്കള്‍ കുടുംബസമേതം

പ്രസ്തുത യോഗത്തിലും,

യോഗാനന്തരമുള്ള മദ്ധ്യാഹ്ന ഭക്ഷണത്തിനും

പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം

ഇടം

2010 ഡിസംബർ 8, ബുധനാഴ്‌ച

മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര


മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര ഇടം മസ്കറ്റിന്റെ സംഗീത സന്ധ്യ
മസ്കറ്റ് ഡിസംബര്‍ 10 ന്‌ ഡാര്‍സെയ്റ്റ് അല്‍ അഹ്‌ലി ക്ലബ്ബില്‍ വെച്ച് മസ്കറ്റിലെ സംഗീത പ്രേമികള്‍ക്കായ് സംഗീത സദ്യ ഒരുക്കുന്നു. സാധാരണ ഗാനമേളകളില്‍ നിന്ന് വ്യത്യസ്തമായ് അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തിലൂടെയുള്ള ഒരു ഹ്രസ്വയാത്ര എന്ന രീതിയിലാണ്‌ പരിപാടി രൂപകല്‌പന ചെയ്തിരിക്കുന്നത്. ബാലന്‍ എന്ന ആദ്യത്തെ സംസാരിക്കുന്ന സിനിമയില്‍ തുടങ്ങി , പിന്നീട് പത്ത് വര്‍ഷം തികഞ്ഞ് പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തില്‍ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സംഭവിക്കുന്നതും പിഭാസ്കരനും രാഘവന്‍ മാസ്റ്ററും മലയാളിക്ക് സമ്മാനിച്ച നീല‍ക്കുയില്‍ എന്ന മ്യൂസിക്കല്‍ ഹിറ്റ്, വയലാര്‍ പി ഭാസ്കരന്‍ ഒ.എന്‍ . വി തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ കവികള്‍ ദേവരാജന്‍, ബാബുരാജ് ദക്ഷിണാമൂര്‍ത്തി എം. കെ അര്‍ജ്ജുനന്‍ തുടങ്ങി എം. ജയചന്ദ്രന്‍ വരെ എത്തി നില്‍ക്കുന്ന സംഗീത സം‌വിധായകരുടെ നിര. ഗാന ഗന്ധര്‍‌വ്വനായ യേശുദാസ് മുതല്‍ ജയചന്ദ്രന്‍ , ജാനകി ,പി സുശീല, കെ. എസ് ചിത്ര, സുജാത തുടങ്ങി നിരവധി ഗായിക ഗായകന്മാരെ നമുക്കു സമ്മാനിച്ചതും മലയാള സിനിമാ സംഗീത ശാഖയാണ്‌. ആധുനിക് സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടി മസ്കറ്റിലെ പ്രതിഭ തെളിയിച്ച ഗായികാ ഗായകന്മാരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ ഷോയുടെ പ്രധാന പ്രത്യേകത മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ , പാട്ടുകള്‍, എഴുത്തുകാര്‍, സംഗീത സം‌വിധായകര്‍ പാട്ടുകാര്‍ തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ട് ഒരുക്കിയ ദൃശ്യവും ശബ്ദാവിഷ്കാരവും ഉള്‍ക്കൊള്ളുന്ന മള്‍ട്ടിമീഡിയ സം‌വിധാനമാണ്‌. പരിപാടിയിലേക്ക് എല്ലാ സംഗീതപ്രേമികളെയും ഇടം മസ്കറ്റ് സ്വാഗതം ചെയ്യുന്നു.

2010 നവംബർ 28, ഞായറാഴ്‌ച

ഇടം - ശിശുദിനാഘോഷം ഡിസംബര്‍ 3ന്


അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച്
ഇടം മസ്കറ്റ് മറ്റൊരു സുപ്രധാന പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളാല്‍ മുഖ്യധാരക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തവരും എന്നാല്‍ മറ്റു പല തലങ്ങളിലും വിവിധ കഴിവികളുള്ളവരും അത് പുറത്ത് കൊണ്ടു വരാന്‍ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിപുലമായ
ശിശുദിന ആഘോഷമാണ്‌ വരുന്ന ഡിസംബര്‍ 3 ന്‌ ഇടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിശു ദിന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ മാസ്റ്റര്‍ സായി ശരണ്‍ ആയിരുന്നു. ഈ പ്രാവശ്യവും ഈവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിപാടി തന്നെയാണ്‌ ഇടം ഉദ്ദേശിക്കുന്നത്. ഇപ്രാവശ്യത്തെ പരിപാടി ഡാര്‍സയ്റ്റിലെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 AM ന്‌ ആരംഭിച്ച് 12 P.M വരെ നീണ്ടു നില്‍ക്കുന്ന പെയ്ന്റിംഗ് മത്സരമാണ്‌ ഇതില്‍ ആദ്യത്തേത്. വൈകിട്ട് 7 മണി മുതല്‍ 11 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ കലാ സാംസ്കാരിക പരിപാടികളാണ്‌ ഈ വിഭാഗത്തില്‍ രണ്ടാമത്തേത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായ് നടക്കുന്ന പെയ്ന്റിംഗ് മത്സരത്തില്‍ "ഒമാന്‍, നവോത്ഥാനത്തിന്റെ 40 വര്‍ഷങ്ങള്‍" എന്ന വിഷയത്തിലായിരിക്കും ജൂനിയര്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍. എന്നാല്‍ സബ് ജൂനിയര്‍ വിഭാഗത്തിന്‌ സ്വതന്ത്രമായി എന്തും ആവിഷ്കരിക്കാം. വൈകിട്ട് 7 ന്‌ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ പ്രധാന പ്രത്യേകളിലൊന്ന് ഈ പരിപാടിയുടെ സംഘാടനവും നിയന്ത്രണവും പൂ ര്‍ ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്‌ എന്നുള്ളതാണ്‌. സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ഹെഡ് ഗേള്‍ ഉദ്ഘാടന കര്‍മ്മം നിവ്വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കഔണ്‍സിലര്‍ ശ്രീ ചന്ദ് മുഖ്യാതിഥിയായിരിക്കും മസ്കറ്റിലെ വിവിധ സ്കൂളുകളിലുള്ള ഹെഡ് ബോയി, ഹെഡ് ഗേള്‍ തുടങ്ങിയവരായിരിക്കും ആഘോഷ പരിപാടിയിലെ മറ്റ് അതിഥികള്‍. പെയ്ന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്‌. പെയ്ന്റിംഗ് മത്സരത്തിനുള്ള അപേക്ഷാ ഫോമുകള്‍ റൂവിയിലെ ഹാര്‍മണി മൂസിക് സെന്ററില്‍ സ്വീകരിക്കുന്നതാണെന്നും ഡിസംബര്‍ രണ്ടാം തിയ്യതിയാണ്‌ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. മൂന്നാം തിയ്യതി കാലത്ത് 9 മുതല്‍ 10 വരെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ബ്ന്ധപ്പെടെണ്ട നമ്പര്‍ 99382142

2010 മാർച്ച് 23, ചൊവ്വാഴ്ച

SEMINAR ON 26th MARCH 2010

പുരോഗമന രാഷ്ടസങ്കല്‌പങ്ങളുടെ ആണിക്കല്ലുകളായി കരുതപ്പെടുന്ന ആധുനിക രാഷ്ട്രീയ മൂല്യങ്ങളാണ്‌ ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയവ. യൂറോപ്പിലെയും , അമേരിക്കയിലെയും, ഏഷ്യന്‍ രാജ്യങ്ങളിലെയും ഒട്ടുമിക്ക ഭരണവ്യവസ്ഥകളും നിലനില്‌ക്കുന്നത് ഈ മൂല്യങ്ങളിലാണ്‌. എന്നാല്‍ ഈ അടിസ്ഥാന ശിലകള്‍ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാ‌‌ര്‍ത്ഥ്യമാണ്‌.
ജനാധിപത്യത്തിന്റെ പേരില്‍ നിലവില്‍ വരുന്ന ഭരണകൂടങ്ങള്‍ തന്നെ മര്‍ദ്ദനത്തിന്റെയും, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരത‌‌യുടെയും ഉപകരണങ്ങളായി മാറുന്ന കാഴ്ചയാണ് സമീപകാല ചരിത്രത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായും സാങ്കേതികമായും സൈനികമായും മേല്‍ക്കോയ്മയുള്ള രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബ്ബലമായ രാജ്യങ്ങളുടെ മേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് വരെ ജനാധിപത്യം എന്ന മൂല്യസങ്കല്‌പം ഉപാധിയാക്കപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഖേദകരം. ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വന്നാല്‍ , നമ്മുടെ ജനാധിപത്യത്തിന്റെ അറുപതാം വാര്‍ഷികം നാം ആഘോഷിക്കുക്യുണ്ടായി. എന്നാല്‍ 60 ന്റെ തിളക്കത്തിലും നമ്മുടെ ജനാധിപത്യത്തിന്‌ ഒട്ടേറെ പരിമിധികളും നേരിടാന്‍ അനവധി വെല്ലുവിളികളുമുണ്ട്‌. ചത്തീസ്‌ഗഡ്, ആസാം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നു. പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവ‌ര്‍‌‌ത്തകര്‍ തുടങ്ങി ഒരു ന്യായാധിപന്‍ വരെ ഭീകരവാദനിയമത്തിന്റെ ഇരയാക്കപ്പെടുകയുണ്ടായി. അതുപലെ വര്‍‌ഗ്ഗീയവാദം, മത ഭീകരവാദം, പ്രാദേശികവാദം തുടങ്ങിയ ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും എതിര്‍ശചേരികള്‍ മുമ്പെന്നെത്തെല്ക്കളും ശക്തിപ്രാപിച്ചുവെരുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ നമ്മുടെ ഭരണകൂടത്തിനോ നീതിന്യായ വ്യസ്ഥക്കോ കഴിയുന്നില്ല. ഇതിന്റെ ഏറ്റവും തെളിവാണ്‌ ഗുജറാത്തും, ഒറീസയും , മുമ്പയ് ഭീകരാക്രമണവും ഒടുവില്‍ ശിവസേനയുടെ മഹാരാഷ്ട്രാ വാദവുനമെല്ലാം സൂചിപ്പിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ഒരുമിക്കപ്പെടുന്ന ഏത് കൂട്ടാഴ്മയും വര്‍ഗ്ഗീയത്യിലേക്കും ഭീകരതയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു അവസ്ഥാവിശേഷം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെയും ഭീകരതയുടെയും ഏറ്റവും വലിയ ശത്രു ജനാധിപത്യമഅണ്‌. ജനാധിപത്യത്തില്‍ തലയെണ്ണി കാര്യങ്ങള്‍ തിട്ടപ്പെടുത്തുമ്പോള്‍ മറ്റേത് തലവെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ്‌.
മതനിരപേക്ഷത എന്നത് യഥാ‌‌‌‌‌‌ര്‍‌‌‌ത്ഥത്തില്‍ ജനാധിപത്യത്തില്‍ തന്നെ അന്തര്‍ലീനമായതോ അതിന്റെ അവിഭാജ്യ ഘടകമോ ആണ്‌. എന്നാല്‍ സെക്യുലെറിസത്തിന്റെ തത്വവും പ്രയോഗവും വരെ പുനര്‍‌‌വിചിന്തനത്തിന്‌ വിധേയമാക്കേണ്ടതുണ്ടോ? എന്ന ചോദ്യം വരെ ഉന്നയിക്കപ്പെടേണ്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്‌. ‍ സ്റ്റേറ്റിന്റെ സിവില്‍, ക്രിമിനല്‍, വിദ്യാഭ്യാസ, നിയമ പോളിസികളെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് മത സാമൂഹിക ശക്തികള്‍ വോട്ടു ബാങ്കുകളായി ശക്തി പ്രാപിച്ചിരിക്കുന്നു. എന്നാല്‍ ആസാമിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ഇന്ത്യയിലെ ദളിതുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കാണ്‌ പോകുന്നതെന്ന് അവിടെ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ കലാപങ്ങളും അക്രമസംഭവങ്ങളും സൂചിപ്പിക്കുന്നു. തീര്‍ച്ചയായും രാഷ്ട്രീയമായും സാംസ്കാരികമായും ഒരു പൗരന്‍ എന്ന അടിസ്ഥാന ബോധ്യത്തിലേക്കും സാഹചര്യത്തിലേക്കും ഉയര്‍ന്നതിന്‌ ശേഷം മാത്രമേ തങ്ങളുടെ വോട്ട് അഥവാ പൗരത്വത്തിന്റവകാശം സ്ഥാപ്പിച്ചെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ശക്തിപ്പെടാന്‍ ഒരു വിഭാഗത്തിന്‌ സാധിക്കൂ എന്നാല്‍ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി അതല്ല അടിസ്ഥാനാവശ്യങ്ങള്‍ക്കും നില്‍നില്പിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സാമൂഹികമായി ചിതറിക്കിടക്കുകയാണ്‌ അവരുടെ അസ്തിത്വം പോലും.
നമ്മുടെ മാധ്യമങ്ങള്‍ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി എത്രമാത്രം ആരോഗ്യകരമാണ്‌. അത് നമ്മുടേ മതനിരപേക്ഷ ജനാധിപത്യത്തിന്‌ ഗുണകരമായ രീതിയില്‍ തന്നെയാണോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതും പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ ഡി. എച്ച്. ആര്‍. എം. ലൗവ് ജിഹാദ് തുടങ്ങിയ പല പ്രശ്നങ്ങളിലും മാധ്യമങ്ങളുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലില്‍ തന്നെ കാണേണ്ട സാഹചര്യം ഇന്നും നില നില്‌ക്കുന്നു. എന്നാല്‍ നവ സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍‌ഭാവം സൃഷ്ടിക്കുന്ന പുതിയ രാഷ്‌ട്രീയ പരിസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ന് ലോകത്തില്‍ സജീവമാണ്‌. സൈബര്‍ സ്പെയ്സിലെ പുതിയ ആള്‍ക്കൂട്ടം ജനാധിപത്യത്തിന്റെ ചില മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ചില മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അശരീരികളുടെ ഉന്മാദം മാത്രമല്ല സൈബര്‍ സ്പേസില്‍ നാം കാണുന്നത്. ഇതിന്റെ അദൃശ്യതക്കപ്പുറത്ത് നമ്മുടെ ജൈവപരമായ അസ്തിത്വത്തിന്റെ ഒട്ടനവധി സന്ദേഷങ്ങള്‍ അവ്യക്തമായും ചിലപ്പോള്‍ സ്പഷ്ട്മായും പുതിയ ആള്‍ക്കൂട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നുണ്ട്. ഭരണകൂടങ്ങളും സിവില്‍ സമൂഹത്തിലെ വ്യവസ്ഥാ വിരുദ്ധരും ഒരുപോലെ കാംഷിക്കുകയും ഭയക്കുകയും ചെയ്യുന്ന, ഒരേ സമയം ഒഴിഞ്ഞതും നിറഞ്ഞതും അതേപഓലെ വാസ്തവികവും അവാസ്തവികവുമായ ഒരു ലോകം നമ്മുടെ ഭാവനയുടെ വ്യാകരണത്തെ മാറ്റി മറിക്കുന്നുണ്ട്. സൈബര്‍ സ്പേസ് ഒരേ സമയം വ്യാജ നിര്‍മ്മിതികളുടെയും സത്യത്തിനായുള്ള വിധ്വംസകതയുടെയും ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റവാക്കില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യമാണ്‌ നവമാധ്യമങ്ങളും ജനാധിപത്യ പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്‌. ജനാധിപത്യത്തിന്റെ പ്രഥമ ലക്ഷ്യമായി കരുതപ്പെടുന്നത് പൗരന്‌, രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും ,സാംസ്കാരികവും നിയമപരവുമായ നീതി ഉറപ്പുവരുത്തുക എന്നതാണ്‌. ഈ തരുണത്തില്‍ സാമൂഹിക വിപ്ലവത്തെ അനുക്രമമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്നതു തന്നെയാണ്‌ ജനാധിപത്യത്തിന്റെ വഴി. അതുകൊണ്ട് ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും വിമര്‍‌ശ്ശനങ്ങളും ഉയര്‍ന്നു വരേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ്‌.

ഈ ഒരു സാഹചര്യത്തല്‍ നിന്നുകൊണ്ട് ഇടം മസ്‌കറ്റ് മാര്‍ച്ച് 26 വെള്ളിഴായ്ച ഡാര്‍സെയ്റ്റ് അനന്തപുരി ഹാളില്‍ വെച്ച് സെമിനാര്‍ സ്ംഘടിപ്പിക്കുന്നു വിഷയം ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നതു തന്നെ കഴിഞ്ഞ വര്‍ഷം ഇ.എം.എസ് എ,കെ,ജി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യയിലെ ലോകസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇന്ന് മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ ബൃഹത്തായ കോണിലാണ്‌ .

2010 ജനുവരി 17, ഞായറാഴ്‌ച

INDO-OMAN FOLKLORE FEST-FEB,25th,26th 2010 AT MARHA LAND QURAM


‘ ഇടം മസ്ക്കറ്റ് ’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും.

2010 ജനുവരി 6, ബുധനാഴ്‌ച

ഇടം * ഇന്തോ-ഒമാൻ നാടൻ കലോത്സവം*


സംസ്ക്കാരങ്ങളുടെ അർത്ഥം തേടി ‘ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25,26 എന്നീ തിയ്യതികളിൽ കുറം മറാലാന്റിൽ ഇന്തോ-ഒമാൻ നാടൻ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍
പ്രിയനന്ദനന്‍ മുഖ്യാഥിതിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ.കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറുന്നതാണ്. സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന
സഹായം അര്‍ഥപൂര്‍ണമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടല്‍ കലാകാരന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍)
സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും. ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാരൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
നാടന്‍ കലോത്സവത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാരത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കവിതകളുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമിക്കുകയാണ്.


നാടന്‍ കലകള്‍ സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ ആവിഷ്കാരങ്ങളാണെന്നും അത് സംസ്ക്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. ഒമാനും, ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗുജറാത്തും, മലബാറും ഒമാനും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്ന് നമുക്കറിയാം. രണ്ട് വിത്യസ്ത സംസ്ക്കാരങ്ങള്‍ സംഘട്ടനമില്ലാതെ സഹകരണത്തിലൂടേ എങ്ങിനെ നില നില്‍ക്കുന്നു എന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഒമാന്‍-ഇന്ത്യാ ബന്ധവും ഇരുവിഭാഗങ്ങളുടേയും ഒമാനിലെ ഒന്നിച്ചുള്ള ജീവിതവും. ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഇന്തോ-ഒമാന്‍ നാടന്‍ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മസ്ക്കറ്റിലേ മുഴുവന്‍ ജനസമൂഹവും ഈ മഹോത്സവത്തില്‍ പങ്കാളികളാവുക.


2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി സ്മരണയിൽ ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും നടന്നു.


'എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്ന് പറയാൻ കെല്‌പുള്ള എത്ര ചരിത്ര പുരുഷന്മാർ നമുക്കുണ്ടായിരുന്നു?. ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവൻ മറ്റുള്ളവരുടെ സന്തോഷത്തിനും അവർക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റിവെച്ച ആ മഹാത്മാവിന്റെ സ്മരണയിൽ ഒക്ടോബർ രണ്ടിന്‌ റൂവിയിലെ അൽമാസാ ഹാളിൽ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വർദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.


നേഷണൽ അസോസിയേഷൻ ഓഫ്‌ കാൻസർ അവയർന്നസ്സ്‌ മേധാവി ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത 'Joy of giving week ' ന്റെ ഭാഗമായി കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്‌ തുടക്കം കുറിക്കലായിരുന്നു

കുട്ടികൾ തങ്ങൾക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയിൽ നിന്ന് മാറ്റിവെക്കുന്ന സംഖ്യ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവൻ സഹജാവബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദപൂർവ്വമായ ഒരു നവീകരിക്കപ്പെട്ട മാനസ്സിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വർത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണപ്പെട്ടിയിൽ സംഭാവന ഏറ്റു വാങ്ങിക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാഥിതിയായ ഡോ: യെത്തൂർ മുഹമ്മദ്‌ അൽ റവാഹി ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോ: അശോകിന്റെയും ഡോ:ബിനോയിയുടെയും നേതൃത്വത്തിൽ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും ഡയബറ്റിക്‌ രോഗികൾക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

ഇടം ഓണം - ഈദ്‌ ആഘോഷിച്ചു


ജാതി മതം രാഷ്ട്രീയം തുടങ്ങിയ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട്‌ കേരളത്തിലെയും മറ്റ്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലും താമസിക്കുന്ന മലയാളികൾ ഒന്നാവുന്ന ഒരാഘോഷം എന്ന നിലക്ക്‌ ഓണം ഒട്ടേറെ പ്രത്യേകതകളുള്ള മലയാളിയുടെ സ്വന്തം ആഘോഷമാണ്‌. എന്നാൽ പ്രവാസികളായ മലയാളികൾക്ക്‌ പ്രത്യേകിച്ചും ഓണം വളരെ ഗൃഹാതുരമായ ഓർമ്മകളുടെ പൂക്കളമാണ്‌. വ്രത ശുദ്ധിയുടെ മാസത്തിന്‌ പരിസമാപ്തികുറിച്ചുകൊണ്ട്‌ സമാഗതമായ ഈദും കൂടി വന്നതോടു കൂടി ഇടത്തിന്റെ ഓണം ഈദ്‌ ആഘോഷം പ്രവർത്തകർക്ക്‌ ഇരട്ടി മധുരമുള്ള ഒരനുഭവമായി.


ബർക്കയിലെ മനോഹരമായ ഫാമിൽ വെച്ചായിരുന്നു ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്‌. പരിപാടിയുടെ തലേന്നു രാത്രിതന്നെ സദ്യയടക്കമുള്ള ഒരുക്കങ്ങൾക്ക്‌ ഇടം പ്രവർത്തകർ അവിടെ സന്നിഹിതരായിരുന്നു.


ഓണം ദിവസം രാവിലെ തുടങ്ങിയ ആഘോഷപരിപാടികളിൽ ഇടം അംഗങ്ങളും അതിഥികളും അടക്കം നാനൂറോളം പേർ പങ്കാളികളായിരുന്നു. ഓണപ്പാട്ടുകൾ, കവിതകൾ, നൃത്തങ്ങൾ തുടങ്ങിയ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും അത്യന്തം ഉത്സാഹത്തോടെയാണ്‌ പങ്കെടുത്തത്‌. എല്ലാ അർത്ഥത്തിലും തുടക്കം മുതൽ അവസാനം വരെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം നില നിന്നിരൂന്ന ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത ഉറിയടി എന്ന നാടൻ കലാരൂപത്തിന്റെ ആവിഷ്ക്കാരം, കുട്ടികളും മുതിർന്നവരും പ്രായഭേദമന്യേ പങ്കെടുത്ത വ്യത്യസ്ഥമായ കളികൾ, കമ്പവലി തുടങ്ങിയവയായിരുന്നു.


വൈകിട്ട്‌ അവസാനിച്ച ഓണം ഈദ്‌ ആഘോഷം പങ്കടുത്ത എല്ലാവർക്കും തന്നെ നല്ലൊരനുഭവമായിരുന്നു.


2009 ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഇടം സ്വാതന്ത്ര്യദിനാഘോഷം മാറ്റി വെച്ചു.

ഒമാനിൽ പകർച്ചപ്പനി വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അൽമാസ ഹാളിൽ നടക്കാനിരുന്ന 63മത്‌ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ മാറ്റി വെക്കാൻ ഇടം മസ്കറ്റ്‌ തീരുമാനിച്ചു. എച്ച്‌1 എൻ1 പനി മസ്കറ്റിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഇടത്തിന്റെ അടിയന്തിര നിർവ്വാഹക സമിതിയാണ്‌ ഈ തീരുമാനമെടുത്തത്‌. പകർച്ചപ്പനി പടരുന്നത്‌ തടയാൻ ഒമാൻ ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ച സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളെ പരിഗണിച്ചായിരുന്നു ഈ സുപ്രധാന തീരുമാനം. പൊതുജനങ്ങൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ പ്രധാനമായി ആരോഗ്യ വകുപ്പ്‌ നിർദ്ദേശിച്ചിരുന്നത്‌, പൊതു ജന കൂട്ടായ്മയും ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള പൊതു പരിപാടികളുടെയും കർശ്ശനമായ നിയന്ത്രണങ്ങളുമായിരുന്നു.വിദ്യാർത്ഥികളും സർഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാലികമായി ഉപേക്ഷിക്കുവാനുള്ള ഇടം പ്രവർത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത്‌ ആരോഗ്യ വകുപ്പിന്റെ ഈ നിർദ്ദേശത്തെ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ്തന്നെയാണ്‌.

IDAM POSTPONES INDEPENDENCE DAY CELEBRATIONS

In the wake of the spreading of H1N1 flu, Idam has decided to postpone the
Indian Independence Day Celebrations, which was to be staged on Thursday,
August 13th at the Al-Maasa Hall. This decision was in response to the call by
Ministry of Health to avoid public gathering, which can owe to further
spreading of the disease.
Idam, a prominent face in the socio-cultural sphere of Muscat, was planning to
bring out an event with a special blend of arts to commemorate the 63rd
Independence Day of India. More than 60 participants were to perform at the
celebration supported by most modern digital technology.
“With more and more cases of H1N1 flu being reported, we have decided to
postpone our celebrations. We came to this decision to support the campaign
by the Health Ministry and as a precautionary measure,” said the organisers
.

2009 ജൂലൈ 4, ശനിയാഴ്‌ച

ചങ്ങാതിക്കൂട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം.....

ഇടം മസ്ക്ക്റ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം (അവധികാല ക്യാമ്പ്)
ജൂലായ് 2ന് മറീനാബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9,10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ചതോടെയാണ്
ചങ്ങാതിക്കൂട്ടത്തിന് തുടക്കമായത്.



6മണിയോടെ എത്തിചേര്‍ന്ന നൂറോളം കുട്ടികള്‍ മറീനാബന്തറിലെ നീന്തല്‍ക്കുളത്തില്‍ 9മണി വരേയും കളിച്ച് തിമിര്‍ക്കുകയായിരുന്നു. അതിനു ശേഷം നടന്ന വളരെ ലളിതമായ ചടങ്ങിലായിരുന്നു ക്യാമ്പിന്റെ ഉത്ഘാടനം. ഇടം പ്രസിഡന്റ് എ.കെ. മജീദ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു



ഒമാനിലെ അറിയപ്പെടുന്ന ഡൈവിങ്ങ് വിദഗ്ദനും,
പരിശീലകനുമായ ശ്രീ. ഗോപി കുട്ടികള്‍ക്കായ്
ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിജയപ്പെടുത്തിയതും, ഡൈവിങ്ങ് Demonstration നടത്തിയതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിജയപ്പെടുത്തുകയും ചെയ്തു.



ഈ ദിവസത്തെ ഈ വലിയ കൂട്ടായ്മ സംഘടിപ്പിച്ചത് ഇടത്തിലെ വനിതാപ്രവൃത്തകരായിരുന്നു. തുടര്‍ന്ന് നടന്ന പാട്ടും, കളികളിലൂം, എല്ലാ അംഗങ്ങളും പ്രായഭേധമന്യേ പങ്കെടുത്തു. പ്രവാസത്തിന്റെ നിര്‍വ്വികാരതയില്‍ ചില പുത്തന്‍ പ്രതീക്ഷകളാണ് ക്യാമ്പിന്റെ തുടക്കത്തോടെ സാദ്ദ്യമായതെന്ന് പുതിയ അംഗങ്ങള്‍ പലരും പങ്കുവെച്ചു. ഇടം വനിതാ വിഭാഗം സെക്രട്ടറി ശ്രീ‍മതി സാനിഷ് വിജയനും മറ്റ് വനിതാ അംഗങ്ങളും പ്രശംസനീയമാ‍യ പ്രവൃത്തനമാണ് കാഴ്ചവെച്ചത്.ക്യാമ്പ് ഫയര്‍ വിജയിപ്പിച്ച മുഴുവന്‍ അംഗങ്ങളേയും, പ്രത്യേകിച്ച് വനിതാവിഭാഗം അംഗങ്ങളേയും
ഇടം എക്സിക്ക്യൂട്ടിവ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു.


ഈ പ്രവൃത്തനത്തിന് ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും
ഇടം മസ്ക്കറ്റിന്റെ അഭിനന്ദനങ്ങള്‍